ലോക്ക് ഡൌൺ സമയത്ത് കൊച്ചിയിലെ ഗുണ്ട ഗ്യാങിലെ രണ്ട് ചെറുപ്പക്കാർ കാട്ടിക്കൂട്ടിയ പരാക്രമത്തിൽ നടുങ്ങി നഗരം. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. ഈ മഹാമാരി വന്നതിനു ശേഷം ഗുണ്ട ഗ്യാങിലെ ചെറുപ്പക്കാർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണ് നാട്ടിലുള്ളത്. പണ്ടത്തെപ്പോലെ ഫീൽഡിൽ ഇറങ്ങി പണിയൊന്നും ഇല്ലാത്തതിനാൽ ഓൺലൈനിൽ ഇരുന്ന് കൊണ്ട് അത്യാധുനിക യന്ത്ര തോക്കുകളും ആയുധങ്ങളുടെയും വീഡിയോ യൂട്യൂബിലൂടെ പുറത്തുവിട്ടുകൊണ്ടാണ് ഇവർ ഇപ്പോൾ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നത്. ഒരു വൈറസ് മൂലം പുറത്തിറങ്ങാൻ പറ്റാതെ ലോക്കായ ചെറുപ്പക്കാരുടെയും കുട്ടികളുടെയും ബോറടി മാറ്റുന്നതിനുള്ള ഏക ആശ്രയമാണ് …