ഹെലൻ ഓഫ് പാട്ടയ്ക്ക് കാമുകൻ ലഡ്ഡുവിൽ പണി കൊടുത്തു; വീഡിയോ വൈറൽ

ഹെലൻ ഓഫ് പാട്ടയ്ക്ക് കാമുകൻ ലഡ്ഡുവിൽ പണി കൊടുത്തു; വീഡിയോ വൈറൽ

ഹെലൻ ഓഫ് പാട്ടയ്ക്ക് കാമുകൻ ലഡ്ഡുവിൽ കൊടുത്ത എട്ടിന്റെ പണിയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. എട്ടിന്റെ പണി എന്ന് എടുത്ത് പറയാൻ കാരണമുണ്ട്. ബർത്തഡേ ഗിഫ്റ്റ് ചോദിച്ചതിന് കാമുകൻ സമ്മാനിച്ച ഈ ഗിഫ്റ്റ് നിറയെ ലഡ്ഡു അയിരുന്നു. ഈ ലഡ്ഡു തിന്നാൽ പിന്നെ നിർത്താതെ വളി പോകും. ജൂനിയർ മാൻഡ്രേക്കിലെ പോലെ സന്തോഷത്തോടെ ഈ ലഡ്ഡു മറ്റാരെങ്കിലും സ്വീകരിച്ചാൽ മാത്രമേ ഈ അസുഖം നമ്മളെ വിട്ടു മാറുകയുള്ളൂ. അത് വരെ നിർത്താതെ വളി വിട്ടുകൊണ്ടേ ഇരിക്കുമെന്നർത്ഥം. ജീവിതത്തിൽ ഒരു കാമുകനും കാമുകിയ്ക്ക് ഇതുപോലെ ഒരു പണി കൊടുത്തിട്ടുണ്ടാകില്ല. വൈറലായ വീഡിയോ കാണാം:

ഈ ലഡ്ഡു ഒരു മാന്ഡ്രേക്കാണ് ഹെലൻ ഓഫ് പാട്ടയുടെ കാമുകന് സുഹൃത്ത് സമ്മാനിച്ച ഗിഫ്റ്റിലൂടെയാണ് പണിയുടെ തുടക്കം. ഇത് മറ്റാർക്കെങ്കിലും കൈമാറിയാൽ മാത്രമേ അസുഖം വിട്ടു മാറു എന്ന മുന്നറിയിപ്പും കൊടുത്തിട്ടാണ് സുഹൃത്ത് സ്ഥലം വിട്ടത്. അങ്ങനെയാണ് കാമുകൻ ബർത്ത്ഡേ ഗിഫ്റ്റ് വേണമെന്ന് വാശി പിടിച്ച കാമുകിയ്ക്ക് ലഡ്ഡു സമ്മാനിക്കുന്നത്. പിന്നീട് സംഭവിച്ചത് എന്താണെന്നറിയാൻ വീഡിയോ കണ്ടു നോക്കൂ.

Interlocs -എന്ന യൂട്യൂബ് ചാനലിൽ റിലീസായ “ON AIR – ലഡ്ഡു മാൻഡ്രേക് വേർഷൻ 2.O ഒരു ലഡ്ഡു തിന്ന കഥ ” എന്ന സ്കിറ്റിലാണ് ഈ രസകരമായ രംഗങ്ങൾ അരങ്ങേറുന്നത്. വളരെ വ്യത്യസ്തമായ കോൺസെപ്റ്റിൽ ചിരി പടർത്തുന്ന രംഗങ്ങളാണ് ഈ സ്കിറ്റിലുള്ളത്. കലേഷ് കുമാറിന്റേതാണ് ആശയം. ഡയലോഗുകൾ ഒരുക്കിയിരിക്കുന്നത് അശ്വജിത് അശോകും, കലേഷും ചേർന്നാണ്. സരുൺ കോരാണി ക്യാമറയും, എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. വിപിൻ വി എസ് അശ്വജിത് അശോക്, ഡോക്ടർ വിനയ ഗ്രീക്കോ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.