ദൈവം തൂണിലും തുരുമ്പിലും ഉണ്ടെന്നു പറയുന്നത് സത്യമാണോ, പുതിയ വീഡിയോ പുറത്ത്

ദൈവം തൂണിലും തുരുമ്പിലും ഉണ്ടെന്നു പറയുന്നത് സത്യമാണോ, പുതിയ വീഡിയോ പുറത്ത്

വിശന്നു പരവശനായി തന്നെ കാണുവാൻ വന്ന കുചേലനെ മാറോടണച്ചു ഊട്ടിയ മാതൃകയാണ് ശ്രീ കൃഷ്ണ ഭഗവാൻ സംവത്സരങ്ങൾക്കു മുൻപ് നമ്മെ പഠിപ്പിച്ചു പോയത്.

അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഭക്ഷിക്കുന്നവൻ എന്നിൽ പെട്ടവനല്ലെന്നും നബി തിരുമേനി ആയിരത്തി നാന്നൂർ വർഷങ്ങൾക്ക് മുൻപ് നമ്മെ വീണ്ടും പഠിപ്പിച്ചിട്ടു പോയി .
എന്നാൽ ഇന്ന് ഈ തിരക്ക് പിടിച്ച ലോകത്ത് നമ്മുടെ ചുറ്റുവട്ടത്തിൽ എത്രയോ മനുഷ്യർ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി യാചിക്കുന്നുണ്ടെന്നു നിങ്ങൾക്കറിയുമോ?
യഥാർത്ഥത്തിൽ ഈശ്വരൻ എന്ന മഹാ ശക്തി കുടികൊള്ളുന്നതെന്നു എവിടെയെന്നു നിങ്ങൾക്കറിയുമോ, ഇല്ലെങ്കിൽ ഈ വീഡിയോ നിങ്ങളുടെ കണ്ണുകൾ തുറപ്പിക്കും.

സൂരജ് സൂര്യ കഥയും, തിരക്കഥയും, സംവിധാനവും നിർവഹിച്ചിരിക്കുന്ന “Who is the God ” എന്ന ഷോർട് ഫിലിം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.

നമുക്ക് ചുറ്റുമുള്ള ആരെയും അവഗണിക്കരുതെന്നും
ദൈവം നമുക്ക് ഒരു പങ്ക്‌ തന്നിട്ടുണ്ടെങ്കിൽ അതിന്റെ ഒരു വിഹിതം കൊണ്ട് അശരണരായവരെ സഹായിക്കാൻ ഒരു നിമിഷം പോലും താമസിക്കരുതെന്ന വില പെട്ട സന്ദേശമാണ് ഈ ചിത്രം മുന്നോട്ട് വയ്ക്കുന്നത്.
സമൂഹത്തിലെ ബലഹീനർക്കു നേരെ സഹായത്തിന്റെ കൈ നീട്ടുന്നവനിലാണ് യഥാർത്ഥത്തിൽ ഈശ്വരൻ അധിവസിക്കുന്നതെന്നു നിങ്ങൾക്ക് 6 മിനിറ്റ് ദൈർഖ്യമുള്ള ഈ ഹ്രസ്വ ചിത്രം കണ്ടാൽ ബോധ്യമാകും.

രാജശ്രീ ക്രിയേഷൻസിന്റെ ബാനറിൽ സൂര്യ നാരായണനാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. “Who is the God” മനോഹരമായി ദൃശ്യാവിഷ്കരിച്ചിരിക്കുന്നത് നൗഷാദ് ചെട്ടിപ്പടിയാണ്.
ഒപ്പം നിഖിൽ വിൻസന്റിന്റെ എഡിറ്റിങ്ങും, ഷിഫാസ് ഹുസൈനിന്റെ സൗണ്ട് ഡിസൈനിങ്ങും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു.

രാജശേഖരൻ നായർ, രാധിക രാജീവ്‌, അഭിഷേക് ആർ നായർ, രാജീവ്‌ കെ ആർ, സൂരജ് സൂര്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനോടകം മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ചിത്രത്തിന് ലഭിക്കുന്നത്.
സൂരജ്‌ സൂര്യയുടെ വീഡിയോസ് കാണാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
Who is the God