പുകവലിച്ചത് എതിർത്തതിന് ഗർഭിണിയായ യുവതിയെ ട്രെയിനിൽ അപായപ്പെടുത്തി – വീഡിയോ കാണാം:

പുകവലിച്ചത് എതിർത്തതിന് ഗർഭിണിയായ യുവതിയെ ട്രെയിനിൽ അപായപ്പെടുത്തി – വീഡിയോ കാണാം:

പുകവലിച്ചത് എതിർത്തതിനെ തുടർന്ന്, ഗർഭിണിയായ യുവതിയെ സഹയാത്രികൻ ട്രെയിനിൽ കൊലപ്പെടുത്തി. ട്രെയിനിൽ ഇരുന്ന് കഞ്ചാവ് ചേർത്തു പുക വലിക്കുകയായിരുന്ന മധ്യവയസ്കനെ ഗർഭിണിയായ യുവതി ചോദ്യം ചെയ്‌തത്‌ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ട്രെയിനിൽ മാറി ഇരുന്ന് പുക വലിക്കാൻ ഇയാളോട് യുവതി ആവശ്യപ്പെട്ടെങ്കിലും അയാൾ അതിന് തയ്യാറാകാതെ യുവതിയെ തെറി വിളിച്ചു. ഇതിൽ ദേഷ്യം വന്ന യുവതി ഇയാളെ തല്ലുകയായിരുന്നു. ആണുങ്ങളോട് കളിക്കാൻ നീ വളർന്നോ എന്ന് ചോദിച്ച് ഇയാൾ യുവതിയെ കടന്നു പിടിക്കുകയും, കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ ഈ വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും:

നോർത്ത് ഇന്ത്യയിൽ നടന്ന ഒരു യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കി സജീവ് വിശ്വംഭരൻ സംവിധാനം ചെയ്ത “പുക” എന്ന ഷോർട്ട് ഫിലിമിലേതാണ് മുകളിൽ വിവരിച്ച രംഗങ്ങൾ. ഈ ഹ്രസ്വ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്. സെഞ്ച്വറി ഫിലിംസിന്റെ ബാന്നറിൽ ഐ കെ മുനീറാണ് പുക നിർമ്മിച്ചിരിക്കുന്നത്. ജോയ് റോബിൻസൺ ഛായാഗ്രഹണവും, വിശ്വജിത് സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് വിഷ്ണു പുളിയറ.

തുഷാര, പി ജെ ഉണ്ണികൃഷ്ണൻ, കഞ്ഞിപ്പുഴ ശശി, സുരേഷ് കുമാർ, മമേഷ്, ഷൈൻ, റഹിം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഏറെ സാമൂഹ്യ പ്രാധാന്യമുള്ള ഒരു വിഷയമാണ് ഈ ഹ്രസ്വ ചിത്രം പ്രേക്ഷകരുമായി പങ്കു വയ്ക്കാൻ ശ്രമിക്കുന്നത്. പുകവലി സമൂഹത്തിനു എത്രത്തോളം വലിയ വിപത്താണെന്നും, ഇത് ഏതൊക്കെ രീതിയിൽ സമൂഹത്തിനെ ദോഷകരമായി ബാധിക്കുന്നു എന്നുമുള്ള സന്ദേശം പങ്കുവെക്കാനും “പുക” യ്ക്ക് സാധിക്കുന്നു. ബിഹൈൻഡ്‌വുഡ്സ് ഐസ് ചാനൽ വഴിയാണ് പുക പ്രേക്ഷകരിൽ എത്തിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചിരിക്കുന്നത്.

PuKa Short Film