വാഴയിലത്തുമ്പത്ത് ഒളിഞ്ഞു കിടക്കുന്ന രുചിക്കൂട്ടിനു പിന്നിലെ രഹസ്യം എന്താന്ന് അറിയുമോ ? “പൊതിച്ചോറിന്റെ മണം” ഗംഭീരം.. അതി ഗംഭീരം !

വാഴയിലത്തുമ്പത്ത് ഒളിഞ്ഞു കിടക്കുന്ന രുചിക്കൂട്ടിനു പിന്നിലെ രഹസ്യം എന്താന്ന് അറിയുമോ ? “പൊതിച്ചോറിന്റെ മണം” ഗംഭീരം.. അതി ഗംഭീരം !

ജീവിതത്തിൽ എപ്പോഴെങ്കിലും പൊതിച്ചോറിന്റെ മണം നിങ്ങൾ ആസ്വദിച്ചിട്ടുണ്ടാകും.
എന്റെ പൊന്നോ ആ പൊതിച്ചോറിന്റെ മണം അടിച്ചാലുണ്ടല്ലോ വയറ്റിൽ ദഹന രസം കൊണ്ട് കപ്പലോടിയ ഒരു കാലമുണ്ടായിരുന്നു. ഈ വീഡിയോ നിങ്ങളെ ആ കുട്ടിക്കാലത്തേക്ക് കൊണ്ടുപോകും.

നല്ല ഇളം തീയിൽ വഴറ്റിയെടുത്ത വാഴയിലയിൽ അമ്മമാരുടെ സ്നേഹത്തിന്റെ കൂട്ട് അലിഞ്ഞു ചേർന്ന കറികളും ചോറും ചേർത്ത്‌ പൊതിഞ്ഞു സ്കൂളിൽ പോയിരുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നു.
ഉച്ചയ്ക്ക് ഇന്റെർവെലിന് ചോറ് തിന്നാൻ കൊതിച്ചിരിക്കണ ആ നേരം, പ്രിയപ്പെട്ട കൂട്ടുകാരോടൊപ്പം സ്നേഹം പങ്കിട്ടു കഴിച്ചിരുന്ന നേരം ആ ഓർമകളിലേക്ക് നിങ്ങളെ വീണ്ടും കൈ പിടിച്ചു കൊണ്ടുപോകും “പൊതിച്ചോറിന്റെ മണം ” എന്ന ഈ ഷോർട് ഫിലിം.

നികേത് കെ ഉദയൻ സംവിധാനം നിർവഹിച്ചിരിക്കുന്ന “പൊതിച്ചോറിന്റെ മണം ” വടക്കൻ മലബാറിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന സുന്ദരമായ കഥയാണ്. പൊതിച്ചോർ കഴിക്കാൻ ആഗ്രഹിക്കുന്ന കമലാസൻ എന്ന ബാലന്റെ കഥയാണിത്. ചിത്രം കണ്ടു കഴിയുമ്പോൾ മ്മടെ കേരളത്തിൽ ഈ പൊതിച്ചോറിനെ വെല്ലാൻ പറ്റിയ വേറെ ഏത് ഐറ്റം ഉണ്ടെടോ എന്ന് നിങ്ങൾ പറയും.

കമലഹാസൻ എന്ന കേന്ദ്ര കഥാപാത്രത്തിനെ അവതരിപ്പിച്ച അശ്വന്ത് കൃഷ്ണയ്ക്ക് വലിയൊരു കൈയടി കൊടുക്കണം. വളരെ മനോഹരമായി അശ്വന്ത് ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

വടക്കൻ മലബാറിന്റെ ഗ്രാമീണ ഭംഗിയും, മധുരമൂറുന്ന ഭാഷയും, ഒപ്പം ഗവണ്മെന്റ് സ്കൂളും കുട്ടികളും, അച്ഛമ്മയുടെ സ്നേഹവും അങ്ങെനെ എല്ലാം ഒപ്പിയെടുക്കുന്നതിൽ ക്യാമറ ചലിപ്പിച്ച സൽമാൻ സിറാജിനു അഭിനന്ദനങ്ങൾ.

ഗൃഹാതുരമായ ഓർമകളിലേക്ക് തിരികെ കൊണ്ടുപോയ കഥ നൽകിയ സച്ചിൻ സഹദേവിനെയും, അക്ഷയ് അര്ജുനനെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഓരോ കഥാപാത്രങ്ങളും അവതതരിപ്പിച്ച ആർട്ടിസ്റ്റുകൾ വളരെ മനോഹരമായി ഇതിൽ അഭിനയിച്ചിട്ടുണ്ട്.

സച്ചിൻ സഹദേവ് ഈ ഹ്രസ്വ ചിത്രത്തിന്റെ ക്രീയേറ്റീവ് ഹെഡ് & എഡിറ്റർ കൂടിയാണ്. മനോഹരമായ ചിത്രസംയോജനമാണ് ഈ ഹ്രസ്വ ചിത്രത്തിൽ ഉണ്ടനീളം കാണാൻ സാധിക്കുന്നത്.

“കൊണ്ടേ കാറ്റും പണ്ടേ നെഞ്ചിൽ” എന്ന മനോഹരമായ ഗാനം ഒരുക്കിയ സായി ബാലനും ഒപ്പം തന്നെ വളരെ ഡീറ്റൈൽഡ് ആയി സൗണ്ട് ഡിസൈൻ നിർവഹിച്ച ഹരിരാഗ് എം വാര്യരും പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ വിജയിച്ചിട്ടുണ്ട്.

ഇതിനോടകം മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. തന്റെ ആദ്യ ചിത്രത്തിൽ തന്നെ മികച്ച അഭിപ്രായങ്ങൾ വാരികൂട്ടുന്ന സംവിധായകൻ നികേത്‌ കെ ഉദയനെ വൈകാതെ മലയാള സിനിമയിലെ ബിഗ് സ്ക്രീനിൽ കാണുവാൻ സാധിക്കട്ടെ.

ബനാന സ്റ്റോറിസിന്റെ ബാനറിൽ മുഹമ്മദ്‌ തമീം, അഭിനന്ദ് അൻസോ, നിഷാൽ എന്നിവർ ചേർന്നാണ് “പൊതിച്ചോറിന്റെ മണം ” നിർമിച്ചിരിക്കുന്നത്.