ഇതുപോലെ ഒരു ജീൻസ് കിട്ടിയിരുന്നു എങ്കിലോ?  പീഡനത്തിൽ നിന്നും എങ്ങനെ രക്ഷനേടാം. വീഡിയോ വൈറൽ

ഇതുപോലെ ഒരു ജീൻസ് കിട്ടിയിരുന്നു എങ്കിലോ? പീഡനത്തിൽ നിന്നും എങ്ങനെ രക്ഷനേടാം. വീഡിയോ വൈറൽ

ടൈറ്റ് ജീൻസ് ഒരു പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിൽ നിന്നും രക്ഷിക്കുന്ന വീഡിയോ നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാകും. വീഡിയോ കാണാത്തവർ കണ്ടു നോക്കൂ:

ജീൻസ് ഊരാനാകാതെ സാമൂഹ്യ വിരുദ്ധരായ അന്യ ഭാഷ തൊഴിലാളികൾ ശ്രമം ഉപേക്ഷിച്ചു മടങ്ങുന്ന ദൃശ്യങ്ങൾ വൈറാലായതിനു പിന്നാലെയാണ് പുതിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉടലെടുത്തത്. ഇതുപോലെ ഒരു ജീൻസ് കിട്ടിയിരുന്നെങ്കിൽ എന്ന് പീഡിപ്പിക്കപ്പെട്ട എത്ര പെൺകുട്ടികൾ ആഗ്രഹിച്ചിട്ടുണ്ടാകും. സാമൂഹ്യ വിരുദ്ധരെ ഭയന്ന് ജീവിക്കുന്ന നമ്മുടെ നാട്ടിലെ ഓരോ പെൺകുട്ടിയും ആഗ്രഹിച്ചിട്ടുണ്ടാകില്ലേ ? ഉണ്ടാകുമെന്നു ഉറപ്പാണ്..

കാരണം മൈ ബ്ലഡി ജീൻസ് എന്ന ഷോർട്ട് ഫിലിം മുന്നോട്ട് വെക്കുന്ന ആശയം അത്രമേൽ കാലിക പ്രസക്തിയുള്ള വിഷയമാണ്. ആദ്യമൊക്കെ ഈ ജീൻസ് കൊണ്ട് ഒരു പെൺകുട്ടി നേരിടുന്ന വിഷമതകൾ കാണിക്കുകയും, എന്നാൽ അതിലൂടെ അവൾക്ക് വരേണ്ടിയിരുന്ന ഒരു വലിയ വിപത്തിൽ നിന്നും അവളെ ആ ജീൻസ് എങ്ങനെ രക്ഷപെടുത്തി എന്നും കാണിക്കുമ്പോൾ ഇന്ന് സമൂഹത്തിൽ ഓരോ സ്ത്രീകളും നേരിടുന്ന പൊതുവായ പ്രശ്നത്തിന് പരിഹാരം എത്രത്തോളം അനിവാര്യമാണെന്നതാണ് ചർച്ച ചെയ്യേണ്ട വിഷയം.

ഷോർട്ട് ഫിലിമിലെ പോലെ ജീൻസ് ഒരു ശാശ്വത പരിഹാരമല്ലെങ്കിൽ കൂടി ഒരു പ്രതീക്ഷയാണ് ഈ ചിത്രം പങ്കു വെക്കുന്നത്. ഒരു സമൂഹത്തിനു മുൻപിൽ ഓരോ സ്ത്രീകളും കരുതി ഇരിക്കേണ്ട ആവശ്യകതയെ പറ്റിയാണ് അവർ പറഞ്ഞു വെക്കുന്നത്.