കാമുകിയുമൊത്തുള്ള വീഡിയോ ലീക്കായി, യുവാവ് ജീവനും കൊണ്ട് ഓടി !

കാമുകിയുമൊത്തുള്ള വീഡിയോ ലീക്കായി, യുവാവ് ജീവനും കൊണ്ട് ഓടി !

കാമുകിയുമൊത്ത്‌ കറങ്ങി നടന്ന് വിഡിയോയും, ഫോട്ടോയും ഒക്കെ എടുത്ത് ഫോണിൽ സൂക്ഷിക്കുന്നവർ ഈ വീഡിയോ നിർബന്ധമായും കാണണം. കാമുകിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ സൂക്ഷിച്ച ഒരു മൊബൈൽ ഫോൺ നഷ്ടപെട്ടത് മൂലം ഒരു പയ്യൻ ഓടിയത് ഒരു രാത്രി മുഴുവൻ. എന്തൊക്കെയായാലും ഇപ്പോൾ വീഡിയോ യൂട്യൂബിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ കാണാം:

നിയോ-നോയിർ ഫിലിംസിന്റെ ബാനറിൽ ശബരിനാഥ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന “അജ്ഞാതർ” എന്ന ഷോർട്ട് ഫിലിമാണ് ഈ രസകരമായ കഥ പറയുന്നത്.

കാമുകിമാരുമൊത്തുള്ള വിഡിയോയും ഫോട്ടോയും ഒക്കെ സേവ് ചെയ്തിട്ടുള്ള ഫോൺ നഷ്ടപ്പെട്ടാൽ ഉണ്ടാകാവുന്ന പുലിവാലും പുകിലും എന്തെന്ന് “അജ്ഞാതർ ” കണ്ടാൽ മനസിലാകും. മാത്രമല്ല വിധി നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ അറിയാതെ എങ്ങനെ കളിക്കുന്നു എന്ന് ചിത്രം കണ്ട് കഴിയുമ്പോൾ നിങ്ങൾ സ്വയം ആലോചിക്കും.

ശിവ ഹരിഹരൻ, അസ്‌കർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനേതാക്കളുടെ പ്രകടനം എടുത്തു പറയേണ്ടത് തന്നെ. 7 മിനിറ്റ് 18 സെക്കന്റ്‌ ദൈർഖ്യമുള്ള ഈ ഹ്രസ്വ ചിത്രം 72 മണിക്കൂറിലാണ് IFFI -ഗോവ ഷോർട് ഫിലിം ഫെസ്റ്റിവലിന് വേണ്ടി തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് മുതലായവ പൂർത്തിയാക്കി റിലീസ് ചെയ്തത്. ഒരു ഫെസ്റ്റിവൽ ഫിലിം കണ്ടിരിക്കുന്ന മൂഡിൽ തന്നെയാണ് ഈ ചിത്രം ഉടനീളം ഒരുക്കിയിരിക്കുന്നത്. വളരെ നാച്ചുറൽ ആയ ഷോട്ടുകൾ കൊണ്ടും സമ്പന്നമാണ് ഈ കൊച്ച് ചിത്രം. സോഷ്യൽ മീഡിയയിൽ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി മുന്നേറുകയാണ് “അജ്ഞാതർ”. കാണാത്തവർ തീർച്ചയായും കാണുക.