സൂപ്പർഹിറ്റ് സിനിമയുടെ തിരക്കഥ മോഷ്ടിച്ചത്; യുവാവ് തൂങ്ങി മരിച്ചു

സൂപ്പർഹിറ്റ് സിനിമയുടെ തിരക്കഥ മോഷ്ടിച്ചത്; യുവാവ് തൂങ്ങി മരിച്ചു

സിനിമ മോഹിയായ യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. സ്കൂൾ, കോളേജ് നാടക വേദികളിൽ സജീവ സാന്നിധ്യമായിരുന്ന സിനിമ മോഹിയായ പിന്റു ( 25 ) എന്ന യുവാവാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. വളർന്നു വരുന്ന ഒരു എഴുത്തുകാരൻ ആയിരിന്നു ഈ ചെറുപ്പക്കാരൻ. ഇയാൾ എഴുതിയ ഒരു കഥ മോഷ്ടിക്കപ്പെടുകയും, അടുത്തിടെ റിലീസായ ഒരു സൂപ്പർ ഹിറ്റ് ചിത്രമായി മാറുകയും ചെയ്തിരുന്നു. മലയാള സിനിമയിലെ ഒരു പ്രമുഖ നിർമ്മാതാവും, സംവിധായകനുമാണ് ഈ മോഷണത്തിന് പിന്നിൽ എന്ന് സംശയം. ഇവരുടെ അടുത്ത് കഥ വായിക്കാൻ തിരക്കഥ നൽകുകയും, ഇത് അനുവാദമില്ലാതെ സിനിമയാക്കിയതിലും മനം നൊന്താണ് പിന്റു ജീവനൊടുക്കിയതെന്നു സംശയിക്കപ്പെടുന്നു. സിനിമ രംഗത്ത് തിരക്കഥകൾ മോഷ്ടിക്കപ്പെടുന്നത് ഇത് ആദ്യമായല്ല, എന്നാൽ പ്രമുഖ നിർമ്മാതാവിന് നിരന്തരമായി ഇത്തരം മോഷണങ്ങളിൽ പങ്കുണ്ട് എന്ന് ഈ വീഡിയോ കണ്ടാൽ ഏതൊരു പ്രേക്ഷകനും മനസ്സിലാക്കാൻ സാധിക്കും. വീഡിയോ കാണാം:

സിനിമ മോഹങ്ങളുമായി നിർമ്മാതാക്കളുടെ അടുത്ത് കഥ പറയാൻ എത്തുന്നത് നിരവധി ചെറുപ്പക്കാരാണ്. അവയിൽ നല്ല തിരക്കഥകൾ മോഷ്ടിക്കപ്പെടുന്നതും, പലരും വഞ്ചിക്കപ്പെടുന്നതുമായ കഥകൾ നിരവധി കേട്ടിട്ടുണ്ട്. ഉദയനാണ് താരം എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച സരോജ് കുമാർ ഇത്തരത്തിൽ തിരക്കഥ മോഷ്ടിച്ചു സിനിമ ഹിറ്റാക്കിയ ആളാണ്. ഇത്തരത്തിൽ സിനിമ രംഗത്ത് നടക്കുന്ന ചതിയുടെ കഥ പറയുന്ന രംഗങ്ങൾ കോർത്തിണക്കി സനിൽ കുമാർ കഥയും, തിരക്കഥയും, സംവിധാനവും നിർവ്വഹിച്ച ഹ്രസ്വ ചിത്രമാണ് “പിന്റു”.

വളരെ മികച്ച അവതരണമാണ് ഈ മിസ്റ്ററി ത്രില്ലർ ഷോർട്ട് ഫിലിമിന്റെ പ്രത്യേകത. അഞ്ച് മിനിറ്റിൽ സസ്പെൻസ് നിലനിർത്തി പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ സംവിധായകന് സാധിക്കുന്നു. ഒരുപാട് ചോദ്യങ്ങളും, ഉത്തരങ്ങളും ബാക്കിയാക്കി തീർത്തും വ്യത്യസ്തമായി കഥ പറയുന്ന ഒരു ഷോർട്ട് ഫിലിം. ഒരു മികച്ച കഥാപരിസരം, മികച്ച അഭിനയ പ്രകടനങ്ങൾ, സാങ്കേതിക മികവ് ഇവയിലെല്ലാം പിന്റു മികച്ചു നിൽക്കുന്നു. കിഷോർ കുമാർ, പ്രിയ മുഹമ്മദ്‌ അലി, നിമൽ, ജയ്സ്‌ലി, ബഞ്ചമിൻ റോയ് എന്നിവർ പ്രധാന വേഷാൻഹാൽ കൈകാര്യം ചെയ്തിരിക്കുന്നു.

സംഗീത് മാത്യൂസ് ഛായാഗ്രഹണവും, റിസാൽ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ബിജിഎം ശബരീഷ് മേനോൻ, സൗണ്ട് ഡിസൈൻ & ഫൈനൽ മിക്സിങ് ഷെഫിൻ മായൻ. ഡോക്ടർ മുഹമ്മദ്‌ അബ്‌ദുല്ല, ഫാഹിം റിയാസ്, കിഷോർ കെ ആർ, അഭിലാഷ് ജോയ്, നീതു മോഹൻ, ആതിര കെ ആർ എന്നിവർ ചേർന്നാണ് നിർമ്മാണം. പ്രൊഡക്ഷൻ കൺട്രോളർ അരുൺ ശശി.