കൊച്ചിയിലെ ഗുണ്ട ടീംസിന്റെ ലോക്ക്ഡൗൺ ദിവസം കണ്ടാൽ ഞെട്ടും !!!

കൊച്ചിയിലെ ഗുണ്ട ടീംസിന്റെ ലോക്ക്ഡൗൺ ദിവസം കണ്ടാൽ ഞെട്ടും !!!

ലോക്ക് ഡൌൺ സമയത്ത് കൊച്ചിയിലെ ഗുണ്ട ഗ്യാങിലെ രണ്ട് ചെറുപ്പക്കാർ കാട്ടിക്കൂട്ടിയ പരാക്രമത്തിൽ നടുങ്ങി നഗരം. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.

ഈ മഹാമാരി വന്നതിനു ശേഷം ഗുണ്ട ഗ്യാങിലെ ചെറുപ്പക്കാർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയാണ് നാട്ടിലുള്ളത്.

പണ്ടത്തെപ്പോലെ ഫീൽഡിൽ ഇറങ്ങി പണിയൊന്നും ഇല്ലാത്തതിനാൽ ഓൺലൈനിൽ ഇരുന്ന് കൊണ്ട് അത്യാധുനിക യന്ത്ര തോക്കുകളും ആയുധങ്ങളുടെയും വീഡിയോ യൂട്യൂബിലൂടെ പുറത്തുവിട്ടുകൊണ്ടാണ് ഇവർ ഇപ്പോൾ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നത്.

ഒരു വൈറസ് മൂലം പുറത്തിറങ്ങാൻ പറ്റാതെ ലോക്കായ ചെറുപ്പക്കാരുടെയും കുട്ടികളുടെയും ബോറടി മാറ്റുന്നതിനുള്ള ഏക ആശ്രയമാണ് ഇന്ന് പോപുലർ ഓൺലൈൻ ഗെയിമായിട്ടുള്ള പബ്‌ജി.

ടിപ്പിക്കൽ പബ്‌ജി അഡിക്റ്റുകളായ സാമിന്റെയും അലെക്സിന്റെയും നർമ്മം നിറഞ്ഞ കഥ പറയുകയാണ് വാഹിദ് കുരീക്കാട്ടിന്റെ ഹ്രസ്വ ചിത്രമായ “A LOCKDOWN DAY”.

5 മിനിറ്റ് ദൈർഖ്യമുള്ള ചിത്രത്തിന്റെ കഥ, സംവിധാനം, ക്യാമറ, എഡിറ്റ്‌ മുതലായവ വാഹിദ് കുരീക്കാട്ട് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

കേന്ദ്ര കഥാപാത്രങ്ങളായ സാമിനെയും അലക്സിനെയും നിഹാൽ സെയ്ട്ട് , വാഹിദ് എന്നിവരാണ് അവതരിപ്പിച്ചിരിക്കുന്നത്.

അധികം ലാഗില്ലാതെ വളരെ മനോഹരമായി ഈ ലോക്ക് ഡൌൺ കാലത്ത് നമുക്ക് ചുറ്റും കാണുന്ന പബ്‌ജി അഡിക്റ്റുകളുടെ അവസ്ഥ നർമത്തിലൂടെ അവതരിപ്പിക്കാൻ ചിത്രത്തിന്റെ മുഴുവൻ ടീമിനും സാധിച്ചിട്ടുണ്ട്.

ഒരേ സമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന “A LOCKDOWN DAY” നിമിച്ചിരിക്കുന്നത് മർവാസ് മീഡിയ ദോഹയുടെ ബാനറിൽ
മുഹമ്മദ്‌ ആതിഫാണ്.
ചിത്രത്തിന് ഇതിനോടകം തന്നെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

നിങ്ങളുടെ പബ്‌ജി അഡിക്ടുകളായ കട്ട ചങ്കുകൾക്കു ഈ വീഡിയോ ചുമ്മാ ഷെയർ ചെയ്യടോ അവരും ചിരിക്കട്ടെന്നേ