ഒരു പക്ഷേ അന്ന് ആ 20 വയസ്സുകാരന്റെ സിനിമ മോഹം യാഥാർഥ്യമായിരുന്നെങ്കിൽ ഇന്ന് മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം മലയാള സിനിമയിലെ ഒരു സൂപ്പർ സ്റ്റാറായി ആ പയ്യൻ വളർന്നേനെ. പറഞ്ഞു വരുന്നത് മറ്റാരെയും കുറിച്ചല്ല നമ്മുടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കുറിച്ചാണ്. രാഷ്ട്രീയത്തിലേക്ക് വരുന്നതിനു മുൻപ് സിനിമയിലേക്ക് ചാൻസ് ചോദിച്ചു കൊണ്ട് വർഷങ്ങൾക്കു മുൻപ് അദ്ദേഹം നൽകിയ ഒരു പത്രത്തിലെ പരസ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. ചങ്ങനാശ്ശേരി NSS കോളേജിൽ ബിരുദ വിദ്യാർത്തിയായിരിക്കെയാണ് ഗ്ലാമറിന്റെ ലോകമായ സിനിമയിൽ രമേശ് ചെന്നിത്തല ചാൻസ് …