ആണാണോ പെണ്ണാണോ.. അവതാരകയുടെ വായടപ്പിച്ചു മറുപടി പറഞ്ഞുകൊണ്ട് റിയാസ് സലിം;വീഡിയോ വൈറല്‍

ആണാണോ പെണ്ണാണോ.. അവതാരകയുടെ വായടപ്പിച്ചു മറുപടി പറഞ്ഞുകൊണ്ട് റിയാസ് സലിം;വീഡിയോ വൈറല്‍

ബിഗ് ബോസ് സീസണ്‍ 4 ലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായി മാറിയ വ്യക്തിയാണ് റിയാസ് സലീം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായാണ് റിയാസ് ഷോയിലേക്കെത്തിയത്. ബിഗ് ബോസിന്റെ ചരിത്രം തന്നെ തിരുത്തി വൈല്‍ഡ് കാര്‍ഡിലൂടെ വന്നയാൾ വിജയിക്കും എന്ന പ്രതീക്ഷ നിലനിർത്തിയ മത്സരാർത്തി കൂടിയായിരുന്നു റിയാസ്.ഷോയിൽ വന്ന സമയത്ത് ഒരുപാട് വിമർശനങ്ങൾ നേരിട്ടെങ്കിലും പിന്നീട് റിയാസ് ഒരു ഗെയിം ചേഞ്ചർ ആവുകയായിരുന്നു അതുകൊണ്ട് തന്നെ ബിഗ് ബോസ്സ് സീസൺ 4ന്റെ യഥാര്‍ത്ഥ വിജയി റിയാസ് തന്നെയാണെന്നായിരുന്നു ആരാധകര്‍ പ്രതികരിച്ചത്.

സ്വന്തം നിലപാടുകള്‍ കൃത്യമായി വ്യക്തമാക്കുന്നയാളാണ് റിയാസ്.ഈ അടുത്ത് ഏഷ്യാനെറ്റ്‌ ന്റെ തന്നെ ഒരു കോമഡി റിയാലിറ്റി ഷോയിൽ അഥിതിയായി റിയാസ് എത്തിയപ്പോള്‍ അവതാരകയായ മീര അനിലുമായി നടന്ന സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.മീരയുടെ നിലവാരം ഇല്ലാത്ത ചോദ്യങ്ങൾക്ക് ചുട്ടമറുപടിയായിരുന്നു അദ്ദേഹം നല്‍കിയത്.

SCROLL DOWN FOR VIDEO  ↓↓↓↓↓

ബിഗ്‌ബോസ് ഇൻട്രോഡക്ഷനിൽ തന്നെ ഒരു സ്പെഷ്യൽ ആയ വ്യക്തിയാണ് റിയാസ് എന്ന് വ്യക്തമായിരുന്നു എന്നാൽ സ്വയം ഏത് ജൻഡർ ആണെന്ന് റിയാസ് പറഞ്ഞിട്ടില്ല. റിയാസിൻ്റെ എല്ലാ ഫോട്ടോയുടേയും താഴെയുള്ള കമൻ്റ് ഇത് ആണാണോ പെണ്ണാണോ എന്നാണ് അതിനോട് റിയാസിന്റെ അഭിപ്രായം എന്താണ് എന്നായിരുന്നു മീര ആദ്യം ചോദിച്ചത്. ഞാൻ സ്പെഷ്യൽ ആണ് എന്നാണ് പറഞ്ഞത് അല്ലാതെ എന്റെ ജൻഡർ സ്പെഷ്യൽ ആണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എൻ്റെ ജെൻറർ ഐഡൻ്റിറ്റി ആണ് അല്ലെങ്കിൽ പെണ്ണ് എന്ന് ഞാൻ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് മീര കണ്ടിട്ടില്ലെങ്കിൽ അതെന്റെ പ്രശ്നമല്ല. കണ്ടോണ്ടിരിക്കുന്ന മനുഷ്യന്മാർക്ക് പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധീം വിവരോം ഇല്ലെങ്കിൽ അതെന്നെ ബാധിക്കുന്ന കാര്യമല്ല. എൻ്റെ പേഴ്സണൽ ലൈഫ് ഈസ് മൈൻ. വിവരമില്ലാത്ത മനുഷ്യർ എവിടെയെങ്കിലും അത്തരം ചോദ്യങ്ങൾ ചോദിച്ചെന്നു കരുതി ഇവിടെ ഇത്തരം ചോദ്യങ്ങൾ കൊണ്ടുവരുന്നത് തന്നെ തെറ്റാണ്. ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് ഞാൻ എൻ്റർടൈൻ ചെയ്യുന്നില്ലെന്നായിരുന്നു റിയാസിന്റെ മറുപടി.

റിയാസ് തന്നെ പറഞ്ഞിട്ടുണ്ട് ഒരുപാടു ചൂഷണങ്ങൾ ചെറിയ പ്രായത്തിൽ അനുഭവിച്ചിട്ടുണ്ട് എന്ന്. ചൂഷണം ചെയ്തവരിൽ കൂടുതലും ആണുങ്ങളാണോ പെണ്ണുങ്ങളാണോയെന്ന് മീര ചോദിച്ചപ്പോൾ ചൂഷണങ്ങൾ എന്ന് എടുത്തു ഞാൻ പറഞ്ഞിട്ടില്ല. ഞാൻ ബുള്ളിയിങ്ങ് ആണ് ഉദ്ദേശിച്ചിട്ടുള്ളത്. ഞാൻ പറയാത്ത കാര്യങ്ങൾ പറയരുതെന്നായിരുന്നു റിയാസിന്റെ മറുപടി. അങ്ങനെ ബുള്ളിയിങ് ചെയ്തവരിൽ കൂടുതലും ആണുങ്ങളാണോ പെണ്ണുങ്ങളാണോ എന്ന്ര ചോദിച്ചപ്പോൾ രണ്ടു കൂട്ടരുമുണ്ടാകാം. പക്ഷേ നമുക്കറിയാം നമ്മുടെ സമൂഹത്തിൽ പുരുഷന്മാരായിരിക്കും ഏറ്റവും കൂടുതൽ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുക എന്നാണ് റിയാസ് നൽകിയ മറുപടി. ചോദ്യങ്ങൾ ഒരാൾക്കു ബുധിമുട്ടുണ്ടാക്കുന്നു എന്ന് മനസിലാക്കിയിട്ടും മീര ചോദ്യങ്ങൾ തുടർന്നു. ഒരുപാട് ഗേൾസ് കമൻ്റ് ചെയ്തിട്ടുണ്ട്, ഫിസിക്കലി കാണാനായിട്ട് വളരെ അട്രാക്റ്റീവായിട്ടുള്ള ഒരു പയ്യനാണ് റിയാസ് എന്ന്. അതിൻ്റെ പേരിൽ പെൺകുട്ടികൾ അപ്രോച്ച് ചെയ്യാറുണ്ടോ? അതെങ്ങനെയാണ് ഹാൻഡിൽ ചെയ്യുന്നത് എന്നായി അവതാരക. ദാറ്റ്സ് മൈം പേഴ്‌സണൽ ലൈഫ് (അതെന്റെ വ്യക്തിപരമായ ജീവിതമാണ് ) ഞാനത് പേഴ്സണലി ഹാൻഡിൽ ചെയ്യും. അത് ഈയൊരു ഷോയിൽ വന്ന് പറയേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

അതിന് ശേഷം റിയാസിന്റെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്താണെന്ന് ചോദിച്ചു. സിംഗിളെന്നായിരുന്നു റിയാസിന്റെ ഒറ്റവാക്കിൽ ഉള്ള മറുപടി. ഒരു പെൺകുട്ടിയെ കല്യാണം കഴിക്കുമോ യെന്ന അവതാരകയുടെ അടുത്ത ചോദിച്ചതോടെയായിരുന്നു റിയാസ് കിടിലൻ മറുപടി കൊടുത്തത്. ഒഫ്കോഴ്സ് കഴിക്കുമായിരിക്കാം, എന്താണ് മീരയ്ക്ക് വേണ്ടത്? ഞാനത് മീരയോടെന്തിന് പറയണം? ആർ യൂ മാരീഡ് ?”യെസ് യെസ് അയാം മാരീഡ് എന്ന് മീരയുടെ ഉത്തരം. നിങ്ങൾക്കെന്നെ കല്യാണം കഴിക്കാനാഗ്രഹമുണ്ടോ, ഇല്ല, സോ, മീരയ്ക്കെന്നെ കല്യാണം കഴിക്കാൻ താൽപ്പര്യമില്ലാത്തിടത്തോളം ഞാനിതിന് ഉത്തരം നൽകേണ്ട കാര്യമില്ല.

എന്നെ വിവാഹം കഴിക്കാൻ താല്പര്യം പ്രകടിപ്പിച്ചുകൊണ്ട് ഒരു പെൺകുട്ടി വരികയാണെങ്കിൽ ഞാൻ എന്റെ അഭിപ്രായം ആ വ്യക്തിയോട് അറിയിച്ചുകൊള്ളാം തല്കാലം ഞാൻ നിങ്ങളോടത് ഷെയർ ചെയ്യാൻ താല്പര്യപെടുന്നില്ല. അതിൻ്റെ ആവശ്യവുമില്ല. അനാവശ്യ ചോദ്യങ്ങളിലൂടെയായി മറ്റൊരാളെ അൺകംഫർട്ടബിൾ (ബുദ്ധിമുട്ടിക്കുന്നതിന്) ആക്കുന്നതിന് നിങ്ങൾക്ക് പ്രത്യേകമായൊരു കഴിവുണ്ടെന്നും റിയാസ് മീരയോട് പറഞ്ഞിരുന്നു. ഈ സംഭാഷണം ഉൾപ്പെടുന്ന വീഡിയോയുടെ ഭാഗമാണ് ഒരു ട്രോൾ പോലെ ഏഷ്യാനെറ്റ്‌ തന്നെ സ്വന്തം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. എന്തായാലും ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കൈകടത്തുന്ന രീതിയിലുള്ള ഇത്തരം ചോദ്യങ്ങൾ പ്രോത്സാഹിപ്പിക്കരുത് എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.