Home Videos കറുത്തവന് എന്താ വെളുത്ത പെണ്ണ് പറ്റില്ലേ ? പതിവ് വിവാഹ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ ഒരു കിടിലൻ വീഡിയോ കാണാം:

കറുത്തവന് എന്താ വെളുത്ത പെണ്ണ് പറ്റില്ലേ ? പതിവ് വിവാഹ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ ഒരു കിടിലൻ വീഡിയോ കാണാം:

8 second read
0
0

വിവാഹമെന്നാൽ ശരീരവും, സൗന്ദര്യവും തമ്മിലുള്ള പൊരുത്തമല്ല മറിച്ചു മനസ്സുകൾ തമ്മിലുള്ള പൊരുത്തമാണ്. മനസ്സ് പൊരുത്തപ്പെടാത്ത ഒരു ബന്ധവും നില നിൽക്കുകയുമില്ല. വിവാഹ പ്രായമായ നിങ്ങളുടെ മക്കൾക്കു നല്ലൊരു ഇണയെയാണ് നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ ഈ വീഡിയോ തീർച്ചയായും കാണണം.

കോടികളും, ലക്ഷങ്ങളും മുടക്കിയുള്ള വിവാഹങ്ങൾക്ക് ശേഷവും യുവ ദമ്പതിമാർ ഇന്ന് വിവാഹ മോചനങ്ങൾ തേടുന്ന വാർത്തകൾ കേൾക്കുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. എല്ലാ മാതാപിതാക്കളും സ്വന്തം മക്കളെ നല്ലൊരു ഇണയുടെ കയ്യിൽ പിടിച്ചേല്പിക്കുന്നതാണ് സ്വപ്നം കാണുന്നത്.

കറുത്തവൻ വെളുത്തവളെ കെട്ടാൻ പാടില്ല, വണ്ണമുള്ളവനും ഇല്ലാത്തവളും തമ്മിൽ ചേർച്ചയില്ല, പൊക്കമുള്ളവനും ഇല്ലാത്തവളും തമ്മിൽ ചേരില്ല, അംഗ വൈകല്യമുള്ളവൻ, വൈകല്യമില്ലാത്തവളെ കെട്ടാൻ പാടില്ല തുടങ്ങി നിരവധി അബദ്ധ ധാരണകൾ പണ്ട് കാലം മുതലേ നമ്മുടെ സമൂഹത്തിൽ അടിച്ചേൽപിച്ചിട്ടുണ്ട്. ഇത്തരം അബദ്ധ ധാരണകളെ പൊളിച്ചെഴുതാൻ എന്നും മലയാളികൾക്ക് വഴികാട്ടിയായി മുന്നിൽ നിന്ന പ്രസ്ഥാനമാണ് ചാവറ മാട്രിമോണി.കോം

ഇപ്പോഴിതാ ചാവറ മാട്രിമോണിയുടെ ഏറ്റവും പുതിയ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ പ്രേക്ഷകരുടെയും, യുവാക്കളുടെയും ഇടയിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശാരീരീരികമായ പൊരുത്തമല്ല മറിച്ചു മനസ്സുകൾ തമ്മിലുള്ള പൊരുത്തമാണ് ചേരേണ്ടതെന്ന വലിയ സന്ദേശമാണ് ഈ വീഡിയോയിലൂടെ പറയാതെ പറയുന്നത്. “Finding perfection in Imperfection” എന്ന ടാഗ്‌ലൈനോടെ വന്നിരിക്കുന്ന വീഡിയോയിലൂടെ പതിവ് വിവാഹ സങ്കല്പങ്ങളിലെ ചേർച്ച കുറവുകളെ പൊളിച്ചെഴുതിയിരിക്കുകയാണ്. മാറുന്ന കാലത്ത് മലയാളിയുടെ വിവാഹ സങ്കല്പങ്ങൾ ഇങ്ങനെയാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

Load More Related Articles
Load More By theneram
Load More In Videos

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഈ ഓണക്കാലത്തും അച്ഛനെയും അമ്മയെയും മറന്ന മക്കൾക്കൊരു ഗാനം | ഓണമാണ്

അങ്ങനെ വീണ്ടും ഒരോണക്കാലം കൂടി നമ്മുടെയെല്ലാം ജീവിതത്തിൽ നിന്ന് കടന്നു പോയി. പൊതുവേ ഓണമെന്…