കണ്ണുകളിൽ കഥകൾ ഒളിപ്പിച്ച നടൻ അത് ഇയാൾ അല്ലാതെ മാറ്റാരാണ്; FAHADH FAASIL LIFE STORY

കണ്ണുകളിൽ കഥകൾ ഒളിപ്പിച്ച നടൻ അത് ഇയാൾ അല്ലാതെ മാറ്റാരാണ്; FAHADH FAASIL LIFE STORY

മലയാളത്തിലെ മികച്ച നടനാര് എന്ന് ഇപ്പോള്‍ ചോദിച്ചാല്‍ ഏതൊരു സിനിമാ പ്രേമിയുടെയും മനസ്സില്‍ വരുന്ന ആദ്യ അഞ്ചു പേരുകളില്‍ ഒന്നായിരിക്കും ഫഹദ് ഫാസിലിന്റെത്. ചുരുങ്ങിയ കാലയളവ്‌ കൊണ്ട് തന്നെ തന്നിലെ നടനെ അടയാളപ്പെടുത്തുക മാത്രമല്ല, കാലം പോകും തോറും കൂടുതല്‍ കൂടുതല്‍ മികച്ചതക്കുകയാണ് ഈ കലാകാരൻ.

കണ്ണിലൂടെ കഥ പറയുന്ന ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് ഫഹദ് ഫാസിൽ.സംവിധായകൻ ഫാസിലിൻ്റെയും റോസീനയുടേയും മകനായി 1982 ഓഗസ്റ്റ് 8ന് ആലപ്പുഴയിലായിരുന്നു ഫഹദിന്റെ ജനനം. ഫഹദിന്റെ ആദ്യചിത്രം കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു.ആദ്യ സിനിമയുടെ പരാജയത്തോടെ ഷാനു എന്ന വിളിപ്പേര് മാറ്റി ഫഹദ് ഫാസിലെന്ന ഔദ്യോഗിക നാമം തിരഞ്ഞെടുത്തു. ആദ്യ സിനിമയുടെ പരാജയത്തെ തുടർന്ന് സിനിമ ജീവിതത്തിൽ നിന്ന് ഏറെ നാൾ ഒഴിവായി നിന്ന ഫഹദിൻ്റെ ശക്തമായ രണ്ടാം വരവിലൂടെ കരിയർ തന്നെ മാറ്റിമറിക്കുകയായിരുന്നു.

അതിനു ശേഷം പഠനത്തിനായി വിദേശത്തേക്കു പോയ ഫഹദ്, തിരിച്ചു വരുന്നത് മലയാള സിനിമയിലെ നവീന സംരംഭമായ കേരള കഫേ എന്ന സിനിമയിലൂടെയാണ്. “ഇതിലെ മൃത്യഞ്ജയം” എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫഹദ് തന്റെ തിരിച്ചുവരവറിയിച്ചു. തുടർന്ന് ബി.ഉണ്ണികൃഷ്ണൻ്റെ പ്രമാണി എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം ശ്രദ്ധേയമായ വേഷം ചെയ്തു. കോക്ക്ടെയിൽ എന്ന സിനിമയിലാണ് ഫഹദ് ഫാസിലെന്ന പുത്തൻ താരോദയത്തിൻ്റെ പ്രതിഭകൾ ദൃശ്യമായത്. ഫഹദ് അവതരിപ്പിച്ച ബിസിനസുകാരൻ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. ലാലിൻ്റെ ടൂർണമെൻറ് എന്ന സിനിമയിലെ വേഷം മികച്ചതായിരുന്നു എങ്കിലും സിനിമ വിജയിക്കാഞ്ഞത് കാരണം ശ്രദ്ധിക്കപ്പെട്ടില്ല.

2012- ഫഹദ് എന്ന നടന്റെ കരിയറിലെ വിജയവർഷങ്ങളിൽ ഒന്നായിരുന്നു. ’22 ഫീമെയിൽ കോട്ടയം’, ‘ഡയമണ്ട് നെക്‌ളേസ്’, ‘ഫ്രൈഡേ’- മൂന്നു ചിത്രങ്ങളും തിയേറ്ററുകളിൽ ശ്രദ്ധ നേടിയതോടെ നായകപദവിയിലേക്ക് ഫഹദും ഉയരുകയായിരുന്നു. ആ ഉയർച്ചയ്ക്ക് പിന്നാലെ, പന്ത്രണ്ടോളം ചിത്രങ്ങളാണ് തൊട്ടടുത്ത വർഷം ഫഹദിന്റേതായി റിലീസിനെത്തിയത്. ‘അന്നയും റസൂലും,’ ‘നത്തോലി ഒരു ചെറിയ മീനല്ല,’ ‘റെഡ് വൈൻ,’ ‘ആമേൻ,’ ‘ഇമ്മാനുവൽ,’ ‘അകം,’ ‘5 സുന്ദരികൾ,’ ‘ഒളിപ്പോര്,’ ‘ആർട്ടിസ്റ്റ്,’ ‘നോർത്ത് 24 കാതം,’ ‘ഡി കമ്പനി,’ ‘ഒരു ഇന്ത്യൻ പ്രണയകഥ’- ഏറ്റവും കൂടുതൽ ഫഹദ് ചിത്രങ്ങൾ ഒന്നിച്ച് റിലീസിനെത്തിയ വർഷം കൂടിയായിരുന്നു 2013. ഈ സിനിമകളെല്ലാം റിലീസായതോടെ മലയാളത്തിലെ പുതു നായകസങ്കൽപ്പങ്ങൾക്ക് മാറ്റം വരുത്തി കൊണ്ട് ജനപ്രിയ യുവതാരമായി ഫഹദ് ഫാസിൽ മാറി.

2014 ഇൽ പുറത്തിറങ്ങിയ ബാംഗ്ലൂർ ഡേയ്‌സ് എന്ന ഹിറ്റ്‌ സിനിമയ്ക്ക് പങ്കുവെക്കാൻ രണ്ട് സന്തോഷങ്ങൾ ആണ് ഉണ്ടായിരുന്നത് സിനിമയുടെ വമ്പിച്ച വിജയവും ഫഹദ് നസ്രിയ വിവാഹവും. 2014 ഓഗസ്റ്റ് 21 നായിരുന്നു ഫഹദ് ഫാസിലും നസ്രിയയും തമ്മിലുള്ള വിവാഹം. വിവാഹ ശേഷവും ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്തിട്ടുണ്ട്. മലയാളസിനിമയ്ക്ക് തന്നെ പുത്തൻ ഉണർവ്വ് സമ്മാനിച്ച ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലെ മഹേഷായി മികച്ച പ്രകടനമാണ് ഫഹദ് കാഴ്ചവച്ചത്. ‘മഹേഷിന്റെ പ്രതികാരം’ മുതൽ ‘ടേക്ക് ഓഫ്,’ ‘തൊണ്ടി മുതലും ദൃക്സാക്ഷിയും,’ ‘കാർബൺ,’ ‘വരത്തൻ,’ ‘ഞാൻ പ്രകാശൻ,’ ‘കുമ്പളങ്ങി നൈറ്റ്സ്,’ ‘അതിരൻ’,ട്രാൻസ്,’ ‘സി യു സൂണ്‍, ജോജി, മാലിക് തുടങ്ങിയ സിനിമകളില്‍ പിന്നെ പ്രേക്ഷകർ കണ്ടത് ‘ഫഹദ് മാജിക്’ എന്നു വിശേഷിപ്പിക്കാവുന്ന പ്രകടനമികവാണ്.മലയാളത്തില്‍ നിന്നും തമിഴിലേക്കും ഈ കാലയളവില്‍ ഫഹദ് ഫാസില്‍ എത്തി.

‘വേലൈക്കാരന്‍,’ സൂപ്പര്‍ ഡീലക്സ്‌,’ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു ഫഹദ് ഫാസിൽ.ഏറ്റവും ഒടുവിലായി ഉലകനായകൻ കമൽ ഹാസനൊപ്പമഭിനയിച്ച വിക്രം ബ്ലോക്സ്റ്റർ ചിത്രം ആയിരുന്നു.
‘ഷമ്മി ഹീറോയാടാ, ഹീറോ’എന്ന ഒറ്റ ഡയലോഗിലൂടെ തന്നെ മനസിലാക്കാൻ സാധിക്കും കാല്‍പനിക നായകനും വില്ലനും ദുര്‍ബലനും കോമാളിയും സൈക്കോയുമൊക്കെയായി പകര്‍ന്നാടിയ ഈ നടന്റെ കഴിവ്.

നായകനായും, വില്ലനായും, മനോരോഗിയായും അങ്ങനെ ഏത് വ്യത്യസ്തമായ കഥാപാത്രമായാലും അത് ഫഹദിന്റെ കൈകളിൽ ഭദ്രമായിരിക്കും എന്ന ഉറപ്പ് അതാണ്‌ ഫഹദ് ഫാസിൽ എന്ന നടനെ സ്വീകാര്യനാക്കുന്നത്. മലയാളത്തിനും തമിഴിനും പുറമെ അല്ലു അർജുനൊപ്പമുള്ള പുഷ്പയിലൂടെ തെലുങ്കിലേക്കും ഫഹദ് സാന്നിധ്യം അറിയിച്ചു. ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം തുടരുന്ന ‘മലയൻകുഞ്ഞ് ‘ആണ് ഈ അടുത്ത് റിലീസ് ചെയ്ത ഫഹദ് ഫാസിൽ ചിത്രം. പ്രേക്ഷകരെ ഒട്ടും നിരാശപ്പെടുത്താത്ത പ്രകടനം തന്നെയാണ് ചിത്രത്തിൽ ഫഹദ് കാഴ്ചവെച്ചിട്ടുള്ളത്.

സ്വാഭാവികമായ നടനവും ഡബ്ബിംഗുമാണ് ഫഹദിൻ്റെ കഥാപാത്രങ്ങളെ ശക്തമാക്കുന്നതെന്ന് പൊതുവെ നിരീക്ഷിക്കപ്പെടുന്നു. കഴിഞ്ഞൊരു പന്ത്രണ്ടു വർഷത്തിനിടെ മലയാള സിനിമയിൽ സംഭവിച്ച ഒരു വിസ്മയം ഏതെന്ന് ചോദിച്ചാൽ, മറ്റൊന്നും ആലോചിക്കാതെ എടുത്തു പറയാവുന്ന പേരാണ് ഫഹദ് ഫാസിൽ എന്നത്. 2009 മുതൽ 2022 വരെ നീളുന്ന ഈ വർഷങ്ങൾക്കിടയിൽ ഫഹദ് എന്ന നടൻ മലയാള സിനിമയെ വിസ്മയിപ്പിച്ചതെങ്ങനെ എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഒള്ളൂ. ഈ പന്ത്രണ്ടു വർഷങ്ങൾ തന്നിലെ നടനെ രാകി മിനുക്കിയ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ ശ്രദ്ധ കാട്ടി എന്നതാണത്.

ഫ്ളെക്സിബിൾ ആയ അഭിനയശൈലി തന്നെയാണ് ഫഹദിനെ ഏതു കഥാപാത്രങ്ങളിലേക്കും അനായാസേന ചേർത്തു നിർത്തുന്നത്.ഫഹദിന്റെ മത്സരം ഫഹദിനോട് തന്നെയാണ്. സിനിമയുടെ വെള്ളി വെളിച്ചത്തിലെ മിന്നും സൂപ്പര്‍ താരം ആകാന്‍ ശ്രമിക്കാതെ വീണ്ടും വീണ്ടും നടനാകാനാണ് എന്നും അയാള്‍ ശ്രമിച്ചത്. ഒരു നല്ല നടൻ ആകാൻ…