ഗ്ലാമറസ് ലുക്കിൽ വീണ്ടും തിളങ്ങി നടി മീര ജാസ്മിൻ!! പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ….

ഗ്ലാമറസ് ലുക്കിൽ വീണ്ടും തിളങ്ങി നടി മീര ജാസ്മിൻ!! പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ….

ഒരുസമയത്ത് വളരെ ലളിതവും നാടൻ തനിമയുള്ളതുമുമായ കഥാപാത്രങ്ങളിലൂടെയും സിനിമയിൽ തിളങ്ങിയ താരമാണ് മീര ജാസ്മിൻ.ഏറെ നാളുകൾക്ക് ശേഷം മീര ജാസ്മിൻ സിനിമയിലേക്ക് തിരിച്ചെത്തിയപ്പോൾ ഏറെ സ്നേഹത്തോടെയാണ് ആരാധകർ അതിനെ വരവേറ്റത്.സിനിമയിലേക്ക് മാത്രമല്ല സോഷ്യൽ മീഡിയയിലേക്കും മികച്ച തിരിച്ചുവരവാണ് താരം നടത്തിയിട്ടുള്ളത്.

ഒരുപക്ഷെ സിനിമയെക്കാൾ അധികം ഇപ്പോൾ താരം സോഷ്യൽ മീഡിയയിലാണ് തിളങ്ങുന്നത് എന്ന് പറയാൻ സാധിക്കും. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ ആണ് മീരയുടെ മടങ്ങിവരവിന് അവസരം നൽകിയ ചിത്രം. നീല ലാവെണ്ടർ ഗൗണിൽ ഗ്ലാമറസ് ലുക്കിൽ മീര തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നുന്ന ചിത്രത്തിന് ഏറെ പിന്തുണയാണ് ലഭിച്ചിരുന്നത്.

ഇപ്പോൾ അതിനുപുറമേ അതിലും ഗ്ലാമറസ് ആയിട്ടുള്ള മറ്റൊരു പോസ്റ്റ് കൂടി ശ്രദ്ധേയമായിരിക്കുകയാണ്. റൗൾസ് വിയാണ് മീരയുടെ ഈ പുതിയ ഷൂട്ട് എടുത്തിരിക്കുന്നത്. ദുബായ് ബേസ്ഡ് ഫോട്ടോഗ്രാഫറാണ് ഇദ്ദേഹം. വൈറ്റ് നിറത്തിലെ ഡ്രെസ്സിലാണ് മീര ചിത്രത്തിൽ ധരിച്ചിരിക്കുന്നത്.ചിത്രത്തിന് താഴെ സംവിധായകൻ അരുൺ ഗോപി ഉൾപ്പടെയുള്ളവർ കമന്റ് ചെയ്തിട്ടുണ്ട്.

സിനിമയിൽ ഇനി സജീവമായി മീരയെ കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. തിരിച്ചുവരവിൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യുന്നത് കൊണ്ട് തന്നെ ആരാധകർ അത്തരത്തിൽ ഒരു കഥാപാത്രവും മീരയിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. വൈകാതെ തന്നെ അത് സംഭവിക്കുമെന്നാണ് ആരാധകർ പറയുന്നത്. ഒരു തവണ ദേശീയ അവാർഡും രണ്ട് തവണ സംസ്ഥാന അവാർഡും നേടിയിട്ടുള്ള നടിയാണ് മീരാജാസ്മിൻ.മികച്ച അഭിപ്രായമാണ് ഫോട്ടോസിന് ഇതിനോടകം ലഭിച്ചിട്ടുള്ളത്