റംസാനും പ്രിയയും ഇനിമേറ്റ് റീൽസ് | സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

റംസാനും പ്രിയയും ഇനിമേറ്റ് റീൽസ് | സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് റംസാനും പ്രിയയും ഒന്നിച്ചു ചേർന്ന് ഡാൻസ് ആൻഡ് റൊമാൻസ് വീഡിയോ ആണ്. പോസ്റ്റ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ലക്ഷകണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

പ്രിയ പി വാര്യരും റംസാനും ചേർന്ന് റൊമാന്റിക് ഡാൻസ് വീഡിയോ പ്രിയയുടെ പേജിലൂടെയും റംസാന്റെ പേജിലൂടെയും പങ്കുവെച്ചിരുന്നു. വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു 96 സിനിമയിലെ ഓൾ ടൈം റൊമാന്റിക് ഹിറ്റ് സോങ് ആയ കാതലേ കാതലേ എന്ന ഗാനത്തിനാണ് ഇരുവരും ചുവടു വെച്ചത്. ‘ഓൾ” എന്ന ക്യാപ്ഷനോട് കൂടിയാണ് റീൽസ് ആയി വീഡിയോ ഇൻസ്റ്റ ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇരുവരുടെയും കെമിസ്ട്രി അടിപൊളിയാണെന്നും, രണ്ടാളും നല്ല പെയർ ആണെന്നും നിരവധി പേര് കമന്റ് ചെയ്തിട്ടുണ്ട്. അനവധി പേർഈ വിഡിയോയോയെ പ്രതികൂലിച്ചും കമെന്റുകൾ രേഖപ്പെടുത്തി. എഡിറ്റിംഗും ക്യാമറയും പിന്നെ റംസാന്റെയും പ്രിയയുടെയും ഡാൻസ് പെർഫോമൻസിസിനെയും ആരാധകർ മികച്ചതാണെന്ന് കമെന്റ് ചെയ്തു.

ഇതിനു മുൻപ് സാനിയയോടൊപ്പം റംസാൻ ഇതുപോലെ ഡാൻസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു, അതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ പുറത്തിറങ്ങിയ വീഡിയോയുടെ കാമറ വർക്ക് ചെയ്തിരിക്കുന്നത് ഷിഫാസ് അലിയാണ്. ഇതുപോലെ വെറൈറ്റി വീഡിയോസ് ആരാധകർക്ക് സമ്മാനിക്കുവാൻ ഇരുവർക്കും ഇനിയും സാധിക്കട്ടെ.