പ്രണയിച്ച്‌ ഒളിച്ചോടി.. ഒടുവിൽ മണാലിയിൽ വെച്ച് സംഭവിച്ചത്

പ്രണയിച്ച്‌ ഒളിച്ചോടി.. ഒടുവിൽ മണാലിയിൽ വെച്ച് സംഭവിച്ചത്

മണാലിയുടെ മനോഹാരിതയിൽ, പ്രണയത്തിൽ ചാലിച്ച മനോഹരമായ “നിഹാരം” കേൾക്കാതെ പോയാൽ ഒരുപക്ഷേ നഷ്ടപ്പെടുന്നത് ജീവിതത്തെ മുന്നോട്ട് നയിക്കാൻ പ്രചോദനമാകുന്ന കുറച്ചു നല്ല കാഴ്ചകളാകും.

പ്രണയം, വിരഹം, കാമം, നിസ്സഹായത, ആത്മവിശ്വാസം, അതിജീവനം തുടങ്ങി വ്യത്യസ്തമായ മാനുഷികാവസ്ഥകളെ സുന്ദരമായി ആവിഷ്കരിച്ചിരിക്കുന്ന ഒരു മനോഹരമായ ഗാനമാണ് “നിഹാരമേ”.

ആനന്ദ് ജോർജ് കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ വീഡിയോ രണ്ട് യുവ ദമ്പതികളുടെ അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. പ്രണയിച്ചതിന്റെ പേരിൽ നാട് വിടുകയും അന്യ നാട്ടിൽ പുതിയൊരു ജീവിതം തുടങ്ങുന്നതിനുമിടയിൽ തങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിനെ കാർന്നു തിന്നുവാൻ വന്ന ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെ വിജയകരമായി തരണം ചെയ്യുന്ന കമിതാക്കളുടെ കഥയാണിത്.

അശ്വിൻ കൃഷ്ണയുടെ വരികൾക്ക് ഈണമിട്ടിരിക്കുന്നതു സിബു സുകുമാരനാണ്. അൽഫോൻസ് ജോസഫും ആവണി മൽഹാറും ആലപിച്ചിരിക്കുന്ന ഗാനം ആരുടേയും ചെവിയിൽ തൂമഞ്ഞു പെയ്യുന്ന അനുഭൂതി തരും.

മണാലിയുടെ വശ്യ മനോഹാരിത വളരെ മനോഹരമായി ഒപ്പിയെടുത്ത സിബിൻ ചന്ദ്രനും ഒപ്പം കണ്ണിനു കുളിർമയേകുന്ന തരത്തിൽ ചിത്രസംയോജനം ചെയ്ത അൻസാർ മജീദിനും അഭിനന്ദനങ്ങൾ.

മ്യൂസിക് വിഡിയോയിൽ കേന്ദ്ര കഥാ പാത്രങ്ങളെ അവതരിപ്പിച്ച ആനന്ദ് ജോർജിന്റെയും ജെസ്നി അന്ന ജോയിയുടെയും അഭിനയം നൂറു ശതമാനവും കഥയോട് കൂറ് പുലർത്തിയിട്ടുണ്ട്.

ജീവിതത്തിൽ പ്രതിസന്ധികൾ വന്നാൽ അതിന്റെ മുൻപിൽ വിധിയെ പഴിച്ചു പകച്ചു നിൽക്കാതെ മനോധൈര്യത്തോടെ നേരിടുക എന്ന വലിയ സന്ദേശമാണ് “നിഹാരമേ” നൽകുന്നത്.

എമിൽ ജോസ് നിർമ്മാണം നിർവഹിച്ചിരിക്കുന്ന “നിഹാരമേ”
Dr.Director Films എന്ന യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. 7 മിനിറ്റ് ദൈർഖ്യമുള്ള വീഡിയോയ്ക്ക് ഇപ്പോൾ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Niharam Music Video