മരങ്ങളിൽ നിന്നും ഒലിച്ചിറങ്ങുന്ന പശ പ്രളയത്തിന്റെ ലക്ഷണങ്ങളോ ? ഇനിയുമൊരു പ്രളയം താങ്ങാൻ കേരളത്തിന്‌ കരുത്തുണ്ടോ ? [ VIDEO ] കാണാം:

മരങ്ങളിൽ നിന്നും ഒലിച്ചിറങ്ങുന്ന പശ പ്രളയത്തിന്റെ ലക്ഷണങ്ങളോ ? ഇനിയുമൊരു പ്രളയം താങ്ങാൻ കേരളത്തിന്‌ കരുത്തുണ്ടോ ? [ VIDEO ] കാണാം:

ഒരു മാസത്തോളമായി ഇവിടെ ഇങ്ങനെ കാണാൻ തുടങ്ങിയിട്ട്. ഈ പ്രദേശത്തെ മൃഗങ്ങളൊക്കെ ഒരു പ്രത്യേക രീതിയിൽ പെരുമാറുന്നു. വെറുതെ കിടന്നു ഓരി ഇടുന്നു… കുരയ്ക്കുന്നു… ഒന്നും തിന്നുന്നുമില്ല… ഇവിടുത്തെ മനുഷ്യരെ ഒക്കെ ഉപദ്രവിക്കാൻ വരുന്നു. ഇവിടുത്തെ മരങ്ങളിലൊക്കെ എന്തോ ഒരു പശ പോലത്തെ വെള്ളം ഒലിച്ചിറങ്ങുന്നുണ്ടത്രേ. അതിനു ശേഷമാണ് മൃഗങ്ങളൊക്കെ ഇങ്ങനെ ആയത്. ഇവിടെയുള്ള മൃഗങ്ങളെല്ലാം കാടിനുള്ളിൽ പോയൊളിച്ചു. പിന്നെ പ്രകൃതിയിൽ നടക്കുന്ന സംഭവവികാസങ്ങൾ പെട്ടെന്നു മനസിലാക്കി പ്രതീകരിക്കാൻ മൃഗങ്ങൾക്കു കഴിയുമെന്നല്ലേ പറയുന്നത്. ഇത് അടുത്ത പ്രകൃതി ദുരന്തത്തിന് മുന്നോടിയായുള്ള ലക്ഷണങ്ങളാണോ? നമ്മൾ വിചാരിക്കുന്നത് പോലെയല്ല ഇവിടെ വലുതെന്തോ, സംഭവിക്കാൻ പോകുന്നു കൂടുതൽ അറിയാൻ [ VIDEO ] കാണാം:

കാട്ടിൽ ഈ മാറ്റങ്ങൾ കണ്ടുതുടങ്ങിയ ശേഷം ഒരു മിനിറ്റ് പോലും പട്ടികൾ ഉറങ്ങാറില്ല. ഇവിടുത്തെ തീറ്റ കൊടുത്തു വളർത്തുന്ന നായ യജമാനന്മാരെ തന്നെ കടിക്കാൻ വരുന്നു. അതുകൊണ്ട് ഇപ്പോ അഴിച്ചുവിടുന്നതേ ഇല്ല, ഫുൾ ടൈം ഇവിടെ കെട്ടി ഇട്ടിരിക്കുകയാണ്. എനിക്കിപ്പോ മനസ്സിൽ എന്തോ ഒരു പേടി ഇവിടെന്തോ വലുത് സംഭവിക്കാൻ പോകുന്നുണ്ട്. നമ്മൾ ഈ പ്രകൃതിയെ നശിപ്പിച്ചു അതിനുള്ള തിരിച്ചടി പ്രകൃതി നമുക്ക് നൽകാൻ പോകുവാ. ഈ വാക്കുകൾക്ക് കാതോർത്താൽ ആർക്കായാലും ആശങ്കയുണ്ടാകും.. ഇനിയുമൊരു പ്രകൃതി ദുരന്തത്തിന് കൂടി നാം സാക്ഷിയാകേണ്ടി വരുമോ ?

വിക്കി വത്സൻ, സിപിൻ വത്സൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത “Nelson” എന്ന സൈക്കോളജിക്കൽ ത്രില്ലർ ഷോർട്ട് ഫിലിമിലാണ് ഈ ആശങ്ക പ്രേക്ഷകരുമായി പങ്കു വെക്കുന്നത്. 33 മിനിറ്റ് ദൈർഖ്യമുള്ള ഈ ഹ്രസ്വ ചിത്രം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നതിനു പിന്നിലെ കാരണങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. സിവിലൈസേഷൻ കൊണ്ടും, രാഷ്ട്രീയ ഇടപെടലുകൾ കൊണ്ടും പ്രകൃതിയെ ചൂഷണം ചെയ്യുന്നവരെ പരോക്ഷമായി വിമർശിക്കാനും ശ്രമിക്കുകയാണ് ഇവിടെ.

സംവിധായകരിലൊരാളായ വിക്കി വത്സൻ തന്നെയാണ് “നെൽസന്റെ” തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കാടിനുള്ളിലെ മനോഹരമായ രംഗങ്ങൾ പകർത്തിയത് ഛായാഗ്രാഹകൻ പ്രസീദ് എം വർമ്മയാണ്. സനൂജ് ബാലകൃഷ്ണൻ എഡിറ്റിങ്ങും, ശബരീഷ് മേനോൻ സംഗീതവും, സഞ്ജയ്‌ പ്രസന്നൻ സൗണ്ട് ഡിസൈനിംഗും നിർവ്വഹിച്ചിരിക്കുന്നു. ഈ മേഖലകളിലൊക്കെ തന്നെ സാങ്കേതിക മികവ് പുലർത്താൻ ഈ ഹ്രസ്വ ചിത്രത്തിനായിട്ടുണ്ട്. കാടിനുള്ളിലെ രംഗങ്ങളൊക്കെ ദൃശ്യ മികവിനൊപ്പം, ശബ്ദ മികവിലും ശ്രദ്ധ കൊടുത്തു തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

നെൽസൺ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ജോ ജോൺ ചാക്കോയുടെ പ്രകടനം എടുത്ത് പറയേണ്ടത് തന്നെ. മറ്റ് പ്രധാന കഥാപാത്രങ്ങളായ സുനിൽ, രവിയേട്ടൻ, മഹേഷ്‌, ശ്രീറാം എന്നിവരെ ഷംനാദ് ഖാൻ, ജോയ്, വിനോദ് മോഹനൻ, ശ്രീറാം സഞ്ജീവ് വർമ്മ തുടങ്ങിയവർ അവതരിപ്പിച്ചിരിക്കുന്നു. The Horde Picture -ന്റെ ബാന്നറിലാണ് നിർമ്മാണം.