വിദ്യാർത്ഥി വരച്ച ഇന്ത്യയുടെ മാപ്പ് ടീച്ചർ  കീറിക്കളഞ്ഞു; കണ്ണ് നനയിച്ച വീഡിയോ കാണാം:

വിദ്യാർത്ഥി വരച്ച ഇന്ത്യയുടെ മാപ്പ് ടീച്ചർ കീറിക്കളഞ്ഞു; കണ്ണ് നനയിച്ച വീഡിയോ കാണാം:

പഠനാവശ്യത്തിനായി ഇന്ത്യയുടെ മാപ്പ് വരച്ചു കാണിച്ചപ്പോൾ ടീച്ചർ അത് വാങ്ങി കീറിക്കളഞ്ഞു. ഏതൊരു ഇന്ത്യക്കാരനും ഈ വാർത്ത വായിക്കുമ്പോൾ ഉള്ളിൽ ഒരു നൊമ്പരമുണ്ടായിട്ടുണ്ടാകും. ആ ചിത്രത്തിന് എന്തൊക്കെ കുറവുകൾ ഉണ്ടെങ്കിലും ഈ പിഞ്ചു ബാലന്റെ മുഖത്ത് നോക്കി അത് വാങ്ങി കീറിക്കളയാൻ ഏത് അധ്യാപികയ്ക്കാണ് സാധിക്കുക ? കരളലിയിക്കുന്ന ഈ വീഡിയോ കണ്ടാൽ തീർച്ചയായും നിങ്ങൾക്കും സഹതാപം തോന്നും, അതിലേറെ അഭിമാനവും. കീറിക്കളഞ്ഞ ഓരോ തുണ്ട് പേപ്പർ കഷ്ണങ്ങളും നിലത്തു നിന്നും വാരി അവൻ കൂട്ടിച്ചേർത്തപ്പോൾ ക്ലാസ്സിലുള്ള കുട്ടികൾ അടക്കമുള്ളവർ നിശബ്ദരായി. അധ്യാപികയും, കാരണം എന്താണെന്ന് പറഞ്ഞ് അതിന്റെ സർപ്രൈസ് കളയുന്നില്ല. വീഡിയോ കണ്ടു നോക്കൂ:

ചുമ്മാതേ ഒരു കൊന്തയും, പൂണൂലും, തലപ്പാവും ധരിച്ചു കെട്ടിപ്പിടിച്ചിരുന്നു ഫോട്ടോ എടുത്ത്, മത സൗഹാർദ്ദം എന്ന പേരിൽ വരുന്ന നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകൾ നമ്മൾ ഏവരും കണ്ടിട്ടുണ്ടാകും. പലതും കണ്ട് ആവർത്തന വിരസതയും അനുഭവപ്പെട്ടിട്ടുണ്ടാകും. അങ്ങനെ മനസ്സ് മടുത്തവരും, മത സൗഹാർദ്ദ പ്രഹസനങ്ങൾ നടത്തുന്നവരും നിങ്ങളുടെ ജീവിതത്തിലെ അൽപ്പ നിമിഷങ്ങൾ മാറ്റി വെച്ച്‌ ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് ക്രിയേറ്റിവിറ്റി എന്താണെന്ന് കാണാനാകും. സ്കൂൾ ലൈഫും, നൊസ്റ്റാൾജിയയും ഒക്കെ ഒരു നിമിഷത്തേക്ക് പഴയ ഓർമ്മകളിലേക്ക് കൂട്ടി കൊണ്ട് പോകുമ്പോൾ മഹത്തായ ഒരു സന്ദേശം പകർന്നു തന്നുകൊണ്ട് “ഡാവിഞ്ചി” വിസ്മയിപ്പിക്കുകയാണ്.

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, ഡാവിഞ്ചിയെ ഓർമ്മിപ്പിക്കും വിധം ഒരു ചിത്രം കൊണ്ട് കാഴ്ചക്കാരന്റെ കണ്ണും, മനസ്സും ഒരുപോലെ നിറയ്ക്കാൻ സാധിച്ച ഹ്രസ്വ ചിത്രമാണ് “ഡാവിഞ്ചി”. ശരത് കൃഷ് കഥയും, തിരക്കഥയും, സംവിധാനവും നിർവ്വഹിച്ച ഈ ഷോർട്ട് ഫിലിം ഓരോ കാഴ്ചക്കാരന്റെയും മനസ്സിനെ ഏറെ സ്വാധീനിക്കാൻ കെൽപ്പുള്ളതാണ്. ഇന്ത്യ എന്ന രാജ്യത്തിന്റെ ഒരുമയും, ഐക്യവും വെറുമൊരു പേപ്പറിൽ വരച്ച ഭൂപടത്തിലൂടെ കാണിക്കാൻ സാധിച്ച ആ ബ്രില്ലിയൻസ് എടുത്ത് പറയാതെ വയ്യ. ഡാവിഞ്ചി കണ്ട ഓരോ പ്രേക്ഷകനും, ഒരു സിനിമ പ്രേമിയാണെങ്കിൽ ഈ ഷോർട്ട് ഫിലിം വീണ്ടും കണ്ടിരിക്കും, അല്ലെങ്കിൽ ഷെയർ ചെയ്തിരിക്കും. അത്രയും മനോഹരമായ അവതരണവും, നിശ്കളങ്കമായ അഭിനയ പ്രകടനങ്ങളും, സംഗീത സാന്ദ്രമായ നൊമ്പരപ്പെടുത്തുന്ന മുഹൂർത്തങ്ങളും എല്ലാം സമന്വയിപ്പിച്ച ഒരു കൊച്ച് ചിത്രം.

ഈ ഷോർട്ട് ഫിലിമിലെ കേന്ദ്ര കഥാപാത്രമായ വിദ്യാർത്ഥിയെ അവതരിപ്പിച്ചിരിക്കുന്നത് മാസ്റ്റർ ഡാവിഞ്ചിയാണ്. എങ്ങനെയാണ് ഈ കഥയ്ക്കും, ഷോർട്ട് ഫിലിമിനും അഭിനയിച്ച നടന്റെ പേരിനും സാദൃശ്യം വന്നതെന്ന് അതിശയം തോന്നുന്നു. കാരണം കഥയ്ക്ക് ഇതിലും മികച്ച ഒരു പേര് നൽകാനില്ല. ഡാവിഞ്ചിയുടെ പ്രകടനം എടുത്ത് പറയേണ്ടത് തന്നെയാണ്, ഈ ചെറു പ്രായത്തിലും നിഷ്കളങ്കമായ മുഖവും, ഭാവങ്ങളുമൊക്കെ കൊണ്ട് പ്രേക്ഷകന്റെ ഹൃദയത്തിലിടം നേടാൻ ഈ ബാല നടന് കഴിഞ്ഞു. അധ്യാപികയുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ഐശ്വര്യ വിഷ്ണുദാസ് ആണ്. റീൽ ലൈഫ് പ്രൊഡക്ഷൻസിന്റെ ബാന്നറിൽ പ്രസീദ ഗോവർധൻ, പ്രവീൺ പ്രകാശ്, എന്നിവർ ചേർന്നാണ് ഡാവിഞ്ചി നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണവും, എഡിറ്റിംഗും കൊണ്ട് ഡാവിഞ്ചിയെ മനോഹരമാക്കിയിരിക്കുന്നത് നവീൻ പ്രകാശാണ്. സംഗീതവും, സൗണ്ട് ഡിസൈനിംഗും സുന്ദർ ദാസ് ടി കൈകാര്യം ചെയ്തിരിക്കുന്നു.