“നഞ്ചിയമ്മയ്ക്ക് അവാർഡ് കൊടുക്കരുതായിരുന്നു”… കാരണങ്ങൾ തുറന്ന് പറഞ്ഞ് പ്രശസ്ത  മെന്റലിസ്റ്റ് നിപിൻ നിരാവത്ത്

“നഞ്ചിയമ്മയ്ക്ക് അവാർഡ് കൊടുക്കരുതായിരുന്നു”… കാരണങ്ങൾ തുറന്ന് പറഞ്ഞ് പ്രശസ്ത മെന്റലിസ്റ്റ് നിപിൻ നിരാവത്ത്

അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകൾ ഈ കഴിഞ്ഞ ജൂലൈ 22നാണ് പ്രഖ്യാപിച്ചത്.ദേശീയ തലത്തിൽ സൗത്ത് ഇന്ത്യൻ സിനിമയ്ക്ക് ഏറെ പുരസ്‌കാരങ്ങൾ ലഭിച്ച ഒരു വർഷം കൂടിയായിരുന്നു ഇത്.മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരത്തിന് ഈ വർഷം അർഹയായത് നഞ്ചിയമ്മ ആണ്. അവാർഡ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഒരുപാട് പേർ നഞ്ചിയമ്മയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു എന്നാൽ നഞ്ചിയമ്മ അവാർഡിന് അർഹയല്ല എന്ന തരത്തിൽ അഭിപ്രായവുമായി പലരും വന്നത് വിവാദമായിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ട് പ്രശസ്ത മെന്റലിസ്റ്റ് നിപിൻ നിരാവത്ത് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ട ഒരു വീഡിയോ ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു…ഇങ്ങനെയായിരുന്നെങ്കിൽ നഞ്ചിയമ്മയ്ക്ക് അവാർഡ് നൽകേണ്ടിയിരുന്നില്ല എന്നാണ് നിപിൻ പറയുന്നത്. നിപിൻ നിരവത്തിന്റെ വാക്കുകൾ ഇങ്ങനെ:

“അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ഈ രാജ്യത്ത് എന്റെ ഒരു എളിയ അഭിപ്രായം നിങ്ങളോട് പങ്കുവെക്കാനായാണ് ഈ വീഡിയോ ചെയ്യുന്നത്.എന്റെ അഭിപ്രായത്തിൽ കലാകാരന്മാർ ഒരിക്കലും അംഗീകാരങ്ങൾ തേടി പോകരുത് അംഗീകാരങ്ങൾ കലാകാരനെ തേടിയാണ് എത്തേണ്ടത്..നഞ്ചിയമ്മയ്ക്ക് ഈ രാജ്യത്തിന്റെ അംഗീകാരം തേടി വന്നതാണ്..മണ്ണിന്റെ ഗന്ധമുള്ള,പ്രകൃതിയുടെ താളമുള്ള, ഒരു മനോഹര ഗാനം സ്വന്തം ശൈലിയിൽ അതിന്റെ രീതിയിൽ അതിമനോഹരമായിട്ട് പാടി. എല്ലാവരും അത് ഏറ്റെടുത്തു, രാജ്യം അതിനെ അംഗീകരിച്ചു….

എന്തിനാണ് അസൂയ,നിങ്ങൾക്ക് നാണമില്ലേ?ഒരു പാവം അമ്മയോടാണോ നിങ്ങളുടെ മത്സരം,തർക്കം….ആദ്യം കലാകാരന്മാർ പഠിക്കേണ്ടത് മറ്റുള്ളവരെ അംഗീകരിക്കാനാണ്.ഒരാൾക്കു ഒരു അംഗീകാരം ലഭിക്കുമ്പോൾ നിങ്ങൾക്ക് ഇത്രയും അസൂയ തോന്നേണ്ട കാര്യം എന്താണ്. അതും ലോകമെന്താണെന്ന് പോലും അറിയാത്ത ഒരു പാവം അമ്മ അവരുടെ ശൈലിയിൽ പാടി ജനപ്രിയമായ ഒരു ഗാനത്തിന് അവർക്ക് അവാർഡ് ലഭിച്ചതിന്റെ പേരിൽ..കലാകാരന്മാർക്കാണ് ഈ ലോകത്തിൽ ഏറ്റവും കൂടുതൽ അസൂയയും വിദ്വേഷവും ഉള്ളത് എന്നത് ഒരു വസ്തുത തന്നെയാണ്.’ആ അമ്മയ്ക്ക് ലഭിച്ച അവാർഡിന്റെ മൂല്യം അറിയുമോ എന്ന് തന്നെ സംശയമാണ് ‘ എന്ന രീതിയിൽ ഒരു കമന്റ്‌ ശ്രദ്ധിക്കപ്പെട്ടു സത്യത്തിൽ ആ അവാർഡിന് ഒരു മൂല്യവും ഇല്ല സ്വന്തം സ്വതസിദ്ധമായ ആലാപനത്തിലൂടെ കേരളീയരുടെയും ഇന്ത്യയ്ക്കു അകത്തും പുറത്തുമുള്ള ഒരുപാട് ആളുകളുടെയും അംഗീകാരം ഇതിനോടകം ആ അമ്മ നേടിക്കഴിഞ്ഞു..അതുകൊണ്ട് തന്നെ ഇങ്ങനൊരു അവാർഡിന് പ്രേത്യേകിച് ഒരു മൂല്യമൊന്നുമില്ല.ആ അമ്മയ്ക്ക് ഈ അവാർഡ് കിട്ടിയതോടു കൂടി വിമർശനവുമായി എത്രപേരാണ് വന്നത് അത് കാണുകയോ കേൾകുകയോ ചെയ്യുമ്പോൾ നിഷ്കളങ്കമായ ആ മനസ് എത്ര വേദനിച്ചിട്ടുണ്ടാവും എന്ന് നിങ്ങൾ ചിന്തിച്ചിരുന്നോ?അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഇങ്ങനെ വേദനിപ്പിക്കാനായിരുന്നെകിൽ ആ അമ്മയ്ക്ക് ഈ ദേശീയ പുരസ്‌കാരം നൽകേണ്ടിയിരുന്നില്ല എന്ന്..

സംഗീതം പ്രകൃതിയുടെ ഒരു അംശമാണ് പ്രേത്യേകം മനുഷ്യൻ ചിട്ടപ്പെടുത്തി കൂടെ കൊണ്ടുവന്നതല്ല..ഒരു കുഞ്ഞ് ജനിച്ചു വീണ സമയം മുതൽ ചുറ്റിനും ഉള്ള ഓരോ ശബ്ദത്തിനും അനുസരിച് താളം പിടിക്കുന്നതോ മൂളുന്നതോ ഒക്കെ നമ്മൾ കണ്ടിട്ടുണ്ടാവും.എല്ലാവരുടെയും മനസിലും ഉള്ളിലും ഉള്ളതാണ് സംഗീതം. അത് മറ്റുള്ളവർ ആസ്വദിക്കാൻ തുടങ്ങുമ്പോഴാണ് ഒരുവൻ കലാകാരനാകുന്നത്.കലാകാരൻ ഒരു സമൂഹത്തിന്റെ ഭാഗമാണ് സമൂഹം കലാകാരനെ അംഗീകരിക്കാൻ അയാൾ തന്റെ ഉള്ളിലെ കലയെ പ്രകാശിപ്പിക്കണം എന്നാൽ അങ്ങനൊരു അംഗീകാരത്തിന് വേണ്ടി കൃത്രിമമായി ഓരോന്ന് ചെയുന്നത് അപകടമാണ്..പുതിയ ലോകത്തിന്റെ കള്ളങ്ങളൊന്നും അറിയാത്ത ഒരു പാവം അമ്മയാണ് .നഞ്ചിയമ്മ ആ അവാർഡ് ഒരിക്കലും കൃത്രിമമായി നേടിയെടുത്തല്ല. സ്നേഹവും നിഷ്കളങ്കതയും ഉള്ള ആ അമ്മ ആരെയും സ്വാധീനിച്ചല്ല അവാർഡിന് അർഹയായത്. അതുകൊണ്ട് തന്നെ അമ്മയെ വേദനിപ്പിക്കുന്ന തരത്തിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് അമ്മയ്ക്ക് വേദനയുണ്ടാക്കിയെങ്കിൽ അമ്മയോട് മാപ്പ് ചോദിക്കുന്നു…അതുപോലെ വിവാദം ഉണ്ടാക്കിയവരും അത് പ്രചരിപ്പിച്ചവരും മോശം കമെന്റുകൾ പറഞ്ഞവരും എപ്പോഴെങ്കിലും ഒരുനാൾ ദുഖിക്കേണ്ടി വരും എന്നൊരു വാക്കിൽ ഗുഡ്ബൈ എന്ന് പറഞ്ഞാണ് നിപിൻ വാക്കുകൾ അവസാനിപ്പിച്ചത്…

ഇതിനോടകം തന്നെ വീഡിയോയെ ജനശ്രദ്ധ നേടിക്കഴിഞ്ഞു. വീഡിയോയെ പ്രശംസിച്ചുകൊണ്ടും അംഗീകരിച്ചുകൊണ്ടും നിരവധിപേരാണ് കമെന്റുകൾ പോസ്റ്റ്‌ ചെയ്തത്

 

Nipin Niravath About Nanjiyamma’s Award issue.