അങ്ങനെ വീണ്ടും ഒരോണക്കാലം കൂടി നമ്മുടെയെല്ലാം ജീവിതത്തിൽ നിന്ന് കടന്നു പോയി. പൊതുവേ ഓണമെന്നാൽ ഒത്തുചേരലിന്റെയും, ആഘോഷത്തിന്റെയുമൊക്കെ പൊലിമ കൂട്ടിയുള്ള കഥകളാണല്ലോ നാം നിരന്തരം കേൾക്കാറുള്ളത്. എന്നാൽ നമുക്ക് ചുറ്റും, നമ്മൾ സൗകര്യപൂർവം ഒഴിവാക്കുന്ന ഒരു വിഭാഗം മനുഷ്യരുണ്ട്. പഴയ നന്മയുള്ള ഓണക്കാലത്തിന്റെ ഓർമ്മകളിൽ നീറി ജീവിക്കുന്ന നിരവധി മുത്തച്ഛന്മാരും, മുത്തശ്ശിമാരും, അച്ഛന്മാരും, അമ്മമാരുമൊക്കെ. ഈ ഓണക്കാലത്തും വിദൂരതയിലുള്ള മക്കളുടെ ഒരു ഫോൺ കാൾ എങ്കിലും പ്രതീക്ഷിക്കുന്ന, പേരക്കിടാങ്ങളുടെ സാമീപ്യം അരികിൽ ആഗ്രഹിക്കുന്ന, എത്രയെത്ര ജന്മങ്ങൾ. അത്തരത്തിൽ ഒരു ഒറ്റപ്പെടലിന്റെ വേദനയിലേക്കും, ഒപ്പം ഓണത്തിന്റെ …