അമ്മയുടെ സ്നേഹമാണ് ലോകത്ത് ഏറ്റവും വലിയ സത്യം.ഭൂമിയിലേക്ക് ഒരു കുഞ്ഞ് പിറക്കുമ്പോൾ തന്റെ കണ്ണുകളിൽ നിന്നും ആനന്ദ കണ്ണീർ പൊഴിക്കും അമ്മ. പത്ത് മാസം ചുമന്ന് സ്നേഹവും പരിചരണവും നൽകി ഒരു കുഞ്ഞിന് ജന്മം നൽകുന്നു. സ്നേഹത്തിലും കരുത്തുതലിലും തീർത്തു ആ അമ്മ കുഞ്ഞിനെ വളർത്തും. എല്ലാ അമ്മമാർക്കും ഈ വീഡിയോ സമർപ്പിക്കുന്നു.
ഈ ലോക്ക് ഡൗൺ സമയത്ത് തന്റെ ഉണ്ണി കിടാവിനെ പിരിഞ്ഞിരിക്കുന്ന ഒരു അമ്മയുടെ കഥയാണ് ‘ഒരു സത്യം’ എന്ന മ്യൂസിക്ക് വീഡിയോയിലൂടെ (കവിത) ദൃശ്യവൽക്കരിച്ചിരുക്കുന്നത്. കവിതയോടൊപ്പം ഭംഗിയുള്ള നിർത്തചുവടുകളോട് കൂടി ഒരു നല്ല ദൃശ്യാവിഷ്കാരമാണ് ഈ കവിത. ഈ മഹാമാരിയുടെ സമയത്ത് തങ്ങളുടെ കുഞ്ഞുങ്ങളെ പിരിഞ്ഞിരിക്കുന്ന ഓരോ അമ്മമാർക്കും അതിന്റെ ആഴം മനസിലാകും. എത്ര എത്ര അമ്മമാർ(ആരോഗ്യ പ്രവർത്തകർ, പോലീസ് ഇദ്യോഗസ്ഥർ, അങ്ങനെ പലരും) സ്വന്തം കുടുംബത്തെ വിട്ട് ഈ മഹാമാരിക്കെതിരെ ഉള്ള പോരാട്ടത്തിലാണ്.


കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും റീഡറായി റിട്ടയർ ചെയ്യ്ത ജെ സുഗന്ധവല്ലി എഴുമംഗലം എഴുതിയ കവിതയാണിത്. ലക്ച്ചറായിരിക്കെ 1982ൽ തൻ്റെ ഇളയ പുത്രനെക്കുറിച്ച് എഴുതിയ ഒരു കവിതയാണ് ഒരു സത്യം. ജെ സുഗന്ധവല്ലിയുടെ മകനായ സ്വാതി ജയകുമാറിന്റേയും സുഹൃത്തുക്കളുടേയും സഹായത്തോടെയാണ് ഈ മഹാമാരിയുടെ കാലത്ത് ഒരു സത്യം എന്ന കവിത ദൃശ്യവൽക്കരിച്ചത്.




ജെ സുഗന്ധവല്ലിയുടെ വരികൾക്ക് അനീഷ് ശ്രീധരമേനോൻ സംഗീതം നൽകി പ്രശസ്ത ഗായിക അഖില ആനന്ദ് (ജോസഫ്) പാടിയതാണീ മനോഹര കവിതാരൂപത്തിലുള്ള മ്യൂസിക്കൽ വീഡിയോ. സ്വാതി ജയകുമാർ കെ ആണ് ഈ വീഡിയോയുടെ ആശയത്തിനു പിന്നിൽ. സിനിമ സംവിധായകൻ ശിവറാം മണി അണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം ഉണ്ണി മടവൂരാണ്. ക്രീയേറ്റീവ് ഡയറക്ടർ നസിം റാണി ആണ്. ഇതിൽ നൃത്തച്ചുവടുകൾ ചെയ്‍തിരിക്കുന്നത് ലക്ഷ്മിശ്രീ കലാക്ഷേത്രയാണ്. കോവിഡ് കാലത്ത് സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ അനിസരിച്ചാണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.
ഇരിയമ്മൻ തമ്പി സ്വാതി തിരുനാളിന് വേണ്ടി എഴുതിയ ഓമന തിങ്കൾ കിടാവോ എന്ന താരാട്ട് പാട്ടാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം കാണിക്കുന്ന പ്രധാനപ്പെട്ട താരാട്ട് പാട്ട്. പിന്നെ സിനിമകളിലെ പാട്ട് പാടി ഉറക്കാം ഞാൻ താമരപ്പൂം പൈതലേ , കണ്ണും പൂട്ടി ഉറങ്ങുക ചെമ്മേ തുടങ്ങി അപൂർവ്വം ചില മികച്ച താരാട്ട് പാട്ടുകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ‘ഒരു സത്യം’ ഒരു താരാട്ട് പാട്ടല്ലെങ്കിലും ഒരു അമ്മയ്ക്ക് തൻ്റെ കുഞ്ഞിന്നോട് ഉള്ള വാത്സല്യം ഹൃദയത്തിൽ തട്ടും വിധം പ്രകടമാക്കുന്ന ഒരു ഗാനമാണ്.ഈ ആധുനിക കാലത്ത് എന്ത് കൊണ്ടും ഈ ഗാനത്തിന് പ്രസക്തിയേറെയാണ്.
Oru Sathyam Music Video | Poem