ഒരു മ്യൂസിക് വീഡിയോയിലൂടെ ത്രില്ലർ കഥ പറഞ്ഞ് പ്രവാസി മലയാളികൾ | മിഴിയേ 2

ഒരു മ്യൂസിക് വീഡിയോയിലൂടെ ത്രില്ലർ കഥ പറഞ്ഞ് പ്രവാസി മലയാളികൾ | മിഴിയേ 2

മലയാള സിനിമ പ്രേക്ഷകർ ഇപ്പോൾ ത്രില്ലറുകൾക്ക് പിന്നാലെയാണ്, ക്രൈം ത്രില്ലർ, ഇൻവെസ്റ്റിഗേഷൻ ത്രില്ലർ തുടങ്ങി നിരവധി ത്രില്ലറുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. എന്നാൽ മഹാമാരി വന്ന് ലോക്ക്ഡൌൺ ആയതോടെ സിനിമയ്ക്ക് പിന്നാലെ ഷോർട്ട് ഫിലിമുകളും ത്രില്ലർ പരീക്ഷണത്തിലേക്ക് കടന്നു തുടങ്ങി. എന്നാൽ പൈങ്കിളി ആൽബങ്ങൾക്ക് പിന്നാലെ പോയിരുന്ന പ്രേക്ഷകരെയും ഒരുപിടി മുന്നിൽ ചിന്തിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ മ്യൂസിക്കൽ ആൽബങ്ങൾ ചെയ്യുന്നത്. ത്രില്ലർ ഗണത്തിൽപ്പെട്ട മ്യൂസിക്കൽ ആൽബങ്ങൾ മലയാളിക്ക് അത്ര സുപരിചിതമല്ല. അതുകൊണ്ട് തന്നെ പരീക്ഷണം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന വളരെ മികച്ച ഒരു ത്രില്ലർ മ്യൂസിക്കൽ ആൽബം കാണാം. പൂർണ്ണമായും ഇംഗ്ലണ്ടിൽ ചിത്രീകരിച്ച ഈ കിടിലൻ ആൽബം ഒരുക്കിയിരിക്കുന്നത് മലയാളികളാണ് [ VIDEO ] കാണാം…

 

 

പതിവ് ഹസ്ര്വ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ക്ലീഷേകളില്‍ നിന്നും വ്യത്യസ്തമായി സിനിമാ പ്രേമികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട മ്യൂസിക്കൽ ആൽബമായി മിഴിയെ 2. വളരെ പെട്ടെന്ന് എങ്ങനെ കൈയ്യില്‍ കാശ് ഉണ്ടാക്കാം എന്ന പുത്തന്‍ തലമുറയുടെ പ്രവണതയെ ആസ്പദമാക്കിയാണ് ഈ മ്യൂസിക് ആൽബം അവതരിപ്പിച്ചിരിക്കുന്നത്. വെള്ളിത്തിരയിലെത്താന്‍ ശ്രമം തുടരുന്ന കാണുന്ന പ്രവീണ്‍ ഭാസ്‌ക്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

 

പണത്തിനു പിന്നാലെ പോകുമ്പോള്‍ എങ്ങനെയാണ് രക്തബന്ധങ്ങള്‍ അപകടകരമാവുന്ന അവസ്ഥയിലേക്ക് പോകുന്നതെന്ന് മിഴിയെ 2 കാണിച്ചു തരുന്നു. രക്തബന്ധങ്ങൾ ഇത്തരം അപകടകരമാവുന്ന അവസ്ഥകളിലേക്ക് പോകുമ്പോള്‍ എങ്ങനെയാണ് ഓരോ സാധാരണക്കാരനും ഹീറോ ആയി മാറുന്നതെന്നും ഈ ആൽബം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. ഇതിലൂടെയാണ് മിഴിയെ 2 ഒരു ത്രില്ലെര്‍ മ്യൂസിക് ഫിലിം ആയി മാറുന്നതും.

ആശ്രേയ പ്രൊഡക്ഷന്‍സാണ് മിഴിയെ 2 റിലീസ് ചെയ്തിരിക്കുന്നത്. യൂ.കെ മലയാളിയും, ഐടി പ്രൊഫെഷനലും, നിരവധി ഗാനങ്ങളുടെ സംഗീത സവിധായകനുമായ അബി എബ്രഹാം ആണ് ഈ മ്യൂസിക് ആല്‍ബം സംഗീതസംവിധാനം ചെയ്തിരിക്കുന്നത്. മിഥുന്‍ ജയരാജ് ,ക്രിസ്റ്റോ സേവ്യര്‍ എന്നിവര്‍ ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു. ഇംഗ്ലണ്ടിലാണ് ഹസ്ര്വ ചിത്രം ചിത്രീകകരിച്ചിരിക്കുന്നത്.

പ്രവീണ്‍ ഭാസ്‌ക്കര്‍ സംവിധാനം ചെയുന്ന രണ്ടാമത്തെ ആല്‍ബമാ മിഴിയെ 2. അദ്ദേഹം തന്നെയാണ് ഇതില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആഷ് എബ്രഹാമാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് .

ഗ്രേറ്റ് യാര്‍മൗത് മലയാളി അസ്സോസിയേഷനിലെ അംഗങ്ങളായ പതിമൂന്നോളം പേരാണ് ഈ മ്യൂസിക്കൽ ആൽബത്തിലെ മറ്റു കഥാപാത്രങ്ങള്‍. ഇവരെല്ലാം തന്നെ പുതുമുഖങ്ങളാണ്. അസോസിയേഷന്‍ ഭാരവാഹിയായ ദിലീപ് കുറുപ്പത്ത് ആണ് ആര്‍ട്ട് ഡയറക്ടര്‍. ഗോപു മുരളീധരനാണ് സംഗീത രചന നിര്‍വഹിച്ചിരിക്കുന്നത്.

 

നിരവധി മലയാള, തമിഴ് സിനിമകളുടെ ഛായാഗ്രാഹകനായ അബു ഷായാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഈ അനുഭവ പടവും കൊണ്ട് തന്നെ ഓരോ ഇംഗ്ലണ്ടിലെ തെരുവീഥികളിലൂടെ സഞ്ചരിക്കുന്ന ഓരോ ഷോട്ടുകളും വളരെ മികച്ചതാക്കാൻ സാധിച്ചിട്ടുണ്ട്.