കരുതലിന്റെ മുഖവുമായി ‘Malaika’. ശ്രദ്ധ നേടി Malaika ലിറിക്കൽ വീഡിയോ

കരുതലിന്റെ മുഖവുമായി ‘Malaika’. ശ്രദ്ധ നേടി Malaika ലിറിക്കൽ വീഡിയോ

ആശങ്ക വിട്ടൊഴിഞ്ഞിട്ടില്ല രാജ്യത്ത്. നിയന്ത്രണങ്ങളും പ്രതിരോധപ്രവര്‍ത്തനങ്ങളും തുടരുകയാണ്.

ഈ ലോക്ക്ഡൗൺ കാലത്ത് നമ്മുടെയെല്ലാം സുരക്ഷക്കായി അഹോരാത്രം പരിശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകർ, പോലീസ്, ഫയർഫോഴ്‌സ്, മറ്റ് സർക്കാർ-സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് ആദരമർപ്പിച്ചുകൊണ്ട് ഒരുപറ്റം ചെറുപ്പക്കാർ പല സ്ഥലങ്ങളിൽ നിന്നായി റെക്കോർഡ് ചെയ്ത് കോർത്തിണക്കിയ, ‘Malaika’ എന്ന ലിറിക്കൽ വീഡിയോ ശ്രദ്ധ നേടുകയാണ് .

മിനിവൂഡ് സ്റ്റുഡിയോസിന്റെ ബാനറിൽ ക്ലാസിക്കൽ ഡാൻസ് രൂപേണ ചിട്ടപ്പെടുത്തിയിരിക്കുന്ന ഈ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് ടിജോ തങ്കച്ചൻ ആണ് . എഡിറ്റിംഗും ടിജോ തന്നെയാണ് ചെയ്തിരിക്കുന്നത്. അഭി ബർണബാസിന്റെ വരികൾക്ക്
സുരേഷ് നന്ദനാണ് ഈണം പകർന്നിരിക്കുന്നത്. പ്രസൂൺ ഗോവിന്ദ് , ഗായത്രി സുരേഷ് ,നിഖിൽ മുരളി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗവി പ്രസാദ് ആണ് സിനിമോട്ടോഗ്രഫി ചെയ്തിരിക്കുന്നത്.