കളരി പരമ്പര ദൈവങ്ങൾക്ക് മുൻപിൽ മൊട്ടിട്ട പ്രണയം, ശ്രേദ്ധേയമായ വീഡിയോ[Video]

കളരി പരമ്പര ദൈവങ്ങൾക്ക് മുൻപിൽ മൊട്ടിട്ട പ്രണയം, ശ്രേദ്ധേയമായ വീഡിയോ[Video]

കൗമാര പ്രായക്കാരായ മേഘയുടെയും അഭിറാമിന്റെയും പ്രണയ കഥയാണ് “ഇളം ” എന്ന് പേരിട്ടിരിക്കുന്ന ഈ ആൽബം.

മെയ്‌വഴക്കം ലഭിക്കുന്ന കളരി തട്ടിൽ രണ്ട് കൗമാര മനസ്സുകൾ തമ്മിൽ വഴങ്ങുന്ന സുന്ദരമായ കഥയാണ്
“ഇളം” എന്ന പുതിയ തമിഴ് ഗാനം പറയുന്നത്.

കളരിയെയും പ്രണയത്തിനെയും സുന്ദരമായി സമന്വയിപ്പിച്ചുകൊണ്ടാണ് പ്രവീൺ മോഹൻ ആൽബം സംവിധാനം ചെയ്തിരിക്കുന്നത്.
അഭിറാമിന്റെയും മേഘയുടെയും കൗമാര പ്രണയത്തിലെ ഓരോ സന്ദർഭത്തെയും സുന്ദരമായി അവതരിപ്പിച്ച അഭിറാം മോഹനും മേഘ എസ് വിജയിക്കും അഭിനന്ദനങ്ങൾ.

മെയ്യും മനസ്സും അഭ്യാസം തീർക്കുന്ന കളരി തറയിൽ മൊട്ടിട്ട പ്രണയത്തിനെ മനോഹരമായി ചിത്രീകരിക്കുകയും സംയോജിപ്പിക്കുകയും ചെയ്ത അച്ചു കൃഷ്ണ മികച്ച വിശ്വൽസാണ് പ്രേക്ഷകർക്ക് നൽകുന്നത്.

ഫഹദ് ഫാസിൽ ചിത്രം അതിരന്റെ മ്യൂസിക് ഡയറക്ടർ പി എസ് ജയഹരി ആദ്യമായി വരികൾ എഴുതിയ ഈ ഗാനത്തിന് ഈണമിട്ടിരിക്കുന്നത് ധീരജ് സുകുമാരനാണ്. ഒരിക്കൽ കേട്ടാൽ ആരും ഒന്ന് പ്രണയിച്ചുപോകും അത്രയ്ക്കും ഹൃദ്യമായിട്ടാണ് “ഇളം” ചിട്ടപ്പെടുത്തിയിരിക്കുന്നത്.

അഞ്ചു ജോസഫും കൃഷ്ണയും ചേർന്ന് ആലപിച്ചിരിക്കുന്ന “ഇളം ”
നിങ്ങളുടെ ഇഷ്ട ഗാനങ്ങളുടെ പ്ലേ ലിസ്റ്റിൽ തീർച്ചയായും ഇടം പിടിക്കേണ്ട ഒന്നാണ്. ഇതിനോടകം തന്നെ അമ്പതിനായിരത്തോളം ആളുകൾ ഈ ഗാനം യൂട്യൂബിൽ കണ്ട് കഴിഞ്ഞു.