റൗഡിയുടെ പെങ്ങളെ വേണ്ടെന്ന് പറഞ്ഞു; ഭീക്ഷണിപ്പെടുത്തി കല്യാണം കഴിപ്പിക്കാൻ ശ്രമം

റൗഡിയുടെ പെങ്ങളെ വേണ്ടെന്ന് പറഞ്ഞു; ഭീക്ഷണിപ്പെടുത്തി കല്യാണം കഴിപ്പിക്കാൻ ശ്രമം

റൗഡിയുടെ പെങ്ങളെ വേണ്ടെന്നു പറഞ്ഞവനെ ഗുണ്ടകളെ വിട്ടു പിടിച്ച് കൊണ്ട് വന്നു കല്യാണം കഴിപ്പിക്കാൻ ശ്രമം, ശേഷം ചെറുപ്പക്കാരന് സംഭവിച്ചത് അറിയാൻ വീഡിയോ കണ്ടു നോക്കൂ:

https://youtu.be/0JOIsQi0Ef4

വെറും ഒരു ദിവസം കൊണ്ട് ഒരു സിനിമകഥ യുടെ ചിത്രീകണം പൂർത്തിയാക്കി റിലീസ് ചെയ്ത ഷോർട്ട് ഫിലിം എന്ന വിശേഷണവുമായി എത്തിയ “വിരുതൻ” എന്ന ഹ്രസ്വ ചിത്രം ജനപ്രീതി നേടുന്നു. മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ഒരു ഹ്രസ്വ ചിത്രമായിട്ടും പൂർണ്ണമായും ഒരു ദിവസം കൊണ്ട് മാത്രം ഷൂട്ട് ചെയ്തതാണ് എന്നുള്ളതാണ് ഇവരുടെ ടീം മുൻപോട്ടു വെക്കുന്ന മറ്റൊരു പ്രത്യേകത. ഈ പരിശ്രമം സിനിമ മോഹികളായ ഓരോ ചെറുപ്പക്കാർക്കും പ്രചോദനം നൽകുന്ന ഒരു വാർത്തയാണ്. കോടികൾ ചിലവഴിച്ചു സിനിമ നിർമ്മിക്കുന്ന നിർമാതാക്കൾക്ക് ഈ ചെറുപ്പക്കാർ ഒരു മുതൽക്കൂട്ടാണ്. മികച്ച കോൺസെപ്റ്റുകൾ ഉണ്ടെങ്കിൽ വലിയ മുടക്കു മുതൽ ഇല്ലെങ്കിലും കാഴ്ചക്കാരനെ ത്രില്ല് അടിപ്പിക്കാൻ സാധിക്കുമെന്ന് ഈ ഹ്രസ്വ ചിത്രം അടിവരയിട്ട് പറയുന്നു. നിധീഷ് നീലൻ കഥയും, സംവിധാനവും നിർവ്വഹിച്ച ഈ ഹ്രസ്വ ചിത്രം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

അഭിനേതാക്കളുടെ പ്രകടനവും എടുത്ത് പറയേണ്ടത് തന്നെ, ആക്ഷൻ ത്രില്ലർ ഷോർട്ട് ഫുലിമുകൾക്ക് വേണ്ട മാനറിസങ്ങൾ കീപ്പ് ചെയ്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഓരോ കഥാപാത്രങ്ങളും ശ്രദ്ധിച്ചിട്ടുണ്ട്. അന്ന വിക്രമൻ, ജെലിൻ ജെ പി, ആതിര ബി എസ്, സാം എസ് എസ്, ആദർശ് ജെ എൽ, കിരൺ ശ്രീകുമാർ, നിധീഷ് നീലൻ, അരുൺ സജീവ്, ലാൽ കൃഷ്ണ, സുധി കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. അഖിൽ രാജ് ഛായാഗ്രഹണം സാങ്കേതിക മികവ് ഊട്ടി ഉറപ്പിക്കുമ്പോൾ, DRJP പ്രൊഡക്ഷൻസിന്റെ ബാന്നറിലാണ് “വിരുതൻ” നിർമ്മിച്ചിരിക്കുന്നത്.