മലയാളി യുവതിയെ അന്യ സംസ്ഥാന തൊഴിലാളികൾ ചേർന്ന് ഉപദ്രവിക്കാൻ ശ്രമം; രക്ഷപെട്ടത് എങ്ങനെയാണെന്ന് കണ്ടു നോക്കൂ

മലയാളി യുവതിയെ അന്യ സംസ്ഥാന തൊഴിലാളികൾ ചേർന്ന് ഉപദ്രവിക്കാൻ ശ്രമം; രക്ഷപെട്ടത് എങ്ങനെയാണെന്ന് കണ്ടു നോക്കൂ

മൂത്രമൊഴിക്കാനായി കുറ്റിക്കാട്ടിനുള്ളിൽ എത്തിയ യുവതിയെയാണ് ബംഗാളികളായ ചില യുവാക്കൾ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചത്. ജോലി കഴിഞ്ഞു ഫ്‌ളാറ്റിലേക്ക് മടങ്ങുന്നതിനിടയിലാണ് പെൺകുട്ടി തന്റെ വസ്ത്രങ്ങൾ അഴിച്ചു മാറ്റുവാനായി ആളൊഴിഞ്ഞ പ്രദേശത്തേക്ക് എത്തിയത്. എന്നാൽ ഇത് ശ്രദ്ധയിൽപെട്ട പരിസരത്ത് ഉണ്ടായിരുന്ന ചിലർ ചേർന്നാണ് അവസരം മുതലെടുക്കാനായി പെൺകുട്ടിയുടെ ശരീരത്തിൽ കയറിപ്പിടിച്ചത്. കൂട്ടത്തിലുണ്ടായിരുന്ന ചിലർ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താനും ശ്രമിച്ചു. [ VIDEO ] കാണാം:

എന്നാൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ഇവർക്ക് സാധിച്ചില്ല. അതിന്റെ കാരണം എന്താണെന്നറിയാൻ ഈ വീഡിയോ മുഴുവൻ കണ്ടേ മതിയാകൂ. നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ടാകുന്നത് പോലെ ഒരു പ്രതിസന്ധി ഘട്ടം ഈ പെൺകുട്ടിയുടെ ജീവിതത്തിലും ഉണ്ടാകുന്നു. ആ പ്രശ്നത്തിൽ നിന്നും രക്ഷപെടാനുള്ള മാർഗങ്ങൾ കണ്ടെത്തുന്നതിനിടെയാണ് ഈ യുവതിക്ക് ഇത്തരമൊരു ദുരനുഭവം നേരിടേണ്ടി വരുന്നത്. എന്നാൽ ഉർവ്വശി ശാപം ഉപകാരം എന്നത് പോലെ അതുവരെ യുവതിയെ അലട്ടിയ ആ പ്രശ്നം തന്നെ അവർക്ക് അവസാനം ഉപകാരമായി മാറുകയാണ്. ജീ, ആമി, ഷിബിൽ ( JAS ) എന്നീ സംവിധായക ട്രിയോ ചേർന്നൊരുക്കിയ “മൈ ബ്ലഡി ജീൻസ്” എന്ന ഹ്രസ്വ ചിത്രത്തിലേതാണ് ഈ രംഗങ്ങൾ.

ഓരോ പതിനഞ്ച് മിനുട്ടിലും ഇന്ത്യയിൽ ഒരു പെൺകുട്ടി പീഡനത്തിന് ഇരയാകുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. എന്നാൽ യാഥാർഥ്യം അതിനു മുകളിൽ വരും. സ്ത്രീകളെ ദൈവമായി ആരാധിക്കുന്ന ഒരു നാട്ടിലെ അവസ്ഥയാണിത്. വർദ്ധിച്ചുവരുന്ന ഇത്തരം പീഡനങ്ങൾക്ക് കപട സദാചാരക്കാർ കുറ്റക്കാരനായി കാണുക സ്ത്രീകളുടെ വസ്ത്രധാരണത്തേയാണ്. അതിലെ പ്രധാന വില്ലനായിരുന്നു ” ജീൻസ് “… സ്ത്രീകൾക്ക് നേരെ നടക്കുന്നപീഡനങ്ങൾക്ക് കാരണം ജീൻസാണെന്ന് എത്ര വട്ടം നമ്മൾ കേട്ടിരിക്കുന്നു.
അതുപോലൊരു ജീൻസിന്റെ കഥയാണ്
“MY BLOODY JEANS”
JAS (Jee Thomas, Amy, Shibil) കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മൈ ബ്ലഡി ജീൻസ് എന്ന ഷോർട്ട് ഫിലിം ഒരു പെൺകുട്ടിയുടെ ജീൻസിന്റെ. അഥവാ ജീൻസ് ധരിച്ച പെൺകുട്ടിയുടെ അവളുടെ ഇഷ്ടങ്ങളുടെ..
അവൾക്ക് മേൽ വന്ന് വീണ നോട്ടങ്ങളുടെ അതിജീവനത്തിന്റെ കഥ.

പ്രശാന്ത് ബാബു, ജീ, ഷിബിൽ എന്നിവർ ചേർന്നാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരം അവകാശപ്പെടാൻ സാധിക്കുന്ന തരത്തിൽ ഒരു യൂണിവേഴ്സൽ കോൺസെപ്റ്റ് ആണ് ഈ ഹ്രസ്വ ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വളരെ മികച്ച ദൃശ്യങ്ങളും, കോരിത്തരിപ്പിക്കുന്ന രംഗങ്ങളും, ആകാംഷ ജനിപ്പിക്കുന്ന സന്ദർഭങ്ങളും കൊണ്ട് സമ്പന്നമാണ് “My Bloody Jeans”. ഒരു പെർഫെക്ട് പാക്കഡ്‌ ഷോർട്ട് ഫിലിം എന്ന് തന്നെ വിശേഷിപ്പിക്കാം. ഒരുപക്ഷേ മലയാളത്തിൽ നിന്നും, മറ്റു അന്യഭാഷകളിൽ നിന്നുമൊക്കെ നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടാൻ സാധ്യതയുള്ള ഹ്രസ്വ ചിത്രം തന്നെയാണിത്.

ഒരു ജീൻസ് ലോക്ക്ഡൌൺ പ്രഖ്യാപിച്ച കഥയാണ് “മൈ ബ്ലഡി ജീൻസിന്റെ” പ്രമേയം. സംവിധായകരായ ജീയും, ഷിബിലും ചേർന്ന് ഒരുക്കിയ തിരക്കഥ തന്നെയാണ് ഈ ഷോർട്ട് ഫിലിമിന്റെ പ്രധാന ഹൈലൈറ്റ്. അളവൊന്ന് തെറ്റിയ ജീൻസിലൂടെ സ്ത്രീകളനുഭവിക്കുന്ന പ്രശ്നങ്ങൾ മുഴുവനും ഈ ചെറിയ വലിയ സിനിമ പ്രേഷകരിൽ എത്തിക്കുന്നുണ്ട്. 2020 ലെ ദാദ സാഹിബ് ഫാൽകെ ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി മെൻഷൻ ഈ ഹ്രസ്വചിത്രത്തിന് ലഭിച്ചു. കൂടാതെ ഇന്ത്യക്കകത്തേയും പുറത്തേയും നിരവധി ഫെസ്റ്റിവലുകളിൽ സ്ക്രീൻ ചെയ്യുന്നുമുണ്ട് ഈ കൊച്ചു ചിത്രം. ഒരു വലിയ സിനിമയ്ക്ക് മുൻപുള്ള JAS കൂട്ടുകെട്ടിന്റെ ആദ്യ സംരംഭം ആണിത്.