വായിനോക്കിയായ അപ്പാപ്പനെ റോസ്റ്റ് ചെയ്ത് വൈറലായ പെൺകുട്ടി ഇവളാണ്; VIRAL VIDEO കാണാം:

വായിനോക്കിയായ അപ്പാപ്പനെ റോസ്റ്റ് ചെയ്ത് വൈറലായ പെൺകുട്ടി ഇവളാണ്; VIRAL VIDEO കാണാം:

മാസ്ക് പോലും ധരിക്കാതെ വഴിയിൽ നിന്ന് വായിനോക്കിയ അപ്പാപ്പനെ റോസ്റ്റ് ചെയ്ത് വൈറലായ പെൺകുട്ടിയാണ് ഇപ്പോൾ ടിക് ടോക്കിലും, മറ്റു സോഷ്യൽ മീഡിയകളിലും വൈറലായിരിക്കുന്നത്. ലോക്ക് ഡൌൺ പൂർണ്ണമായി മാറും മുൻപ് മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് തന്നെ നിയമപരമായി തെറ്റാണെന്നിരിക്കെയാണ് കൊച്ച് മകന്റെയൊപ്പം കാറിൽ എത്തി അപ്പാപ്പൻ വായി നോക്കാൻ നിന്നത്.

വഴിയിൽ കൂടി നടന്നു പോകുമ്പോൾ ചൂളമടിക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കിയ പെൺകുട്ടി കണ്ടത് മധ്യവയക്സ്കനായ അപ്പാപ്പനെയാണ്. ഇത്തരം സാഹചര്യങ്ങളിൽ പെൺകുട്ടികൾ പൊതുവേ പ്രതികരിക്കാറില്ലെങ്കിലും ഈ പെൺകുട്ടി നടു റോഡിൽ നിന്ന് അപ്പാപ്പനെ നിർത്തി പൊരിക്കുകയായിരുന്നു. അവസാനം അപ്പാപ്പന് കണ്ടം വഴി ഓടേണ്ടി വന്നു. ഈ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ആരാണ് ഈ പെൺകുട്ടി എന്നറിയാനുള്ള ആകാംഷയിലായിരുന്നു എല്ലാവരും. മാസ്ക് ധരിച്ചിരുന്നതിനാൽ പെൺകുട്ടിയുടെ മുഖം വ്യക്തമല്ലായിരുന്നു. വൈറലായ ആ വീഡിയോ കണ്ട് നോക്കാം:

ഈ വീഡിയോ കണ്ടവർക്ക് ആ പെൺകുട്ടി ആരാണെന്ന് മനസ്സിലായിട്ടുണ്ടാകും. കൊറോണ ഭീതി തുടരുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കാതെ ആരും പുറത്തിറങ്ങി നടക്കാനും, ഇത്തരം ലീലാവിലാസങ്ങളിൽ ഏർപ്പെടാനും പാടില്ല എന്ന മുന്നറിയിപ്പും ഈ വീഡിയോ പങ്കു വെക്കുന്നു. എന്തായാലും ഈ സമയത്ത് വായിനോക്കാൻ പോയാൽ ഇങ്ങനിരിക്കും. അരിഷ്ടം വാങ്ങാനായി പുറത്തു പോയ അപ്പാപ്പനാണ് അമളി പറ്റിയത്. സംഗതി നാണക്കേടാകുമെന്നു മനസ്സിലായപ്പോൾ തന്നെ അപ്പാപ്പൻ കൊച്ച് മകന്റെ കാറിൽ കയറി സ്ഥലം വിട്ടു.

ബെൻജോ ചാലിശ്ശേരി സംവിധാനം ചെയ്ത “അപ്പാപ്പന് അരിഷ്‌ടം” എന്ന ഷോർട്ട് ഫിലിമിലേതാണ് മുകളിൽ പറഞ്ഞിരിക്കുന്ന രസകരമായ രംഗം. ലോക്ക് ഡൌൺ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ഷൂട്ട്‌ ചെയ്ത ഒരു ഹാസ്യ ഹ്രസ്വ ചിത്രമാണ് ഇത്. അരിഷ്‌ടം വാങ്ങാനായി കൊച്ച് മകന്റെയൊപ്പം പുറത്തേക്കു പോകുന്ന അപ്പാപ്പന് പിന്നീട് സംഭവിക്കുന്ന രസകരമായ ചില നിമിഷങ്ങളാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ പ്രമേയം. അപ്പാപ്പനും, കൊച്ച് മകനുമായി വേഷമിട്ടിരിക്കുന്നത് സംവിധായകൻ ബെൻജോ ചാലിശ്ശേരി തന്നെയാണ്. അപ്പാപ്പനെ റോസ്റ്റ് ചെയ്ത പെൺകുട്ടിയായി വേഷമിട്ടിരിക്കുന്നത് അനിറ്റ് മേരി ജോസ്‌ലീനാണ്. ഛായാഗ്രഹണം സന്ദീപ് കൃഷണയും, എഡിറ്റിംഗ് പ്രണവ് പ്രകാശും കൈകാര്യം ചെയ്തിരിക്കുന്നു.