അവളുടെ നിലവിളി ആരും കേട്ടിട്ടുണ്ടാകില്ല, പക്ഷേ എല്ലാത്തിനും സാക്ഷിയായി ഒരാളുണ്ട്; ഞെട്ടിക്കുന്ന [ VIDEO ] കാണാം:

അവളുടെ നിലവിളി ആരും കേട്ടിട്ടുണ്ടാകില്ല, പക്ഷേ എല്ലാത്തിനും സാക്ഷിയായി ഒരാളുണ്ട്; ഞെട്ടിക്കുന്ന [ VIDEO ] കാണാം:

ആത്മാർത്ഥമായി പ്രണയിച്ചു എന്ന ഒറ്റ കാരണം കൊണ്ട് അവസാനം ജീവൻ അവസാനിപ്പിക്കേണ്ടി  വന്ന ഒരുപാട് പേരുടെ ജീവിതം നാം കണ്ടതാണ്. എന്നാൽ അതിനൊരു തുടർക്കഥയെന്നോണം കാമുകന്റെയും, സുഹൃത്തിന്റെയും ചതിയിൽ പെട്ടാണ് അവൾ ആത്മഹനനം ചെയ്‌തത്‌.

പരീക്ഷയ്ക്ക് തോറ്റതാണ് കാരണമെന്നാണ് പലരും കരുതിയിരിക്കുന്നത്. അവളുടെ കരച്ചിൽ ആരെങ്കിലും കേൾക്കാൻ വഴിയില്ല. നല്ല മഴയായിരുന്നതിനാൽ അവളുടെ നിലവിളിയെല്ലാം ആ മഴയുടെ ശബ്ദത്തിനിടയിൽ പെട്ട് സൈലന്റായി പോയിട്ടുണ്ടാകും. നല്ലവണ്ണം പേടിച്ചിട്ടാണ് അവൾ അന്ന് രാത്രി അവിടെ നിന്നും പോയത്. തലേന്ന് രാത്രി അവിടെ എന്താണ്‌ നടന്നതെന്ന് മറ്റാർക്കുമറിയില്ല, അയാൾക്കൊഴികെ… എല്ലാത്തിനും സാക്ഷി അയാൾ മാത്രമാണ്. ആരാണയാൾ ? കൂടുതലറിയാൻ വീഡിയോ കാണാം:

ഒരുപാട് രക്തമൊക്കെ പോയതല്ലേ ? അവൾ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടാകുമോ ? ഇങ്ങനെ ഓരോ സംഭാഷണങ്ങൾ കേൾക്കും തോറും കാഴ്ചക്കാരന്റെ ചങ്കിടിപ്പ് കൂടുന്ന ഒരു മാജിക് സംഭവിച്ചു കഴിഞ്ഞു. അതിനു തക്ക ബാക്ക്ഗ്രൗണ്ട് സ്കോർ കൂടിയാകുമ്പോ കണ്ണ് ചിമ്മാതെ കണ്ടിരുന്നു പോകും “ആദ്യം അന്ത്യം അന്ധകാരം”.

ലെസിൻ സെബിത്തിന്റെ സംവിധാനത്തിൽ നാല് ഭാഷകളിലായി റിലീസ് ചെയ്ത മനോഹരമായ ഒരു ഹ്രസ്വ ചിത്രമാണ് – ആദ്യം അന്ത്യം അന്ധകാരം. മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്‌തത്‌. അന്ധകാരം ഫ്രാൻഞ്ചൈസിയിൽ ഉൾപ്പെടുത്തിയ ബഹുഭാഷാ സീരീസിന്റെ ഭാഗമാണ് ഈ ഷോർട്ട് ഫിലിം. ഈ ഷോർട്ട് ഫിലിമിന്റെ പ്രത്യേകത എന്തെന്നാൽ കഥ അവസാനിക്കും വരെ കാഴ്ചക്കാരന് ഇതൊരു ത്രില്ലറാണോ, ഹോററാണോ, അതോ ഇൻവെസ്റ്റിഗേഷൻ ചിത്രമാണോ എന്നൊക്കെയുള്ള സംശയങ്ങൾ ഉണ്ടാകും. ഇത്തരം രംഗങ്ങൾ എല്ലാം സമന്വയിപ്പിച്ച സാങ്കേതിക മികവുള്ള ഒരു ഷോർട്ട് ഫിലിം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒന്ന്.

ആദർശ് കുട്ടൂരിന്റെ മികച്ച തിരക്കഥയ്ക്ക് സംവിധായകന്റെ കയ്യൊപ്പ് ചാർത്തിയ മേക്കിംഗ് തന്നെയാണ് ബലം. അതോടൊപ്പം പ്രവീൺ പുത്തൻപുരയ്ക്കലിന്റെ ക്യാമറ കണ്ണുകൾ മിഴിവോടെ ദൃശ്യങ്ങൾ പകർത്തിയപ്പോൾ, ബിനുഷ് തമ്പാന്റെ ഒറിജിനൽ സ്‌കോർ കാതുകളെ ഭീതിയിലാഴ്ത്തും. ഒടുക്കം സുഹൈൽ ബെക്കറിന്റെ കത്രിക തുമ്പിൽ പിറന്നു വീഴുന്നത് മലയാളം ഇന്നേവരെ കണ്ടതിൽ വെച്ച് വ്യത്യസ്തമെന്ന് ഉറപ്പിച്ചു പറയാവുന്ന ഒരു കലാസൃഷ്ടി തന്നെയാകുന്നു. സിഗരറ്റ് വലിക്കുന്ന ശബ്ദം മുതൽ, ചെറിയൊരു ഇലയനങ്ങുന്ന ശബ്ദം വരെ വളരെ സൂഷ്മതയോടെ ഒപ്പിയെടുക്കാൻ സൗണ്ട് ഡിസൈൻ ചെയ്ത ആഷ്‌ലിൻ പി എസ് നും സാധിച്ചിട്ടുണ്ട്.

ശിവദാസിന്റെ മികച്ച കലാസംവിധാനവും ചിത്രത്തിനൊരു മുതൽക്കൂട്ടാണ്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ജിഷ്ണു ബാലൻ. ഡിസൈൻസ് ലൈനോജ്‌ റെഡ് ഡിസൈൻസ്. ഗ്രീൻഡ്‌വുഡ് ക്രിയേഷൻസിന്റെ ബാനറിൽ ഗീവസ് സണ്ണിയാണ് ഈ ബഹുഭാഷാ ഹ്രസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത്. എൽ എച് ഫിലിംസ് പ്രസന്റേഷൻസ്‌ നിർമ്മാണ പങ്കാളിത്തം വഹിച്ചിരിക്കുന്നു.