ഫോൺ വിളിച്ചിട്ട് എടുക്കാൻ ലേറ്റായി; പേളി മാണിക്ക് ബ്രെക്കപ്പ് വേണം [VIDEO] കാണാം

ഫോൺ വിളിച്ചിട്ട് എടുക്കാൻ ലേറ്റായി; പേളി മാണിക്ക് ബ്രെക്കപ്പ് വേണം [VIDEO] കാണാം

കഴിഞ്ഞ വർഷം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന വിവാഹമായിരുന്നു പേർളി മാണി – ശ്രീനിഷ് അരവിന്ദ് ദമ്പതികളുടേത്. ബിഗ് ബോസിന് ശേഷം പ്രണയത്തിലായ ഇരുവരും തമ്മിൽ വിവാഹം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. വിവാഹ ശേഷം ഇരുവരും ഒരുമിച്ചുള്ള വാർത്തകൾക്കായി കാതോർത്തിരിക്കുകയാണ് പേർളിയുടെ ആരാധകർ. ഏറെകാലമായി മലയാളികൾക്ക് സുപരിചിതയാണ് പേർളി മാണി. ടെലിവിഷൻ അവതാരകയായും, സിനിമ താരമായുമൊക്കെ പേർളി നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ ഇപ്പോൾ പുതിയ വിഡിയോയിൽ തനിക്ക് ബ്രേക്ക്‌ അപ്പ് വേണമെന്ന ആവശ്യവുമായി പേർളി എത്തിയിരിക്കുകയാണ്.

പേളി മാണിയുടെ ബ്രേക്കപ്പ് ഇലാസ്റ്റിക് ആൻഡ് പ്ളാസ്റ്റിക് എന്ന് പേരിട്ട ഒരു ഷോർട്ട് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി ഓടിക്കൊണ്ടിരിക്കുന്നത്. പേളി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ ആരാധകർക്കായി പങ്കുവെച്ചത്. കാമുകി കാമുകന്മാർക്കിടയിൽ നടക്കുന്ന പരിഭവങ്ങളും, പരാതികളും വളരെ രസകരമായി മൂന്നേകാൽ മിനിട്ടുള്ള വീഡിയോയിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് പേളി. കാമുകനെ ഫോൺ വിളിക്കുന്ന കാമുകി ഫോൺ റിംഗ് 3 പ്രാവശ്യം അടിച്ചതിനു ശേഷമാണ് ഫോൺ എടുത്തതെന്ന് പരാതി പറയുകയും, തനിക്ക് ബ്രേക്കപ്പ് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ ഇത്രയും നിസ്സാര കാര്യത്തിനൊക്കെയാണോ മോളൂസേ ബ്രേക്കപ്പ് വേണമെന്ന് പറയുന്നത് എന്ന് കാമുകൻ ചോദിക്കുമ്പോൾ താൻ 100 തവണ ആലോചിച്ചിട്ടാണ് പറയുന്നതെന്നാണ് കാമുകിയുടെ മറുപടി.

ഇത്തരത്തിൽ വളരെ രസകരമായ മൊബൈലിൽ സംസാരിക്കുന്ന രണ്ട് പേരുടെ വിവിധ കോമിക് സ്റ്റൈലിലുള്ള മേക്കോവറും, സംസാര ശൈലിയുമെല്ലാം ഉൾപ്പെടുത്തിയാണ് പേളി വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഈ രണ്ട് വേഷത്തിലും എത്തുന്നത് പേളി തന്നെയാണെന്നാണ് ഇതിലെ ട്വിസ്റ്റ്. ലോക്ക്ഡൌൺ സമയത്ത് വീട്ടിൽ ഇരിക്കുമ്പോൾ ഒഴിവു സമയത്തെ പേളിയുടെ കുറുമ്പുകളുടെ ഭാഗമാണ് ഇത്തരം വീഡിയോസ്. ഈ വീഡിയോ ഇതിനകം 3 ലക്ഷത്തിലധികം ആളുകളാണ് കണ്ടു കഴിഞ്ഞത്.

വീഡിയോ 1:
https://www.instagram.com/tv/B-w8qOVnhGl/

വീഡിയോ 2:
https://www.instagram.com/tv/B_Zp5T7n51W/

വീഡിയോ ഹിറ്റായതോടെ വരും ദിനങ്ങളിൽ തുടർന്നും ഇത്തരം വീഡിയോസ് പ്രതീക്ഷിക്കാം. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമെന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ രസകരമായ ചില കമന്റ്സ് വീഡിയോയുടെ ചുവടെ കാണാം.