ചങ്കിടിപ്പ് കൂടാതെ ഈ വീഡിയോ കണ്ടു തീർക്കാനാവില്ല; സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഹരിഹർ ഫോർട്ടിലേക്ക് ഒരു ട്രക്കിംഗ് !

ചങ്കിടിപ്പ് കൂടാതെ ഈ വീഡിയോ കണ്ടു തീർക്കാനാവില്ല; സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഹരിഹർ ഫോർട്ടിലേക്ക് ഒരു ട്രക്കിംഗ് !

ധൈര്യമുണ്ടോ ? സാഹസികമായ യാത്രകളെ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ ? എങ്കിൽ കുറേക്കാലം വീട്ടിൽ ഇരുന്നതിന്റെ മടുപ്പൊക്കെ മാറ്റാൻ, ഇപ്പോഴത്തെ ലോക്ക് ഡൌൺ ഒക്കെ മാറിക്കഴിഞ്ഞ ശേഷം ഒരു ട്രക്കിങ്ങിനു പോയാലോ ?
ഹരിഹർ ഫോർട്ട് എന്ന മനോഹരമായ കോട മഞ്ഞിൽ മൂടിയ സ്ഥലത്തേക്ക് ഒരു യാത്ര പോകാം അതും വെറും 2500 രൂപയ്ക്ക്. കേരളത്തിൽ നിന്ന് മഹാരാഷ്ട്ര വരെയോ ? അതും ഇത്രയും ചുരുങ്ങിയ ചിലവിലോ ? ഇത്രയും സാഹസികമായ സ്ഥലത്തേക്കോ ?എങ്ങനെയാണെന്നാണല്ലേ ? അതിന് ഈ യാത്രയ്ക്ക് ഒരുങ്ങും മുൻപ് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കണ്ടിരിക്കണം. [ VIDEO ] കാണാം:

മഹാരാഷ്ട്രയിലെ നാസിക് സിറ്റിയിൽ നിന്നും 40 കിലോമീറ്റർ ദൂരത്തുള്ള ഒരു ട്രക്കിങ്‌ സ്പോട്ടാണ് ഹരിഹർ ഫോർട്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് വരാൻ പറ്റിയ ഒരു സ്ഥലമാണിത്. വ്ലോഗ്ഗിലെ വീഡിയോ കാണുമ്പോൾ കാഴ്ചക്കാരന്റെ ചങ്കിടിപ്പ് ഇരട്ടിയാകുമെങ്കിലും വളരെ ത്രില്ലിംഗ് ആയ എക്സ്പീരിയൻസാണ് ഈ സ്ഥലം സമ്മാനിക്കുന്നതെന്ന് മുകളിലെ വീഡിയോ കണ്ടവർക്ക് മനസ്സിലായിട്ടുണ്ടാകും. മഴക്കാലത്തുള്ള ട്രക്കിംഗ് വളരെ അപകടകരമാണ്. പാതകളിൽ നല്ല വഴുക്കലുണ്ട്, ചുറ്റും നല്ല കോടമഞ്ഞിൽ മൂടിയിരിക്കും. 80 ഡിഗ്രി കോണളവിൽ പാറക്കല്ലിൽ തീർത്ത പടികളിലൂടെയാണ് യാത്ര. കാഴ്ച്ചയിൽ വളരെ ഭയം ഉളവാക്കുമെങ്കിലും കീഴടക്കാൻ സാധിച്ചാൽ അതൊരു ത്രില്ലിംഗ് അനുഭവം തന്നെയായിരിക്കും.

ഏതൊരു സാധാരണക്കാരനും ചിലവ് ചുരുക്കി ഇവിടേക്ക് എങ്ങനെ എത്തിച്ചേരാമെന്നും, അതിന് വേണ്ട തയ്യാറെടുപ്പുകൾ എന്തൊക്കെയാണെന്നും, ഏതൊക്കെ വഴികളിലൂടെ നിങ്ങൾ സഞ്ചരിക്കണമെന്നുമൊക്കെ വളരെ കൃത്യമായി അറിയണമെങ്കിൽ “Vibe Destinations” എന്ന യൂട്യൂബ് ചാനലിൽ, കേരളത്തിൽ നിന്നും മൂന്ന് ചെറുപ്പക്കാർ നടത്തിയ അതി സാഹസികമായ യാത്ര കണ്ടാൽ മതിയാകും. ബസ് കയറിയാൽ കൊടുക്കേണ്ട ടിക്കറ്റ് ചാർജ് മുതൽ, ദാഹിക്കുമ്പോൾ വാങ്ങി കുടിക്കേണ്ട നാരങ്ങാ വെള്ളത്തിന്റെ വില നിലവാരം വരെ വളരെ വ്യക്തമായി ഓരോ പ്രേക്ഷകനും മനസിലാകുന്ന തരത്തിലാണ് ഇവരുടെ വ്ലോഗ്ഗിലൂടെ കാണാൻ സാധിക്കുന്നത്. ഏതൊക്കെ പാതകളിലാണ് അപകടം പതിയിരിക്കുന്നതെന്നും, എന്തൊക്കെ മുൻകരുതലുകൾ കൈക്കൊള്ളണമെന്നും വിഡിയോയിൽ പറയുന്നുണ്ട്. അതി സാഹസികമായ യാത്രയാണെങ്കിൽ കൂടി റിസ്ക് ഇല്ലാതെ എങ്ങനെ ഈ കോട്ടയുടെ മുകളിലേക്ക് എത്തിച്ചേരാൻ സാധിക്കുമെന്നതിനു “VIBE DESTINATIONS” നിങ്ങൾക്കൊരു വഴികാട്ടിയായിരിക്കും.

ഹരിഹർ ഫോർട്ടിന്റെ ചരിത്രം പരോശോധിച്ചാൽ നാസിക് ജില്ലയിലെ ഒരു പ്രധാന കോട്ടയാണിത്. ഗോണ്ട ഘാട്ടിലൂടെയുള്ള വ്യാപാര പാത കാണാനാണ് ഇത് നിർമ്മിച്ചത്. പങ്കജ് പഞ്ചാരിയ കാലഘട്ടത്തിലാണ് ഹരിഹർ കോട്ട പണിതത്. ട്രിംബാക്കിനും മറ്റ് പൂന കോട്ടകൾക്കുമൊപ്പം ഇത് 1636 ൽ ഖാൻ സമാമിന് കീഴടങ്ങി. മറ്റ് 18 -കോട്ടകൾക്കൊപ്പം 1818 -ൽ ക്യാപ്റ്റൻ ബ്രിഗ്‌സ് കോട്ട പിടിച്ചെടുത്തു. ഒരു വ്യക്തിക്ക് മാത്രമേ ഒരു സമയം കയറാൻ കഴിയൂ. കോട്ടയിലും പ്രാദേശിക ഗ്രാമങ്ങളിലും താമസം സാധ്യമാണ്. കോട്ടയിലെ പണ്ട് കാലത്തെ വീടുകളുടെ അവശിഷ്ടങ്ങളും മറ്റും ഇപ്പോഴും നില കൊള്ളുന്ന ഒരു കരിങ്കല്ല് കൊണ്ടുള്ള മുറിയും, ഹനുമാൻ, ശിവ പ്രതിഷ്ഠ ഉള്ള ചെറിയ ക്ഷേത്രം, ചെറുതും വലുതുമായ കുളങ്ങൾ, ജലസംഭരണികൾ, ഭൂഗർഭത്തിലുള്ള ജയിൽ ഇതൊക്കെ ഉൾക്കൊള്ളുന്ന മനോഹരമായ പ്രദേശമാണ് ഹരിഹർ ഫോർട്ട്.