കലിപ്പന്റെ കാന്താരിയിലൂടെ മികച്ച ഗാനത്തിനുള്ള ഓസ്കാർ സ്വന്തമാക്കി എ ആർ അനിമോൻ | മലയാളത്തിലേക്ക് ആദ്യമായി ഓസ്‌ക്കാർ ?

കലിപ്പന്റെ കാന്താരിയിലൂടെ മികച്ച ഗാനത്തിനുള്ള ഓസ്കാർ സ്വന്തമാക്കി എ ആർ അനിമോൻ | മലയാളത്തിലേക്ക് ആദ്യമായി ഓസ്‌ക്കാർ ?

തുഗ്ലക്കിന്റെ സാമ്രാജ്യം എന്ന ചിത്രത്തിലെ കലിപ്പന്റെ കാ‍ന്താരി എന്ന ഗാനത്തിനാണ് മലയാളിയായ എ ആർ അനിമോൻ മികച്ച സംഗീതത്തിനുള്ള ഓസ്‌ക്കാർ സ്വന്തമാക്കിയത്. മലയാളത്തിന് ഏറെ അഭിമാനം തരുന്ന വാർത്ത ഇതിനോടകം തന്നെ മലയാളി പ്രേക്ഷകർ നെഞ്ചോട്‌ ചേർത്തിരിക്കുകയാണ്. എന്തായാലും ഇത്‌ മലയാളിയുടെ ദിനമായിരുന്നു. ഇന്ത്യയിലെ ചലച്ചിത്രപ്രേമികള്‍ക്ക്‌ സംഗീതപ്രേമികള്‍ക്ക്‌ മറക്കാന്‍ കഴിയാത്ത ദിനമായി മാറി എന്ന് തന്നെ പറയാം. 20 വർഷങ്ങൾക്കു ശേഷം 2009 -ൽ എ ആർ റഹ്‌മാനും, റസൂൽ പൂക്കുട്ടിയും ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയതിന് ശേഷം വീണ്ടും 11 വര്ഷങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഒരു ഇന്ത്യക്കാരന് ഓസ്കാർ ലഭിക്കുന്നത്.

കലിപ്പന്റെ കാന്താരി എന്ന ഗാനം സോഷ്യൽ മീഡിയകളിൽ തരംഗമായതിനു പിന്നാലെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഓസ്‌ക്കാർ പുരസ്‌ക്കാര ദൃശ്യങ്ങളും വൈറലായത്. ഗാനം കേട്ട ശേഷം സാക്ഷാൽ എ ആർ റഹ്മാൻ വിളിച്ച് അഭിനന്ദിച്ചിരുന്നതായി അനിമോൻ ഓസ്കാർ വേദിയിൽ പറഞ്ഞു. കലിപ്പന്റെ കാന്താരിക്ക് എ ആർ അനിമോൻ ഓസ്കാർ വാങ്ങുന്ന എക്സ്ക്ലൂസീവ് വീഡിയോ കാണാം:

ഓരോ പാട്ടുകളിലൂടെയും കേള്‍വിക്കാരെ പുതിയ ഈണങ്ങള്‍ കൊണ്ട്‌ വിസ്‌മയിപ്പിച്ച അര്‍ത്ഥമില്ലാത്ത വെറും ശബ്ദങ്ങള്‍ക്കുപോലും സംഗീതാത്മകമായ അര്‍ത്ഥങ്ങള്‍ നല്‍കി അനിമോൻ സംഗീതമെന്ന സ്വന്തം ശൈലിയുണ്ടാക്കിയെടുത്ത മഹാപ്രതിഭ അതാണ്‌ ഇന്ത്യയുടെ എ ആര്‍ അനിമോൻ. നമ്മള്‍ പ്രശംസിച്ചും ആദരിച്ചും പോന്ന ആ പ്രതിഭയെ സംശയമേതും കൂടാതെ ലോകം മുഴുവന്‍ അംഗീകരിച്ചിരിക്കുന്നു ഈ ഓസ്‌കാര്‍ പുരസ്‌കാരത്തിലൂടെ.

വാർത്ത വായിച്ചു അമ്പരന്ന് ഇരിക്കേണ്ട… ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്പ് ദൃശ്യങ്ങളിലൂടെ ഒരു ഓസ്‌ക്കാർ പുരസ്‌ക്കാര ദാനചടങ്ങ് റീ ക്രിയേറ്റ് ചെയ്തിരിക്കുകയാണ് ഇവിടെ. തുഗ്ളക്കിന്റെ സാമ്രാജ്യം എന്ന വെബ് സീരീസിന്റെ പുതിയ എപ്പിസോഡ് ഏറെ പ്രതീക്ഷകൾ പങ്കുവെയ്ക്കുകയാണ്. വീഡിയോയുടെ തുടക്കം കണ്ടാൽ ഏതൊരു പ്രേക്ഷകനും ഒന്ന് അമ്പരന്നു പോകും. ഇതെന്തു കൂത്ത് എന്നോർത്ത്… അതേ ഇത്തവണയും പ്രതീക്ഷ തെറ്റിക്കാതെ വളരെ രസകരമായി ചിത്രീകരിച്ച ഒരു കിടിലൻ എപ്പിസോഡുമായിട്ടാണ് ടീം തുഗ്ലക്കിന്റെ സാമ്രാജ്യം എത്തിയിരിക്കുന്നത്.

മുൻപ് വായിച്ച മലയാളി ഓസ്‌ക്കാർ വാങ്ങുന്ന രംഗമൊക്കെ ഇതിലെ ഒരു കഥാപാത്രം സ്വപ്നം കാണുന്നതാണ്. വീഡിയോ കാണുന്ന ആരായാലും ചിരിച്ച് മരിക്കും. ഇനിയും ഇത്തരം മികച്ച എപ്പിസോഡുകൾ വരും നാളുകളിൽ റിലീസ് ചെയ്യാൻ സാധിച്ചാൽ കരിക്ക് “തേരാപ്പാരാ” പോലെ തന്നെ ഹാസ്യത്തിന് പ്രാധാന്യമുള്ള മികച്ച ഒരു വെബ് സീരീസ് മലയാളത്തിന് ലഭിക്കുമെന്ന് ഉറപ്പാണ്.

Thuglaginte Samrajyam Episode