കറന്റ് പോയതിന് ഇലക്ട്രീഷനെ പോസ്റ്റിൽ ഇട്ടു തല്ലി; മൈന മനീഷിനു  എട്ടിന്റെ പണി കിട്ടി[VIDEO]

കറന്റ് പോയതിന് ഇലക്ട്രീഷനെ പോസ്റ്റിൽ ഇട്ടു തല്ലി; മൈന മനീഷിനു എട്ടിന്റെ പണി കിട്ടി[VIDEO]

ഓരോ മനുഷ്യർക്കും വ്യത്യസ്തമായ സ്വഭാവമാണ്. അതുകൊണ്ട് എപ്പോ, ആരൊക്കെ എങ്ങനൊക്കെ പ്രതികരിക്കുമെന്ന് പറയാനാകില്ല. എന്നാൽ ചില വിചിത്ര സ്വഭാവമുള്ള ചിലരെ പറ്റിയാണ് ഇവിടെ പറയാൻ പോകുന്നത്. ഉറങ്ങുന്ന സമയത്ത് വീടിന്റെ മുൻപിലിട്ടു ആരെങ്കിലും ഒരു ഗുണ്ട് പൊട്ടിച്ചാൽ നമ്മളെന്തു കരുതും അതുപോലെ ഒരു ഗുണ്ട് അവന്റെ വായിൽ വെച്ച് തിരിച്ചു പൊട്ടിക്കണം എന്ന് അല്ലേ ? എന്നാൽ അങ്ങനെയൊരാളുണ്ട് തന്റെ വീടിന്റെ മുൻപിലിട്ടു ഗുണ്ട് പൊട്ടിച്ചവന്റെ വായിൽ അതുപോലെ ഒരു ഗുണ്ട് വെച്ച് പൊട്ടിച്ച് പ്രതികാരം ചെയ്ത ഒരാൾ. കേട്ടാൽ കൗതകമെന്നൊക്കെ തോന്നുമെങ്കിലും അനുഭവിച്ചവർക്ക് ചിലതൊക്കെ പറയാനുണ്ട്. കറന്റിനെ പേടിയാണ് നാട്ടിലെ പ്രശസ്തനായ ഗുണ്ടയായ മൈന മനീഷിന്. കഴിഞ്ഞ ദിവസം കറന്റ് പോയതിന് അതിന്റെ ദേഷ്യത്തിൽ ഇലക്ട്രീഷനെ പോസ്റ്റിലിട്ടു തല്ലി. എന്നാൽ അവസാനം ഗുണ്ടയ്ക്ക് എട്ടിന്റെ പണി കിട്ടി. എങ്ങനെയാണെന്ന് ഈ വീഡിയോ കണ്ടു നോക്കൂ:

വിഡിയോയിൽ നിറയെ സസ്പെൻസ് ഒളിപ്പിച്ചു വെച്ചിരിക്കുന്നത് കൊണ്ട് കൂടുതൽ വിവരങ്ങൾ പറഞ്ഞ് ആ ആകാംഷ കെടുത്തുന്നില്ല. തീർച്ചയായും കണ്ടാൽ ത്രില്ലടിക്കാൻ സാധിക്കുമെന്ന് ഉറപ്പ്.

ഇജാസ് നൗഷാദ് എന്ന യുവ പ്രതിഭ സംവിധാനവും, എഡിറ്റിംഗും നിർവ്വഹിച്ച “പവർകട്ട് ” [ POWERCUT ] എന്ന ഷോർട്ട് ഫിലിമിലാണ് ഈ രസകരമായ സന്ദർഭങ്ങൾ അരങ്ങേറുന്നത്. ഓരോ മിനിറ്റും ത്രില്ലിംഗ് ആയ രീതിയിൽ മുൻപോട്ടു കൊണ്ടുപോകാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. അഭിനേതാക്കളുടെ പക്വതയാർന്ന പ്രകടനം തീരെ ബോറടിപ്പിക്കാതെ 15 മിനിറ്റ് ഓരോ കാഴ്ചക്കാരനെയും പിടിച്ചിരുത്തും. ഒപ്പം സാങ്കേതിക മികവിലും ഒരുപിടി മുന്നിലാണ് “പവർകട്ട്” എന്ന ഷോർട്ട് ഫിലിം. മികച്ച ഫ്രെയിമുകൾ കൊണ്ട് സമ്പന്നമാണ് ഈ ഹ്രസ്വ ചിത്രം. എഡിറ്റിംഗും, സൗണ്ട് ഡിസൈനും എടുത്തു പറയേണ്ടത് തന്നെ. ചെറിയ ബഡ്ജറ്റിൽ ഷോർട്ട് ഫിലിം ഒരുക്കാൻ ശ്രമിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഹ്രസ്വ ചിത്രമാണ് Powercut.

നിയാസ്, ദിലീപ് മോഹൻ, വിഷ്ണു പിഷാരടി, ശരത് കുമാർ കോടത്ത്, വിഷ്ണു, അജയ് ടി എ, അഖിൽ അനിൽകുമാർ, അനിൽ പെരുമ്പളം, കാർത്തിക് സജീവ്, അഖിൽ രവി, സുനിൽ മേലേപ്പുറം എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.

ബിഗ് ഫാമിലി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിന് അഖിൽ അനിൽകുമാർ കഥയും, സൗണ്ട് ഡിസൈനിംഗും നിർവ്വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം മുഹമ്മദ്‌ ഷിജാം, സംഗീതം വിഷ്ണു ദാസ് എന്നിവർ കൈകാര്യം ചെയ്തിരിക്കുന്നു.