ഉള്ള് പിടഞ്ഞാണ് ഷാബു നമ്മെയൊക്കെ ചിരിപ്പിച്ചത്, ആ ചിരിക്ക് നമ്മൾ ആ കലാകാരനോട് കടപ്പെട്ടിരിക്കുന്നു; കുറിപ്പ്

ഉള്ള് പിടഞ്ഞാണ് ഷാബു നമ്മെയൊക്കെ ചിരിപ്പിച്ചത്, ആ ചിരിക്ക് നമ്മൾ ആ കലാകാരനോട് കടപ്പെട്ടിരിക്കുന്നു; കുറിപ്പ്

മഹാമാരിയും, ലോക്ക്ഡൌൺ ഒക്കെയായി എല്ലാവരും അങ്കലാപ്പിലാണ്. വീട്ടിൽ നിന്നും വെളിയിൽ ഇറങ്ങാനാകാത്ത അവസ്ഥ. ഈ ദുരിതത്തിനിടയിലാണ് നമ്മുടെ പ്രിയ ഹാസ്യ കലാകാരൻ ഷാബുവിന്റെ വിയോഗം. മലയാളി ടെലിവിഷൻ പ്രേക്ഷകരെ തന്റെ തനതായ ശൈലി കൊണ്ട് 2 പതിറ്റാണ്ട് കൊല്ലമായി ചിരിപ്പിച്ചുകൊണ്ടിരുന്ന അതുല്യ കലാകാരനായിരുന്നു ഷാബു. അതുകൊണ്ട് തന്നെ ഷാബുവിന്റെ വേർപാട് ഏറെ വിങ്ങലോടെയാണ് ഓരോ കുടുംബ പ്രേക്ഷകരും കേട്ടത്.

പ്രേക്ഷകരെ പൊട്ടിച്ചിരിയുടെ ഉന്മാദത്തിൽ എത്തിച്ച ആ കലാകാരനെ പറ്റി കൂടുതൽ അറിഞ്ഞാൽ ആ വേദന കൂടും എന്നാലും ഇത് നിങ്ങൾ വായിക്കാതെ പോകരുത്. ഒരുപാട് നൊമ്പരങ്ങൾ ഉള്ളിൽ ഒളിപ്പിച്ചിട്ടാണ് പ്രിയ കലാകാരൻ ഷാബു നമ്മെ ചിരിപ്പിച്ചിരുന്നത്. എന്തുകൊണ്ടെന്നാൽ ഷാബുവിന്റെ വിയോഗത്തോടെ അനാഥമായത് അദ്ദേഹത്തിന്റെ രോഗിയായ ഭാര്യയും, നാല് കുരുന്നു മക്കളുമാണ്. ഷാബുവിനൊപ്പം നിരവധി വേദികളിൽ പങ്കാളിയായ പ്രജിത് കൈലാസം എഴുതിയ കുറിപ്പ് വായിക്കാം:

 

മനുഷ്യരെ ഒരുപാടു ചിരിപ്പിക്കുന്ന ഒരാളിനോട്‌ ദൈവത്തിനു അസൂയ തോന്നി. മനുഷ്യരെ ചിരിപ്പിക്കുന്നത്‌ നിർത്തി, തന്നെ ചിരിപ്പിക്കാനായി ദൈവം അയാളെ അങ്ങ്‌ സ്വർഗ്ഗത്തിലേക്ക്‌ വിളിപ്പിച്ചു. വേഷഭൂഷാദികൾ മണ്ണിലുപേക്ഷിച്ച്‌ അയാൾ പുകച്ചുരുളുകളായി സ്വർഗ്ഗത്തിലെത്തി. ഇനി ദൈവം ചിരിക്കട്ടെ!

എല്ലാവരും ഇപ്പോൾ ഒരു മഹാമാരിയുടെ ഭാഗമായി വല്ലാത്ത അവസ്ഥ ആണെന്ന് അറിയാം, എന്നാലും ഇതൊന്നു വായിക്കാതെ പോകരുത് . ഒരുമിച്ചു ഒത്തിരി വേദികൾ പങ്കിട്ട ഒരു ചേട്ടനു വേണ്ടി അനിയൻ എഴുതുന്നു. ഏപ്രിൽ 18 -നാണ് അവസാനമായി അണ്ണനെ കണ്ട ദിവസം. അന്ന് ഞാനും ഷാബു അണ്ണനും, ദീപു നവായികുളവും, സഞ്ജിത് അണ്ണനും കൂടി വെഞ്ഞാറമൂട് പോയിരിന്നു.

സുരാജ് അണ്ണന്റെ അനിയനും മിമിക്രി കലാകാരനുമായ അരുൺ വെഞ്ഞാറമൂട് അണ്ണന്റെ ഓർമ്മ ദിവസം കലാകാരൻ മാർക്ക് കിറ്റ് വിതരണം ഉണ്ടായിരുന്നു. അത് വാങ്ങാൻ പോകുന്ന വഴിക്ക് തമാശ ഒക്കെ പറഞ്ഞിട്ട് പോയ അണ്ണന് പിറ്റേ ദിവസം ഇങ്ങനെ വയ്യാതെയായി, ഹോസ്പിറ്റലിൽ ആണ് എന്ന് ദീപു പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. പിന്നെയാണ് അണ്ണൻ നമ്മളെ വിട്ടുപോയി എന്നറിയുന്നത് ?.

പ്രിയപ്പെട്ട അണ്ണൻ യാത്രയാകുമ്പോൾ അനാഥമാക്കപ്പെടുന്നത്‌ അണ്ണന്റെ രോഗിണിയായ ഭാര്യയും നാലു കുരുന്നു മക്കളും പണിപൂർത്തിയാകാത്ത അണ്ണന്റെ വീടുമാണ്. ഉള്ളിൽ ഒരുപാട്‌ നൊമ്പരപ്പെട്ടിട്ടാണ് അണ്ണൻ നമ്മളെയൊക്കെ ചിരിപ്പിച്ചത്‌. ആ ചിരിയ്ക്ക്‌ നമ്മൾ ഷാബു അണ്ണനോട് കടക്കാരാണു. ആ കടം നമുക്ക്‌ വീട്ടണം. ആശ്രയമറ്റ ആ കുടുംബത്തെ നമുക്കൊന്നായ്‌ താങ്ങി നിർത്തണം. എത്രയെന്നില്ല, എത്രയായാലും അത്‌ അധികമാകില്ല. ഷാബു അണ്ണന്റെ പേരിലുള്ള അക്കൗണ്ട്‌ അണ്ണന്റെ ഭാര്യ യുടെ പേരിലേക്ക്‌ മാറ്റിയിട്ടുണ്ട്‌.

ദൈവം ചിരിക്കട്ടെ, നമുക്ക്‌ കുറച്ച്‌ കടമ ബാക്കിയുണ്ട്‌. വലുത് ഒന്നും നമുക്ക് ഈ അവസ്ഥയിൽ ചെയ്യാൻ പറ്റില്ല നമ്മൾ കലാകാരൻ മാരും മാക്സിമം കൂടെ ഉണ്ടാവും.

ഷാബുവിന്റെ ഭാര്യയുടെ അക്കൗണ്ട് വിവരങ്ങൾ ചുവടെ:
ചന്ദ്രിക

046501000026861
IFSC : IOBA0000465
Indian Overseas Bank
Nagaroor Branch

Read More : കറന്റ് പോയതിന് ഇലക്ട്രീഷനെ പോസ്റ്റിൽ ഇട്ടു തല്ലി; മൈന മനീഷിനു എട്ടിന്റെ പണി കിട്ടി[VIDEO]

ഭാര്യ ചന്ദ്രികയും നാല് മക്കളുമാണ് ഷാബുവിന്റെ മരണത്തോടെ അനാഥരായത്. കരവാരം ഗ്രാമ പഞ്ചായത്ത് വഴി അനുവദിച്ച വീടിന്റെ നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല. ജീവൻ, ജ്യോതി, ജിത്തു, ജിഷ്ണു എന്നീ മക്കളിൽ മൂന്ന് പേർ വിദ്യാർത്ഥികളാണ്. നാല് കുട്ടികളുടെയും പത്താം ക്ലാസ്സ് – വരെയുള്ള പൂർണ്ണമായ വിദ്യാഭ്യാസ ചിലവ് സേവാഭാരതി – കേരള ഘടകത്തിന്റെ കല്ലമ്പലം തോട്ടയ്ക്കാട്ട് യൂണിറ്റിന്റെ പ്രവർത്തകർ ആദ്യഘട്ടമായി ഏറ്റെടുത്ത് കഴിഞ്ഞു. കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തകക്ഷേമനിധി ബോർഡിൽ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചതായി ബഹു.മന്ത്രി AK ബാലൻ അറിയിച്ചു .

ഈ വിവരം ബഹു. സത്യൻ MLA ഷാബുവിന്റെ കുടുംബത്തെ നേരിട്ട് അറിയിക്കുകയും ചെയ്തു. മിമിക്രി കലാകാരന്മാരുടെ സംഘടനകളും വിദേശത്തുള്ള നിരവധി വ്യക്തികളും ഇതിനകം തന്നെ സഹായഹസ്തവുമായി മുന്നോട്ടുവന്നിട്ടുണ്ട്. നടൻ സുരാജ്‌ വെഞ്ഞാറമൂട് ഷാബുരാജിന്റെ വീട് സന്ദർശിച്ചിരുന്നു. ദാരിദ്ര്യത്തിൽ നിന്നും ഈ കുടുംബത്തെ കരകയറ്റാനുള്ള പെടാപ്പാടിലാണ് കലാകാരന്മാർ.

Read More : മലയാളത്തിലെ സൂപ്പർ താരങ്ങളേക്കാൾ പ്രതിഫലം വാങ്ങുന്ന ശശിയുടെ കഥ

ഏഷ്യാനെറ്റ് കോമഡി സ്റ്റാറിലൂടെ
ലക്ഷക്കണക്കിന് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച പ്രിയ താരം കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം മെഡിസിറ്റിയിൽ ചികിത്സയിലിക്കെ അന്ത്യം സംഭവിക്കുകയായിരുന്നു.