ലാലേട്ടന്റെ “റാഫ്ത്താരയുടെ ” കവർ സോങ്ങുമായി കൊച്ചു മിടുക്കി !!!

ലാലേട്ടന്റെ “റാഫ്ത്താരയുടെ ” കവർ സോങ്ങുമായി കൊച്ചു മിടുക്കി !!!

മോഹൻലാലിന്റെ ഹിറ്റ്‌ ചിത്രമായ ലുസിഫെറിലെ റാഫ്ത്താരയുടെ കവർ സോങ്ങുമായി എല്ലാവരെയും അമ്പരിപ്പിച്ചിരിക്കുകയാണ് കുഞ്ഞ് മിടുക്കി സിൽവിയ റിനോ.

മലയാളത്തിലെ മുൻനിര യൂട്യൂബ് ചാനലായ ഗുഡ് വിൽ എന്റർടൈന്മെന്റ്സ് ആണ് കവർ സോങ് റിലീസ് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ മികച്ച അഭിപ്രായമാണ് പാട്ടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

13 വർഷമായി ബഹ്‌റൈനിൽ ബിസിനസ്‌ ചെയ്യുന്ന മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശികളായ റിനോ സ്കറിയ രെമ്യ റിനോ ദമ്പതികളയുടെ മൂത്ത കുട്ടിയാണ് സിൽവിയ റിനോ.

ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും നന്നായി പ്രാക്ടീസ് ചെയ്യാറുണ്ട് സിൽവിയ. വെസ്റ്റേൺ മ്യൂസികിനോടൊപ്പം ബോളിവുഡ് സോങ്സും സിൽവിയയുടെ ഇഷ്ടപെട്ട മേഖലയാണ്. കുറച്ചു നാളുകൾക്കു മുൻപ് സിൽവിയ ടൈറ്റാനിക്കിലെ പ്രശസ്തമായ “എവെരി നൈറ്റ്‌ ” എന്ന ഗാനം പാടി ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിരുന്നു. തുടർന്നു മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചിരുന്നത്.

നിലവിൽ ബഹ്‌റൈനിലെ ഇന്ത്യൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സിൽവിയ റിനോ. സംഗീതത്തിൽ മാത്രമല്ല പഠനത്തിലും ഒപ്പം മോഡലിംഗിലും സിൽവിയ സ്റ്റാറാണ്. വലുതാകുമ്പോൾ പൈലറ്റ് ആകണമെന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം.