സംവിധായകൻ സച്ചി അന്തരിച്ചു

സംവിധായകൻ സച്ചി അന്തരിച്ചു

മലയാളത്തിന്റെ പ്രിയ സംവിധായകനും എഴുത്തുകാരനുമായ സച്ചി അന്തരിച്ചു.

നടുവിനു രണ്ട് സർജറികൾ കഴിഞ്ഞ ദിവസം ചെയ്തിരുന്നു. ആദ്യ സർജറി വിജയകരമായിരുന്നു. തുടർന്ന് രണ്ടാമത്തെ സർജറിക്കായി അനസ്തീഷ്യ നൽകിയപ്പോൾ ഹൃദയാഘാതം ഉണ്ടായി. അതീവ ഗുരുതരാവസ്ഥയിൽ അദ്ദേഹം തൃശൂർ ജുബിലീ ആശുപത്രീയിൽ ചികിത്സയിലായിരുന്നു.

മലയസിനിമക്ക് ഒട്ടനവധി നല്ല സിനിമകൾ അദേഹത്തിന്റെ തൂലികയിൽ നിന്നും ലഭിച്ചിട്ടുണ്ട്. സച്ചി -സേതു കൂട്ടികെട്ടിലൂടെ ഒട്ടനവധി മികച്ച ചിത്രങ്ങൾ മലയാള സിനിമക്ക് ലഭിച്ചിട്ടുണ്ട്.

പൃത്വിരാജും ബിജുമേനോനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ അയ്യപ്പനും കോശിയും സംവിധാനം ചെയ്യ്തത് സച്ചി ആയിരുന്നു. അയ്യപ്പനും കോശിയും ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു . അനാര്‍ക്കലി എന്ന സിനിമയും സംവിധാനം അദ്ദേഹം ചെയ്തിട്ടുണ്ട്. ഡ്രൈവിങ് ലൈസന്‍സ് രാമലീല, സീനിയേഴ്സ് തുടങ്ങിയ ചിത്രങ്ങള്‍ക്കും സച്ചി തിരക്കഥയിൽ പിറന്നവയാണ്.

സച്ചി എന്ന മഹാ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ അർപിക്കുന്നു.