സ്വകാര്യ കാര്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അമ്പലത്തിന്റെ ഭണ്ഡാരത്തിൽ വീണു[VIDEO]

സ്വകാര്യ കാര്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അമ്പലത്തിന്റെ ഭണ്ഡാരത്തിൽ വീണു[VIDEO]

കോമഡി ഷോർട്ട് ഫിലിംസ് എന്നും ഇരുകൈയും നീട്ടി സ്വീകരിച്ചവരാണ് മലയാളികൾ. ഇതാ മലയാളികൾക്കായി ഓപ്പറേഷൻ പ്രിയങ്ക എന്ന കോമഡി ഷോർട്ട് ഫിലിം.

തനിനാട്ടിൽപുറത്തുക്കാരൻ സുമേഷ് സത്യസന്ധനും സൽസ്വഭാവിയുമാണ്. ഇദേഹത്തിന്റെ ആദ്യപ്രണയത്തിന്റെ ഫോട്ടോസും മറ്റുപലതും അടങ്ങിയ മെമ്മറികാർഡ് അമ്പലത്തിലെ ഭണ്ഡാരപ്പെട്ടിയിൽ അബദ്ധതവശാൽ വീഴുകയാണ്. തുടർന്ന് സുമേഷും കൂട്ടുകാരും നടത്തുന്ന തിരച്ചിലും അവസാനം നർമ്മത്തിൽ ചാലിച്ച ട്വിസ്റ്റുമാണ് ഓപ്പറേഷൻ പ്രിയങ്ക ഷോർട്ട്  ഫിലിം.

ഇതിനോടകം 2 ലക്ഷം വ്യൂസ് കവിഞ്ഞ ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത് നിതിൻ അനിരുദ്ധനാണ്. ഛായാഗ്രഹണം  അജിത് വിഷ്‌ണു, എഡിറ്റിംഗ് അക്ഷയ് കുമാർ,  പശ്ചാത്തലസംഗീതം നിതിൻ സാബു,  സോങ്‌സ് സാം സൈമൺ, സൗണ്ട് മിക്സിങ് ഷെഫിൻ മായൻ, കഥ തിരക്കഥ സംവിധായൻ നിതിൻ അനുരുദ്ധനും നിഷാദ് കോലാടിയും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.

പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത് വിഷ്ണു സുരേഷ് ,സൈമൺ,നിബിൻ , ബേസിൽ , അപർണ നായർ ,ശിവറാം പൈനാപ്പിൾ എന്റർ ടൈൻ മെൻറ്സ് ബാനറിൽ തണ്ണീർമത്തൻ ഫെയിം അർഷാദ് അലിയാണ് നിർമാണം.