സിനിമ ഒക്കെ ഒരു ജോലി ആണോ മോനേ?… എല്ലാവർക്കും പുച്ഛം മാത്രം; വീഡിയോ കാണാം 

സിനിമ ഒക്കെ ഒരു ജോലി ആണോ മോനേ?… എല്ലാവർക്കും പുച്ഛം മാത്രം; വീഡിയോ കാണാം 

സിനിമ മോഹങ്ങളുമായി നടക്കുന്ന പലർക്കും സിനിമ ഒരു ജോലിയല്ല, അതുകൊണ്ട് തന്നെ സിനിമയ്ക്ക് പിന്നാലെ നടക്കുമ്പോഴും ഉപജീവന മാർഗമായി മറ്റെന്തെങ്കിലും തൊഴിൽ കണ്ടെത്താൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. ഒരുപക്ഷേ ജോലി എന്താണെന്ന് ചോദിക്കുമ്പോൾ സിനിമയിലാണ് എന്ന് പറഞ്ഞാൽ സമൂഹത്തിൽ നിന്നും ലഭിക്കുന്ന പുച്ഛം കലർന്ന നോട്ടവും, പരിഹാസ്യ രൂപേണയുള്ള ഉപദേശങ്ങളുമൊക്കെയാകാം ഓരോ സിനിമാപ്രേമിയെക്കൊണ്ടും സിനിമ ഒരു ജോലി അല്ലേ ?.. എന്ന ചോദ്യം സ്വയം ചോദിപ്പിക്കുന്നത്. എന്നാൽ ആ ചോദ്യത്തിന് വിമർശകർക്കുള്ള ശാശ്വതമായ മറുപടി ഈ ഷോർട്ട് ഫിലിം തരുന്നു. ഇത് കണ്ടാൽ പിന്നെ ഏതൊരാളുടെ മുഖത്ത് നോക്കിയും നിങ്ങൾക്ക് ഞാനൊരു സിനിമാക്കാരനാണ് എന്ന് തല ഉയർത്തി പറയാനാകും. വീഡിയോ കാണാം:

 

സിനിമ മോഹങ്ങളുമായി അലഞ്ഞു തിരിയുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന അവിചാരിത സംഭവങ്ങളുടെ രസകരമായ ആഖ്യാനമാണ് “സ്വപ്നമൊരു ചാക്ക്”. നമുക്കെല്ലാം ജീവിതത്തിൽ എന്തെല്ലാം സ്വപ്‌നങ്ങൾ ഉണ്ടാകും. സ്വപ്‌നങ്ങൾ കൊണ്ട് കൊട്ടാരങ്ങൾ നിർമിച്ചവരാവും നമ്മളിൽ ഭൂരിഭാഗം പേരും അങ്ങനെ ഇഷ്ട സ്വപ്നത്തിനു വേണ്ടി മെനക്കെടാൻ തയാറാകാത്ത ഒരു വിഷ്ണുവിന്റെ കഥയാണിത്.. ഒരു ദിവസം അവനൊരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യുകയും അതിലൂടെ അവനുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ഈ കൊച്ചു സിനിമ സംസാരിക്കുന്നത്… സ്വപ്നങ്ങൾക്ക് വേണ്ടി സ്വപ്‌നം കണ്ടാൽ മാത്രം പോരാ അതിനു വേണ്ടി പ്രയത്നിക്കണം എന്ന മെസ്സേജ് നന്നായി പറയാൻ സിനിമക്ക് ആയിട്ടുണ്ട്.

സംവിധായകൻ ഹരികൃഷ്ണന്റെ രണ്ടാം സംരഭമായ സ്വപ്നമൊരു ചാക്കിൽ

ഹിമാലയത്തിലേ കശ്മലൻ,

ഫ്ലവർസ് ഡബിൾ ഡക്കർ സീരിസ്, ഒരു സിനിമാക്കാരന്റെ ദിനസരി തുടങ്ങി നിരവധി വലുതും ചെറുതും സിനിമകളിൽ വേഷമിട്ട ആനന്ദ് മന്മഥനും കേരളപോലീസിന്റെ കൊറോണ ബോധവൽക്കരണ ഷോർട് ഫിലിമുകൾ ഉൾപ്പടെ മലയാളത്തിലെ വിവിധ സിനിമകളിൽ അഭിനയച്ചിട്ടുള്ള ജിബിൻ ജി നായരുമാണ് മുഖ്യ കഥാപാത്രങ്ങൾ ചെയ്തിരിക്കുന്നത്.നാരായണൻ നമ്പൂതിരി ഛായാഗ്രഹണവും നിഖിൽ മാധവ് സംഗീതവും കൊടുത്തിരിക്കുന്ന ഈ കൊച്ചു സിനിമ കൊറോണക്കാലത്ത് വീട്ടിലിരുന്ന് ആസ്വദിക്കാവുന്ന ഒന്ന് തന്നെയാണ്.