തേപ്പ് കിട്ടിയ കാമുകന്, കൊറോണ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ നെഗറ്റീവ് !!! [VIDEO]

തേപ്പ് കിട്ടിയ കാമുകന്, കൊറോണ ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ നെഗറ്റീവ് !!! [VIDEO]

എന്റെ അച്ഛൻ എനിക്ക് വേണ്ടി നോക്കുന്നത് മിനിമം 1.50 ലക്ഷം സാലറി വാങ്ങുന്ന ഒരാളെയാണ്. നിനക്ക് എന്തായാലും അതൊന്നും പറ്റില്ല, നീ ഫുൾ നെഗറ്റീവ് ആണ്. നമുക്ക് ഈ റിലേഷൻ അവസാനിപ്പിക്കാം… ഇങ്ങനെയൊക്കെ ഒരു കാമുകി പറഞ്ഞാൽ എന്താകും അത് കേൾക്കുന്ന ഒരാളുടെ മാനസികാവസ്ഥ ? നെഗറ്റീവ് ആകുക എന്നത് നമ്മുടെയൊക്കെ ജീവിതത്തെ അത്രമേൽ ദുഃഖിപ്പിക്കുന്ന ഒരു അവസ്ഥയാണ്. എന്നാൽ കൊറോണ ടെസ്റ്റ് റിസൾട്ട് കാത്തിരിക്കുന്ന ഒരാളെ സംബന്ധിച്ചാണെങ്കിലോ ? അത്രയേറെ സന്തോഷം നൽകുന്ന മറ്റൊരു വാർത്ത ഉണ്ടാകില്ലെന്ന് മാത്രമല്ല മുൻപോട്ടുള്ള ജീവിതത്തിലെ ഏറ്റവും പോസിറ്റീവ് ആയ കാര്യങ്ങളിലൊന്ന് കൂടിയായിരിക്കും അത്. ജീവിതത്തിൽ നെഗറ്റീവ് ആയ ഒന്ന് സംഭവിക്കുമ്പോൾ, മറ്റൊരു നെഗറ്റീവ് ആയ കാര്യം ചേർന്നാൽ അത് പോസിറ്റീവ് ആകുക എന്നത് പ്രപഞ്ച ശാസ്ത്രമാണ്. അത്തരത്തിൽ തേപ്പ് കിട്ടിയ ഒരു കാമുകന്, ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ അയാൾക്ക്‌ പിന്നീട് സംഭവിച്ച കൗതുകകരമായ കാഴ്ച്ച എന്താണെന്ന് അറിയാൻ ഈ വീഡിയോ കണ്ടു നോക്കൂ [VIDEO]:

ഒരു യുവാവിന്റെ ബ്രേക്കപ്പ് ദിവസമാണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്. അയാളുടെ ജീവിതത്തിൽ ഉണ്ടായിരുന്ന രണ്ട് കാര്യങ്ങളാണ് അന്ന് അയാളെ വിട്ടു പോയത്. ഒന്ന് അവന്റെ കാമുകി, മറ്റൊന്ന് ലോകത്തെ മുഴുവൻ ബാധിച്ച ഒരു മഹാമാരി. മൈ ബ്രേക്കപ്പ് ഡേ എന്ന ഹ്രസ്വ ചിത്രത്തിലാണ് കൗതുകകരമായ ഈ ഒരുമിക്കൽ സംഭവിച്ചത്. നെഗറ്റീവും, നെഗറ്റീവും ചേർന്നാൽ പോസിറ്റീവ് എന്ന് പറയുന്നത് പോലെ രണ്ട് നെഗറ്റീവ് ആയ വാർത്തകൾ ചേർന്നപ്പോൾ ഒരാളുടെ ജീവിതത്തിൽ സംഭവിച്ച പോസിറ്റീവ് ആയ കാര്യമാണ് ഈ ഹ്രസ്വ ചിത്രം പങ്കുവെക്കുന്നത്.

മൈ ബ്രേക്ക്‌ അപ്പ് അതായത് ബ്രേക്ക്‌ ദി ചെയിൻ ഓർ ഗോ അപ്. ലൈഫ് ഇങ്ങനെയാണ് ചില സമയങ്ങളിൽ പോസിറ്റീവിനെക്കാൾ വിലയുണ്ടാകും നെഗറ്റീവിന്. ഈ രണ്ട് നെഗറ്റീവിനും ഒരു സിമിലാരിറ്റിയുണ്ട് ഇത് രണ്ടും വൈറസാണ്. നമ്മുടെ ലൈഫിലോട്ട് അത് വന്ന് കഴിഞ്ഞാൽ ജീവനുപോലും അത് ആപത്താണ്. എന്നൊരു സന്ദേശം കൂടി പറഞ്ഞു വെക്കുന്നുണ്ട് മനോഹരമായ ഈ ഷോർട്ട് ഫിലിം.

മഹാമാരി കൊടുമ്പിരി കൊണ്ട് നിൽക്കുന്ന ഈ സന്ദർഭത്തിൽ അനുയോജ്യമായ കഥാതന്തു കൊണ്ട് വ്യത്യസ്തമായ ഒരു ശ്രമം നടത്താൻ മൈ ബ്രേക്കപ്പ് ഡേ എന്ന ഈ ഹ്രസ്വ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രവീൺ മോഹനൻ കൊട്ടാരപ്പാട്ട് കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ഷോർട്ട് ഫിലിമിന്റെ ഛായാഗ്രഹണവും, എഡിററിംഗും, നിര്വഹിച്ചിരിക്കുന്നതും പ്രവീൺ തന്നെയാണ്.

സന്ദർഭോചിതമായി പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് നിഖിൽ പ്രഭ. റാപ്പ് ബിനീഷ് മണി. പ്രൊഡക്ഷൻ ഹെഡ്സ്
അസ്‌ലം & സഫ്‌വാൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു. കൺസെപ്റ്റ് സതീഷ് ഷൊർണൂർ. ഡബ്ബിങ് ആർട്ടിസ്റ്റ് ജോവാൾസ്റ്റോൺ പോൾ, ജോൺസൻ ഫ്രാൻസിസ്, വാണി വിശ്വനാഥൻ. റൈൻ മങ്കി സ്റ്റുഡിയോ

അലി അഹമ്മദ്‌ ( റാം), ശിവ, രാമചന്ദ്രൻ ( നവീൻ ), അഞ്ജിത കൃഷ്ണൻ ( ദിയ ), വാണി വിശ്വനാഥൻ ( നീന ) എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.