നമ്മുടെ ഭാവ ഗായകന്റെ കിടിലൻ മേക്ക് ഓവർ… അത്ഭുതത്തോടെ മലയാളികൾ

നമ്മുടെ ഭാവ ഗായകന്റെ കിടിലൻ മേക്ക് ഓവർ… അത്ഭുതത്തോടെ മലയാളികൾ

ഭാവഗായകന്റെ പുതിയ ലുക്ക് കിടു ആണ് കേട്ടോ.. അമ്പോ മലയാളത്തിനൊരു പുതിയ വില്ലനെ കിട്ടിയല്ലോ… ഇങ്ങനെ നിരവധി കമെന്റുകളാണ് ഭാവഗായലന്റെ സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രത്തിന് ലഭിക്കുന്നത്.

സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് ഭാവഗായകൻ പി.ജയചന്ദ്രന്റെ പുതിയ ലുക്കിന് ലഭിക്കുന്നത്. ഒരു നീല ടി ഷർട്ട്‌ ഇട്ട് മസിലും പെരുപ്പിച്ചുള്ള ഭാവഗായകന്റെ ചിത്രം കണ്ടാൽ ആരാണേൽ വില്ലനാണെന്നേ കരുതു.

ഇന്നേ വരെ മലയാളികൾ ഭാവഗായകൻ മലയാള തനിമ നിറഞ്ഞ വേഷങ്ങളിൽ മാത്രമാണ് കണ്ടിട്ടുള്ളത്. ആ വേഷവിധാനത്തിനും ലുക്കിനും നിരവധി ആരാധകർ ഉണ്ട്. ഇപ്പോൾ ഇതാ പുതിയ ലുക്കിനും നിരവധി ആരാധകരെ ലഭിച്ചിരിക്കുന്നു. പാട്ടിലും സംഗീതത്തിലും മാത്രമല്ല ശരീര സംരക്ഷണത്തിലും പുതിയ തലങ്ങൾ കണ്ടെത്തിയിരിക്കുന്നു നമ്മുടെ പ്രിയ ഗായകൻ.

ഒരു ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ ആണ് ഈ ചിത്രം പുറത്ത് വന്നത്. ഇതായിരുന്നു പോസ്റ്റിന്റെ ക്യാപ്ഷൻ

‘ആരും തെറ്റിദ്ധരിക്കരുത്, മലയാള സിനിമയിലെ പുതിയ വില്ലൻ കഥാപാത്ര അല്ല..നമ്മുടെ ഗായകൻ ജയചന്ദ്രനാണ്…ഈ പ്രായത്തിലും എന്നാ ഒരു ലുക്കാണെന്നേ’