അച്ഛന് കരൾ നൽകി യുവ സംവിധായകൻ; അഭിമാനമല്ല; കടമയാണ്

അച്ഛന് കരൾ നൽകി യുവ സംവിധായകൻ; അഭിമാനമല്ല; കടമയാണ്

മലയാള സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ആളാണ്‌ അധിൻ ഒല്ലൂർ. തന്റെ അച്ഛന് കരൾ നൽകി എല്ലാവർക്കും മാതൃകയായിരുക്കുകയാണ് ഈ യുവാവ്.

കരൾ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു അധിന്റെ അച്ഛൻ. അച്ഛന് കരൾ ശസ്ത്രക്രിയ അത്യാവിശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഒട്ടും അമാന്തിക്കാതെ തന്റെ അച്ഛന് കരൾ നൽകാൻ അധിൻ തീരുമാനിക്കുകയായിരുന്നു. ഈ മാസം 18നായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് ശേഷം അധിനായിരുന്നു ഈ കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

അതിന്റെ പോസ്റ്റ്‌ ഇങ്ങനെ :

അഭിമാനമല്ല ഭാഗ്യമാണ് , കടമയാണ്…..

i think This is The Right Time to Inform you Guys That I Got A Lucky Super Chance To Donate Liver To My Father ??✌?. Surgery Was On 18 th May. Now We Are Perfectly Alright. I will get discharged Today From The hospital And My Father soon …… Thank You My Beloved Friends For The Prayers ??? ??✌?✌???
I am also Thank full to The Docters and Other Health Workers from Aster MIMS Calicut

ഷോർട്ട് ഫിലിമുകളിലൂടെയാണ് അധിൻ സിനിമ രംഗത്തേക്ക് കടന്ന് വരുന്നത്. നിരവധി ഷോർട്ട് ഫിലിമുകൾ അധിൻ സംവിധാനം ചെയ്തിട്ടുണ്ട്. സഹ സംവിധായകനായി അധിൻ വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ ഭാഗമായിട്ടുണ്ട്. ഈ ചിത്രം ഗിന്നസ് റെക്കോർഡ് നേടിയ ചിത്രമാണ്. പിന്നീട് അധിൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച പെണ്ണന്വേഷണം എന്ന ചിത്രം ഒരുക്കി. ഈ ചിത്രത്തിന്റെ ഗ്രിഗറി പാടിയ പ്രോമോ സോങ് ഹിറ്റ്‌ ആയിരുന്നു.

ഈ കാലത്ത് സ്വത്തിനു വേണ്ടി സ്വന്തം ബന്ധങ്ങളെ പോലും കൊല്ലാൻ മടിക്കാത്ത ഈ സമൂഹത്തിന് ഈ യുവാവൊരു മാതൃകയാണ്. അധിൻ പറഞ്ഞപോലെ, ഇത് അഭിമാനമല്ല ഭാഗ്യമാണ്, കടമയാണ്.