ടൈറ്റ് ജീൻസ് റേപ്പിൽ നിന്നും രക്ഷിച്ചു; നിങ്ങൾ ഇത് ഉപയോഗിക്കാറുണ്ടോ?

ടൈറ്റ് ജീൻസ് റേപ്പിൽ നിന്നും രക്ഷിച്ചു; നിങ്ങൾ ഇത് ഉപയോഗിക്കാറുണ്ടോ?

നിത്യ ജീവിതത്തിൽ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ഒഴിച്ച് കൂടാനാകാത്ത വസ്ത്രമാണ് ജീൻസ്. എന്നാൽ പെൺകുട്ടികൾ ജീൻസ് ധരിക്കുന്നതിനെ ചൊല്ലി പലതരം വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. ഗാനഗന്ധർവ്വൻ യേശുദാസ് പോലും ഈ വിഷയത്തിൽ സംസാരിച്ചു നിരവധി വിമർശകരെ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതേ വിവാദ നായകനായ ജീൻസ് തന്നെ ഒരു പെൺകുട്ടിയെ റേപ്പിൽ നിന്നും രക്ഷിച്ചിരിക്കുകയാണ്. തന്റെ സുഹൃത്ത് സമ്മാനിച്ച ടൈറ്റ് ജീൻസാണ് പീഢകരിൽ നിന്നും ഒരു പെൺകുട്ടിയെ രക്ഷിച്ചിരിക്കുന്നത്. പെൺകുട്ടി രക്ഷപെട്ടത് എങ്ങനെയാണെന്നറിയാൻ വീഡിയോ കണ്ടു നോക്കൂ:

മാതാപിതാക്കൾ ജീൻസ് ധരിച്ചാൽ മക്കൾക്ക്‌ ഓട്ടിസം വരും എന്ന തരത്തിക്കൊക്കെയുള്ള തട്ടിപ്പ് വാദങ്ങൾ പ്രചരിക്കാറുണ്ട്. ജീൻസ് ധരിച്ച പെൺകുട്ടികൾ ഗർഭിണികൾ ആകില്ലെന്ന തരത്തിലുള്ള വിവാദ പ്രസ്താവന നടത്തി ബിഗ് ബോസ്സ് താരം രജിത് കുമാറും വിവാദത്തിൽപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ തൊട്ടതിനും പിടിച്ചതിനുമൊക്കെ യാതൊരു കാരണവുമില്ലാതെ പഴി കേൾക്കേണ്ടി വന്ന ജീൻസ് ഇതുവരെ വില്ലനായിരുന്നെങ്കിൽ ഇവിടെ ആദ്യമായി ജീൻസ് നായകനാകുകയാണ്. ഒരു ടൈറ്റ് ജീൻസ് ധരിച്ചു കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലിക്കെത്തുന്ന യുവതി ജീൻസിന്റെ ലോക്ക് അഴിക്കാനാകാതെ ബുദ്ധി മുട്ടുകയും, ഇതിലൂടെ മാനസിക, ശാരീരിക പീഡനങ്ങൾ നേരിടുകയും ചെയ്യുന്നു. ഇത്രയേറെ വിഷമതകൾ സമ്മാനിച്ച യുവതി ഒടുക്കം ആൾതാമസമില്ലാത്ത ഒരു പ്രദേശത്തു എത്തി വസ്ത്രം മാറാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർക്ക് ചില സാമൂഹിക വിരുദ്ധരിൽ നിന്നും പീഡനം നേരിടേണ്ടി വരുന്നത്. ഇവർ പെൺകുട്ടിയെ റേപ്പ് ചെയ്യാൻ ശ്രമിക്കുകയും, ഒടുവിൽ വസ്ത്രം അഴിച്ചു മാറ്റാനാകാതെ ശ്രമം ഉപേക്ഷിച്ചു മടങ്ങുകയും ചെയ്യുന്നു ഇതിലൂടെ പെൺകുട്ടി റേപ്പിൽ നിന്നും രക്ഷപെടുകയും ചെയ്യുകയാണ്.

നോർത്ത്‌ ഇന്ത്യയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്‌ നിർമ്മിച്ച “മൈ ബ്ലഡി ജീൻസ്” എന്ന ഷോർട്ട് ഫിലിമിലേതാണ് ഈ കൗതുകകരമായ രംഗങ്ങൾ. കേരളത്തിലെ പ്രമുഖ സിനിമ സ്കൂളുകളായ നിയോ ഫിലിം സ്കൂൾ, ലൂമിനാർ ഫിലിം അക്കാദമി, പിങ്ക് ക്യാറ്റ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥികളായ ജീ, അമി, ഷിബിൽ ( JAS ) എന്നീ മൂവർ സംഘത്തിന്റെ കയ്യടക്കത്തോടെയുള്ള മേക്കിംഗാണ് ഈ ഷോർട്ട് ഫിലിമിനെ വ്യത്യസ്തമാക്കുന്നത്. അളവൊന്ന് തെറ്റിയ ജീൻസിലൂടെ സ്ത്രീകളനുഭവിക്കുന്ന പ്രശ്നങ്ങൾ മുഴുവനും ഈ ചെറിയ വലിയ സിനിമ പ്രേഷകരിൽ എത്തിക്കുന്നുണ്ട്.
2020 ലെ ദാദ സാഹിബ് ഫാൽകെ ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി മെൻഷൻ ഈ ഹ്രസ്വചിത്രത്തിന് ലഭിച്ചു. കൂടാതെ ഇന്ത്യക്കകത്തേയും പുറത്തേയും നിരവധി ഫെസ്റ്റിവലുകളിൽ സ്ക്രീൻ ചെയ്യുന്നുമുണ്ട് ഈ കൊച്ചു ചിത്രം. ഒരു വലിയ സിനിമയ്ക്ക് മുൻപുള്ള JAS കൂട്ടുകെട്ടിന്റെ ആദ്യ സംരംഭം ആണിത്.