നടി മിയ ജോർജ് വിവാഹിതയാകുന്നു [PHOTOS]

നടി മിയ ജോർജ് വിവാഹിതയാകുന്നു [PHOTOS]

മലയാളം തമിഴ് സിനിമകളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി മിയ ജോർജ്. ജിമി ജോർജ് എന്നാണ് മിയയുടെ യഥാർത്ഥ പേര്. ഡോക്ടർ ലവ് എന്ന ചിത്രത്തിലൂടെയാണ് മിയ മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്. തുടക്ക കാലങ്ങളിൽ ടെലിവിഷൻ ഷോസിലും മിയ അഭിനയിച്ചിട്ടുണ്ട്.

മിയ 2012ലെ മിസ്സ്‌ ഫിറ്റ്നസ് അവാർഡ് കരസ്ഥമാക്കീരുന്നു. 2012ൽ തന്നെയാണ് മിയ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചേട്ടായീസ് എന്ന ചിത്രം പുറത്തിറങ്ങുന്നത്. മിയയുടെ ആദ്യ അഭിനയിച്ച ചിത്രം എട്ടേകാൽ സെക്കന്റ്‌ ആയിരുന്നു, ചില കാരണങ്ങളാൽ ചിത്രം 2014ലാണ് പുറത്തിറങ്ങിയത്. പിന്നീട് മോഹൻലാൽ ആസിഫ് അലി ചിത്രം റെഡ് വൈനിലും മികച്ച ഒരു വേഷം മിയക്ക് ലഭിച്ചു. പിന്നീട് നിരവധി ചിത്രങ്ങൾ മിയയെ തേടി എത്തി, ജിത്തു ജോസെഫിന്റെ മെമ്മറീസ്, വിശുദ്ധൻ, മിസ്റ്റർ ഫ്രോഡ്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു മലയാളി പ്രേക്ഷകർക്ക് പ്രിയപെട്ട നടിയായി മാറി മിയ.

ആരാധകരുടെ സ്ഥിരം ചോദ്യമായിരുന്നു താരത്തിന്റെ വിവാഹത്തെ പറ്റി. ആ ചോദ്യങ്ങൾക്കെല്ലാം വിരാമിട്ടുകൊണ്ടാണ് മിയയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുന്നത്. കൺസ്ട്രക്ഷൻ കമ്പനി ഉടമയായ അശ്വിൻ ഫിലിപ്പ് ആണ് മിയയുടെ വരൻ. പുറത്ത് വന്നിരിക്കുന്ന ചിത്രത്തിൽ മിയയും, അശ്വിനും ചില അടുത്ത ബന്ധുക്കളുമാണുള്ളത്. ഈ വാർത്ത പുറത്ത് വന്നതോടെ ആരാധകരും,നിരവധി താരങ്ങളുമാണ് മിയക്ക് ആശംസകൾ നേർന്നത്.

Read More : ടൈറ്റ് ജീൻസ് റേപ്പിൽ നിന്നും രക്ഷിച്ചു; നിങ്ങൾ ഇത് ഉപയോഗിക്കാറുണ്ടോ?

പൃഥ്വിരാജിനൊപ്പം പാവാട എന്ന സിനിമയിൽ ശ്രെദ്ധേയമായ വേഷം മിയ കാഴ്ച്ച വെച്ചിരുന്നു. അവസാനമായി മിയയുടെ റീലീസ് ആയ ചിത്രം ഡ്രൈവിംഗ് ലൈസെൻസ് ആണ്. തമിഴ് സിനിമയിലും മികച്ച വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്.

മിയക്കും അശ്വിനും എല്ലാവിധ ആശംസകലും നേരുന്നു