വാഴികുഴിയെ കൊലപാതകം എന്ന ഹിറ്റിന് ശേഷം അമിത്തിന്റെ ‘യുവം’ ടീസർ വൈറൽ [VIDEO]

വാഴികുഴിയെ കൊലപാതകം എന്ന ഹിറ്റിന് ശേഷം അമിത്തിന്റെ ‘യുവം’ ടീസർ വൈറൽ [VIDEO]

വാഴികുഴിയിലെ കൊലപാതകം എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം അമിത് ചക്കാലക്കൽ നായകനാകുന്ന യുവത്തിന്റെ ആദ്യത്തെ ടീസർ പുറത്തിറങ്ങി.

ഈ മഹാമാരിയുടെ കാലത്തും പ്രതീക്ഷയും പ്രത്യാശയും പകർന്ന് നൽകാൻ ടീസറിൽ അണിയറപ്രവർത്തകർ ശ്രെദ്ദിച്ചിട്ടുണ്ട്. ഒരു അഭിഭാഷകന്റെ രൂപത്തിലാണ് ടീസറിൽ അമിട്ത്ത് എത്തുന്നത്. രസകരമായ നിമിഷങ്ങളും ത്രില്ലും നിറഞ്ഞ ചിത്രമായിരിക്കും യുവം എന്നാണ് ടീസറിൽ നിന്നും മനസിലാവുന്നത്.

പിങ്കു പീറ്റർ സംവിധാനം ചെയ്യുന്ന സിനിമായാണ് യുവം. വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി മക്കോറ നിർമ്മിക്കുന്ന ചിത്രമാണിത്.കലയെയും സിനിമയെയും ഇല്ലാതാക്കാൻ ഈ മഹാമാരിക്ക് കഴിയില്ല എന്ന വിശ്വാസം പങ്കുവെച്ചാണ് അണിയറപ്രവർത്തകർ ടീസറുമായി എത്തിയത്. അമിത് ചക്കാലക്കൽ, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, നിർമൽ പാലാഴി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹിറ്റ്‌ മ്യൂസിക് മേക്കർ ഗോപി സുന്ദർ ആണ് യുവത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണൻ ആണ് ഗാനരചയിതാവ്.

ജോൺ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷൻ ഛായാഗ്രഹണവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് അമൽ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്. ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ്.

ടീസർ കാണാം :