മൂത്രമൊഴിക്കാൻ മുട്ടി നിന്ന യുവതിയെ പ്രൊപ്പോസ് ചെയ്യാൻ എത്തിയ കാമുകൻ; വീഡിയോ വൈറലാകുന്നു

മൂത്രമൊഴിക്കാൻ മുട്ടി നിന്ന യുവതിയെ പ്രൊപ്പോസ് ചെയ്യാൻ എത്തിയ കാമുകൻ; വീഡിയോ വൈറലാകുന്നു

ഓഫീസിൽ ഉച്ച ഭക്ഷണത്തിനു ശേഷം മൂത്രം ഒഴിക്കാനാകാതെ ബുദ്ധിമുട്ടി നിന്ന മേഘ്ന എന്ന പെൺകുട്ടി ബാത്‌റൂമിൽ എത്തിയപ്പോഴാണ് പ്രണയാഭ്യര്ഥനയുമായി ഓഫീസിൽ കൂടെ ജോലി ചെയ്യുന്ന സുഹൃത്ത് എത്തിയത്. എനിക്കൊരു കാര്യം പറയാനുണ്ടെന്ന് യുവതിയോട് ഇയാൾ പറഞ്ഞെങ്കിലും, തിരക്കാണെന്നു പറഞ്ഞു യുവതി അവിടെ നിന്നും ഒഴിഞ്ഞു മാറിപ്പോയി. യുവതിക്ക് ആണെങ്കിൽ കാര്യം സാധിക്കാനും പറ്റിയില്ല. ജീൻസിന്റെ കൊളുത്ത് ഊരാൻ സാധിക്കാത്തത് കൊണ്ടാണ് യുവതിക്ക് ഇങ്ങനെയൊരു അവസ്ഥ നേരിടേണ്ടി വന്നത്. ഇത്തരം സാഹചര്യത്തിൽ ഇരിക്കുന്ന ഏതൊരു പെൺകുട്ടിയും ഇങ്ങനെ തന്നെയേ ഈ സന്ദർഭത്തിൽ പെരുമാറൂ. നോർത്ത് ഇന്ത്യയിൽ യഥാർത്ഥത്തിൽ നടന്ന ഒരു സംഭവ കഥയാണ് ഇത്. കാണാത്തവർ വീഡിയോ കണ്ടു നോക്കൂ:

തനിക്ക് സമ്മാനമായി ലഭിച്ച വലിപ്പം കുറഞ്ഞ ജീൻസ് കഷ്ടപ്പെട്ട് ധരിച്ചു ഓഫീസിലേക്ക് പുറപ്പെടുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ നടന്ന കൗതുകകരമായ ഒരു ദിവസത്തെ കഥയാണിത്. നോർത്ത് ഇന്ത്യയിൽ നടന്ന ഒരു യഥാർത്ഥ സംഭവ കഥയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ജീ, ആമി, ഷിബിൽ ( JAS ) എന്നീ മൂവർ സംഘം ഒരുക്കിയ “മൈ ബ്ലഡി ജീൻസ്” ഷോർട്ട് ഫിലിമിലേതാണ് മുകളിൽ വിവരിച്ച രസകരമായ രംഗങ്ങൾ. വാർത്തയുടെ ടൈറ്റിൽ വായിക്കുമ്പോൾ അൽപ്പം കൗതുകവും, നർമ്മവുമൊക്കെ തോന്നുമെങ്കിലും അൽപ്പം സീരിയസായ ഒരു വിഷയം കൂടി കൈകാര്യം ചെയ്യാൻ ശ്രമിച്ചിരിക്കുകയാണ് ഈ ഹ്രസ്വ ചിത്രം. ദിനം പ്രതി ലൈംഗിക പീഡനങ്ങൾ വർധിച്ചു വരുന്ന ഈ രാജ്യത്ത് ഒരു പെൺകുട്ടി പീഡനത്തിൽ നിന്നും രക്ഷപ്പെടുന്നത് എങ്ങനെയാണെന്ന് കാണിക്കുകയാണ് ഈ ഷോർട്ട് ഫിലിം.

സംവിധാനത്തിന് പുറമേ മറ്റു സാങ്കേതിക മേഖലകളിലും മികവ് പുലർത്തുന്ന ഈ ഹ്രസ്വ ചിത്രത്തിന് 2020 -ലെ ദാദാ സാഹിബ്‌ ഫാൽക്കെ ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി മെൻഷൻ ലഭിച്ചു. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിതാര വിജയന്റെ പ്രകടനം അഭിനന്ദങ്ങൾ അർഹിക്കുന്നു. പ്രശാന്ത് ബാബുവിന്റെ ഛായാഗ്രഹണവും, ക്വീൻ, സൈറ ബാനു, വർഷം തുടങ്ങിയ സിനിമകളുടെ എഡിറ്ററായിരുന്ന സാഗർ ദാസിന്റെ എഡിറ്റിംഗും, ദേശീയ ഫിലിം അവാർഡ് ജേതാവായ എബ്രഹാം ജോർജിന്റെ സൗണ്ട് മിക്സിങ്ങും എടുത്ത് പറയേണ്ടത് തന്നെയാണ്. രണ്ട് ദിവസത്തിനകം മികച്ച അഭിപ്രായങ്ങളോടെ 1 ലക്ഷം കാഴ്ച്ചക്കാരെ സ്വന്തമാക്കി “മൈ ബ്ലഡി ജീൻസ്” പ്രയാണം തുടരുന്നു.

Hindi Version :