ജോലി പോലും ഉപേക്ഷിച്ചു സിനിമയ്ക്ക് പിന്നാലെ പോകുന്നവർ ഇത് കാണണം; വൈറലായി “റോളിങ്ങ് ലൈഫ്”

ജോലി പോലും ഉപേക്ഷിച്ചു സിനിമയ്ക്ക് പിന്നാലെ പോകുന്നവർ ഇത് കാണണം; വൈറലായി “റോളിങ്ങ് ലൈഫ്”

ജോലി ഉപേക്ഷിച്ചു സിനിമയ്ക്ക് പിന്നാലെ പോയി, കിട്ടിയ അവസരം പാഴാക്കി. വീഡിയോ കാണാം:

സാറേ…ചെറിയ എന്തെങ്കിലും സീനിൽ ചേർത്തൂടെ…. എന്ന അപേക്ഷയുമായി നിങ്ങൾ ഇതുപോലെ ചാൻസ് തെണ്ടി അലഞ്ഞിട്ടുണ്ടോ ? ഉണ്ടെങ്കിൽ ഒരുപക്ഷേ നിങ്ങൾ ഏറ്റവും കൂടുതൽ കേട്ടു മടുത്ത ഡയലോഗ് ഇതായിരിക്കും “ഈ പടത്തിൻറെ കാസ്റ്റിംഗ് കഴിഞ്ഞു , നമുക്ക് അടുത്ത പടത്തിൽ നോക്കാം”. ലൊക്കേഷനുകൾ തോറും ഒരു ചെറിയ അവസരം ലഭിക്കാനായി, സിനിമ എന്ന സ്വപ്നലോകത്തേക്ക് കടന്നു കൂടാനായി ഒരുപാട് പ്രതീക്ഷകളും, സ്വപ്നങ്ങളുമായി ഒരുപാട് ചെറുപ്പക്കാർ തങ്ങളുടെ ജോലി പോലും ഉപേക്ഷിച്ചു അലഞ്ഞു തിരിയാറുണ്ട്. ഇങ്ങനെയുള്ള മിക്കവാറും പേർക്കും നിരാശ തന്നെയാകും ഫലം.

സിനിമ എന്ന ലഹരി തലയ്ക്ക് പിടിച്ചാൽ പിന്നെ ആ ആഗ്രഹം നേടിയെടുക്കും വരെ കാല് പിടിക്കാവുന്നവരുടെ മുഴുവൻ കാല് പിടിക്കാൻ പോലും മടിയില്ലാത്തവരാണ് നമ്മളിൽ പലരും. എന്നാൽ മിക്ക ഇടങ്ങളിൽ നിന്നും കേൾക്കുന്ന ഡയലോഗ് ഇങ്ങനെയാകും – നിനക്കിനിയും എത്രയോ, സമയമുണ്ട്, നമുക്ക് നോക്കാം, അടുത്ത തവണ വാ… എന്നിങ്ങനെ..ഇവ സാധാരണ കാഴ്ചകളുമാണ്.എന്നാൽ ഇത്തരമൊരു സദർഭത്തിൽഒരു അഭിനയമോഹിയുടെ ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത അസാധാരണമായ ഒരു ഗതിമാറ്റം സംഭവിക്കുന്നു.അവിടം മുതൽ അഭിനയ മോഹമുള്ള എല്ലാവരും ഒരിക്കലെങ്കിലും സ്വപ്നം കാണുന്നത് പോലെയാണ് കഥ മുന്നോട്ടു പോകുന്നത്, ഈ റിയൽ സ്റ്റോറിയിൽപ്രകൃതി പോലും ഇഴുകിച്ചേർന്നതു പോലെ പ്രേക്ഷകന് തോന്നും വിധം .വളരെ ഭംഗിയായി ഒരു സിംഗിൾ ഷോർട് കൊണ്ടും ലൈവ്സൗണ്ട് കൊണ്ടും ആവിഷ്കരിച്ചിരിക്കുന്ന ഹൃസ്വചിത്രമാണ് “റോളിങ്ങ് ലൈഫ്”. 4 മിനിറ്റ് ദൈർഖ്യമുള്ള ഒരു ഗംഭീര ഷോർട്ട് ഫിലിം. ശ്യാം ശങ്കർ തിരക്കഥ യെഴുതി സംവിധാനം ചെയ്ത ഈ ഹ്രസ്വ ചിത്രം സണ്ണി സിൽക്‌സ് ഇന്റർനാഷണൽ സിനിമയാണ്നിർമിച്ചിരിക്കുന്നത് .അഷ്‌കർ അലിയുടേതാണ് കഥാതന്തു.

അവതരണ മികവുകൊണ്ടും, അഭിനേതാക്കളുടെ അസാധ്യ പ്രകടനങ്ങൾ കൊണ്ടും തന്നെയാണ് റോളിങ്ങ് ലൈഫ് ശ്രദ്ധ നേടുന്നത്. സാധാരണ ഷോർട്ട് ഫിലിമുകളുടെ ക്ലീഷേ കോൺസെപ്റ്റുകളിൽ നിന്നും മാറി വേറിട്ട ശൈലിയിലാണ് ഈ ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. വെറും 4 മിനിറ്റ് കൊണ്ട് സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ഈ ഹ്രസ്വ ചിത്രം കാഴ്ചക്കാരനെ ഒരു നിമിഷം അമ്പരപ്പിക്കും എന്ന കാര്യത്തിൽ ലവ ലേശം സംശയമില്ല. പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത സണ്ണി ചാക്കോ, അഷ്‌കർ അലി എന്നിവർ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. വളരെ റിയലിസ്റ്റിക്കായ പ്രകടനം കൊണ്ട് പ്രേക്ഷകനെ അമ്പരപ്പിക്കാൻ ഇരുവർക്കും കഴിഞ്ഞു. സിജോയ് ജോസ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ അശ്വിൻ സത്യയുടെയാണ് സംഗീതം .സിങ്ക്സൗണ്ട് റെക്കോഡിസ്സ്‌റ്റ് ആൻഡ് ഡിസൈനർ നീതു മോഹൻദാസ്.