ആദ്യ പ്രണയം മറക്കാനാകാത്തത് എന്തുകൊണ്ടാണ്? ചിന്തിച്ചിട്ടുണ്ടോ ? [ VIDEO ] കാണാം:

ആദ്യ പ്രണയം മറക്കാനാകാത്തത് എന്തുകൊണ്ടാണ്? ചിന്തിച്ചിട്ടുണ്ടോ ? [ VIDEO ] കാണാം:

പ്രണയം എന്നത് എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കുന്നതാണ്. കാവ്യങ്ങളാലും, കഥകളാലും, നിറങ്ങളാലുമൊക്കെ ഏറെ അസ്വാഭാവികത നൽകി പ്രണയത്തെ പാടി വയ്ക്കാൻ നമുക്കെപ്പോഴും കൊതിയാണ്. എന്തുകൊണ്ടാണ് ആദ്യ പ്രണയം ഒരിക്കലും മറക്കാനാകാത്ത ഒന്നായി മനസ്സിൽ അവശേഷിക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.
[ വീഡിയോ ] കാണാം:

ആദ്യ പ്രണയത്തിലെ ഓരോ നിമിഷങ്ങളും നമുക്ക് അത്രയേറെ പ്രിയപ്പെട്ടതാണെന്നർത്ഥം. എന്നാൽ പ്രണയം തകരുമ്പോൾ പിന്മാറുന്നത് കാമുകിയാണെങ്കിൽ അവളെ തേപ്പുകാരിയും, മോശക്കാരിയുമാക്കി മുദ്ര കുത്തുന്ന ഒരു സമൂഹത്തിലാണ് ഇന്ന്‌ നാം ജീവിക്കുന്നത്. അത്തരം സമൂഹത്തിനെ ഒന്ന് മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഈ മ്യൂസിക്കൽ ഷോർട്ട് ഫിലിം “Un Kadhal Enne Thottu Selluthe”

വിദേശത്തേക്ക് ചേക്കേറാനുള്ള തന്റെ മോഹങ്ങൾക്ക് പിന്നാലെ പായുമ്പോൾ ആദ്യ പ്രണയിനിയെ മറക്കുന്നതും, ജീവിത ശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ചു അവളെ ഒഴിവാക്കി പുതിയ ഒരാളെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നതുമൊക്കെ ഓരോ കാമുകന്മാർക്കും പുതിയ കാര്യമൊന്നുമില്ല. എന്നാൽ അതിന്റെ പേരിൽ അവൾ ചിലപ്പോൾ ജീവൻ വരെ നഷ്ടപ്പെടുത്തിയേക്കാം. എന്തെന്നാൽ അവൾക്ക് അത്രയേറെ പ്രിയപ്പെട്ടതായിരുന്നു ആ പ്രണയം. അത്രയേറെ ആത്മാർത്ഥമായിരുന്നു അവളുടെ പ്രണയം. ഒടുവിൽ ഈ ലോകവാസം വെടിഞ്ഞു എല്ലാവരോടും യാത്ര പറഞ്ഞ് അവൾ മറ്റേതോ മായാലോകത്തേക്ക് യാത്രയാകുമ്പോൾ ബാക്കിയാകുന്നത് ആത്മാർത്ഥ പ്രണയത്തിന്റെ തിരുശേഷിപ്പുകൾ മാത്രമാണ്. വാരണമായിരവും, വിണ്ണൈ താണ്ടി വരുവായയുമൊക്കെ സിനിമ ലോകത്തിനു ലഭിച്ച മ്യൂസിക്കൽ റൊമാന്റിക് ഡ്രാമകൾ അയിരുന്നു എങ്കിൽ മലയാള ഷോർട്ട് ഫിലിം/ ആൽബം രംഗത്ത് “ഉൻ കാതൽ എന്നെ തൊട്ടു സെല്ലുതെ” സമ്മാനിക്കുന്നത് പ്രണയത്തിൽ തീർത്ത മറ്റൊരു മനോഹര കാവ്യമാണ്.

“ഉൻ കാതൽ എന്നെ തൊട്ടു സെല്ലുതെ…” പ്രണയിച്ചവർക്കും, പ്രണയിക്കുന്നവർക്കും, പ്രണയിക്കാൻ പോകുന്നവർക്കും ഒരു മധുര നൊമ്പരമാണ് ഈ മ്യൂസിക്കൽ ഷോർട്ട് ഫിലിം. അനുമോദ് സാകറിന്റെ ആശയത്തിലും സംവിധാനത്തിലും മികച്ചൊരു സംഗീത വിരുന്നാണ് പ്രേക്ഷകർക്ക് ലഭിച്ചത്. സിദ്ധാർത്ഥ പ്രദീപിന്റെ സംഗീതത്തിന് സൂരജ് സന്തോഷിന്റെയും, അമൃത ജയകുമാറിന്റെയും സ്വര മാധുര്യം ജീവൻ നൽകിയപ്പോൾ ദൃശ്യ വിരുന്നിനൊപ്പം കാതുകൾക്കും ഇമ്പം നൽകുന്ന ഒരു പ്രണയ ഗാനമാണ് പ്രേക്ഷകരെ കാത്തിരുന്നത്.

അഭിനേതാക്കളുടെ പക്വതയാർന്ന പ്രകടനം മികച്ച അഭിപ്രായങ്ങൾ നേടുന്നു. അനുമോദ് സാകർ, ആദർശ് നന്ദകുമാർ, ഗാന ഭട്ട്, അനീഷ അനു, ആന്റണി ജോൺ മാത്യു, ബേബി അർഷിത അരുൺ, അഗസ്റ്റിൻ ജോൺ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനുമോദ് സാകർ രണ്ട് സമയത്തുള്ള തന്റെ വേഷവിധാനങ്ങൾ കൊണ്ടും, രൂപം കൊണ്ടും വേറിട്ടു നിൽക്കുന്നു.

ക്രീയേറ്റീവ് സപ്പോർട്ട് കരുണാകരൻ സി പി, ഛായാഗ്രഹണം കണ്ണൻ രാജേന്ദ്രൻ, ആശിഷ് ജോർജ് എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു. ടാലന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ മ്യൂസിക്കൽ ഷോർട്ട് ഫിലിമിന് വരികൾ എഴുതിയിരിക്കുന്നത് ജയകുമാർ എൻ ആണ്. എഡിറ്റിംഗ് കണ്ണൻ രാജേന്ദ്രൻ.

“ഉൻ കാതൽ എന്നെ തൊട്ടു സെല്ലുതെ…” പ്രണയിച്ചവർക്കും, പ്രണയിക്കുന്നവർക്കും, പ്രണയിക്കാൻ പോകുന്നവർക്കും ഒരു മധുര നൊമ്പരമാണ് ഈ മ്യൂസിക്കൽ ഷോർട്ട് ഫിലിം.