വെറും ഒരു മിനിറ്റിൽ ഒരു ക്രൈം ത്രില്ലർ ഷോർട്ട് ഫിലിമോ ? ഊഹിക്കാൻ പറ്റുന്നുണ്ടോ അതിന്റെ റേഞ്ച്…!!!

വെറും ഒരു മിനിറ്റിൽ ഒരു ക്രൈം ത്രില്ലർ ഷോർട്ട് ഫിലിമോ ? ഊഹിക്കാൻ പറ്റുന്നുണ്ടോ അതിന്റെ റേഞ്ച്…!!!

പറഞ്ഞത് കേട്ട് അമ്പരപ്പെടേണ്ട, സംഗതി സത്യമാണ്. വെറും ഒരു മിനിറ്റിൽ ഒരു ത്രില്ലർ ഷോർട്ട് ഫിലിം. ഒരു മിനിറ്റ് കൊണ്ടൊക്കെ സാധാരണ ഒരു ഷോർട്ട് ഫിലിം പോലും നിർമ്മിക്കാൻ പറ്റില്ലല്ലോ, പിന്നെങ്ങനാ മാഷേ ത്രില്ലർ എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങൾ ഇതൊന്നു കണ്ട് നോക്കൂ എന്നിട്ട് വിശ്വസിച്ചാൽ മതി. [ VIDEO ] കാണാം:

നിങ്ങളുടെ ലൈഫിലെ വെറും ഒരു മിനിറ്റ് ചിലവഴിച്ചാൽ നിങ്ങൾക്ക് മികച്ച ഒരു ക്രൈം ത്രില്ലർ ഷോർട്ട് ഫിലിം കാണാനാകും. റിയർ വ്യൂ -Rear View എന്നാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ പേര്. നിരവധി ഷോർട്ട് ഫിലിമുകൾക്ക് തിരക്കഥയൊരുക്കുകയും, സംവിധാനം നിർവ്വഹിക്കുകയും ചെയ്ത ആദർശ് കുട്ടൂരാണ് റിയർ വ്യൂവും ഒരുക്കിയിരിക്കുന്നത്. ഇത്തരം പരീക്ഷണങ്ങളിലൂടെ വളരെ കുറഞ്ഞ ചിലവിൽ ഹ്രസ്വ ചിത്രമൊരുക്കിക്കൊണ്ട്, ഷോർട്ട് ഫിലിം രംഗത്തൊരു പുത്തൻ തരംഗം തീർക്കുകയാണ് ആദർശ്. സാങ്കേതിക മികവിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ച്ചകളും ചെയ്യാതെയുള്ള സംവിധായകന്റെ ഇത്തരം പരീക്ഷണങ്ങൾ മലയാളം ഷോർട്ട് ഫിലിം ഇൻഡസ്ട്രിയിൽ തന്നെ പുത്തൻ പ്രതീക്ഷകൾ പങ്കുവെക്കുന്നു.

“ഇറ്റ്സ് എ പ്ലാൻഡ് മെർഡർ” എന്ന വാചകം പോലെ തന്നെ It’s a well planned Short Movie എന്ന് റിയർ വ്യൂവിനെ വിശേഷിപ്പിക്കാം. ഒന്ന് കണ്ണ് ചിമ്മി തുറക്കുന്ന സമയം മതി ഈ ഹ്രസ്വ ചിത്രത്തിലെ കഥയുടെ ചുരുളഴിയാൻ. സസ്‌പെൻസ്‌ നിലനിൽക്കുന്നതിനാൽ കൂടുതൽ കഥ പറയാൻ മുതിരുന്നില്ല. ഓരോ ഷോട്ടിലും, ആകാംഷ നിലനിർത്തിക്കൊണ്ട് തന്നെയാണ് “റിയർ വ്യൂ” ഒരുക്കിയിരിക്കുന്നത്.

മികച്ച ഛായാഗ്രഹണം കൊണ്ട് റിയർ വ്യൂവിൽ ജയകൃഷ്ണൻ ശ്രദ്ധ നേടുമ്പോൾ എഡിറ്റിംഗിൽ ഉള്ള തന്റെ പ്രാഗൽഭ്യം തെളിയിക്കാൻ ജാക്കും നന്നായി പരിശ്രമിച്ചിട്ടുണ്ട്. വിഷ്ണു റാമിന്റെ സംഗീതവും ഈ ഹ്രസ്വ ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നു. മേക്കപ്പ് സീന ബെല്ലോ, ചീഫ് അസ്സോസിയേറ്റ് ഡയറക്റ്റർ മിഥുൻ, അസ്സോസിയേറ്റ് ക്യാമറ വിപിൻ, പ്രൊഡക്ഷൻ കൺട്രോളർ നിയാസ്, പ്രൊജക്റ്റ്‌ ഹെഡ് നിയാസ്.