സാക്ഷാൽ ജയ ഭാരതിയെ വെല്ലും പ്രകടനം, ഗുരുവായൂർ കേശവനിലെ ഗാനത്തിന് ചുവട് വച്ച് കുഞ്ഞു മിടുക്കി [VIDEO]

സാക്ഷാൽ ജയ ഭാരതിയെ വെല്ലും പ്രകടനം, ഗുരുവായൂർ കേശവനിലെ ഗാനത്തിന് ചുവട് വച്ച് കുഞ്ഞു മിടുക്കി [VIDEO]

1977ൽ പി മാധുരിയുടെ ആലാപനത്തിൽ പുറത്ത് വന്ന മനോഹരമായ ഗാനമായിരുന്നു “ഇന്നെനിക്കു പൊട്ടു കുത്താൻ “.
ഭരതൻ സംവിധാനം നിർവഹിച്ച “ഗുരുവായൂർ കേശവൻ “എന്ന ചിത്രത്തിലെ ഗാനമാണിത്. പി ഭാസ്കരൻ മാസ്റ്റർ എഴുതിയ വരികൾക്ക് മിയൻ കി മൽഹാർ രാഗത്തിൽ ജി ദേവരാജൻ മാസ്റ്ററാണ് ഈണം നൽകിയത്.

സിൽവർ സ്‌ക്രീനിൽ ജയഭാരതി ചുവട് വച്ച് മനോഹരമാക്കിയ ഗാനത്തിന് മലയാളികളുടെ മനസ്സിൽ ഇന്നും വലിയ സ്വീകാര്യതയാണ് നിലനിൽക്കുന്നത്.എന്നാൽ ഇപ്പോൾ ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള പ്രകടനവുമായി വന്നിരിക്കുകയാണ് ഒരു കുഞ്ഞു മിടുക്കി.

https://youtu.be/paBD1R7t9qE

ശ്രുതിലയ കലാവേദിയെന്ന യു ട്യൂബ് ചാനലിലൂടെയാണ് മിനൽ എന്ന ഈ കൊച്ചു നൃത്ത പ്രതിഭയെ പുറംലോകമറിഞ്ഞത്. തിരുവനതപുരം വെമ്പായം ദേവി ക്ഷേത്രത്തിൽ ശ്രുതിലയ കലാവേദിയുടെ ആഭിമുഖ്യത്തിൽ 2-4-20 ന് നടന്ന ചടങ്ങിലെ നൃത്തമാണ് ഇപ്പോൾ പ്രേക്ഷകരുടെ ഭാഗത്തു നിന്നും വളരെയധികം സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്നത്.

തലശ്ശേരി ബാറിലെ അഡ്വക്കറ്റ് പി നന്ദകുമാറിന്റെയും കോഴിക്കോട് ജില്ല കൊയിലാണ്ടി ബാറിലെ അഭിഭാഷകയായ എം കെ ഷമീമ ദമ്പതികളുടെ മകളാണ് മിനൽ എൻ . തിരുവനന്തപുരം ജില്ലയിലെ ഫോർട്ട്‌ ഗേൾസ് മിഷൻ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ മിനൽ പഠനത്തോടൊപ്പം കലാമേഖലയിലും സജീവ സാന്നിധ്യമാണ്.
കഴിഞ്ഞ വർഷം സ്കൂൾ കലോത്സവത്തിൽ മോണോ ആക്ടിൽ രണ്ടാം സ്ഥാനം മിനൽ നേടിയിരുന്നു.
ഒഴിവു സമയങ്ങളിൽ കഥകളും കവിതകളും രചിക്കുന്നതിൽ ഏർപെടാനാണ് മിനലിനു താല്പര്യം.

പ്രമുഖ നൃത്താധ്യാപകനായ നന്ദൻ കോട് ശ്രീ വിനയ ചന്ദ്രൻ മാസ്റ്ററുടെ ശിഷ്യയായ മണക്കാട് ശ്രുതി എസ് നായരാണ് ഈ ഗാനത്തിന് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.