1977ൽ പി മാധുരിയുടെ ആലാപനത്തിൽ പുറത്ത് വന്ന മനോഹരമായ ഗാനമായിരുന്നു “ഇന്നെനിക്കു പൊട്ടു കുത്താൻ “. ഭരതൻ സംവിധാനം നിർവഹിച്ച “ഗുരുവായൂർ കേശവൻ “എന്ന ചിത്രത്തിലെ ഗാനമാണിത്. പി ഭാസ്കരൻ മാസ്റ്റർ എഴുതിയ വരികൾക്ക് മിയൻ കി മൽഹാർ രാഗത്തിൽ ജി ദേവരാജൻ മാസ്റ്ററാണ് ഈണം നൽകിയത്. സിൽവർ സ്‌ക്രീനിൽ ജയഭാരതി ചുവട് വച്ച് മനോഹരമാക്കിയ ഗാനത്തിന് മലയാളികളുടെ മനസ്സിൽ ഇന്നും വലിയ സ്വീകാര്യതയാണ് നിലനിൽക്കുന്നത്.എന്നാൽ ഇപ്പോൾ ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള പ്രകടനവുമായി വന്നിരിക്കുകയാണ് ഒരു കുഞ്ഞു മിടുക്കി. ശ്രുതിലയ കലാവേദിയെന്ന യു ട്യൂബ് …