കീരിക്കാടൻ ജോസിന്റെ ഫിഗറും, റാവുത്തറിന്റെ ലുക്കുമുള്ള ഈ മനുഷ്യനെ നാട്ടുകാർക്ക് മൊത്തം പേടിയായിരുന്നു [ VIRAL VIDEO ]

കീരിക്കാടൻ ജോസിന്റെ ഫിഗറും, റാവുത്തറിന്റെ ലുക്കുമുള്ള ഈ മനുഷ്യനെ നാട്ടുകാർക്ക് മൊത്തം പേടിയായിരുന്നു [ VIRAL VIDEO ]

ഈ മഹാമാരിയുടെ കാലത്തും കരളലിയിപ്പിക്കുന്ന കാഴ്ച്ചയുമായി മീശയും മണിയനും. മണിയന് സൈക്കിൾ മോഹം തുടങ്ങാൻ കാരണക്കാരൻ മീശയാണ്. എന്നാൽ കീരിക്കാടൻ ജോസിന്റെ ഫിഗറും, റാവുത്തറിന്റെ ലുക്കുമുള്ള അയാളുടെ മുഖത്ത് നോക്കിയാൽ മണിയൻ പറയുന്നത് പോലെ തന്നെ ആർക്കായാലും ഒരു പേടി തോന്നും. അയാളുടെ മുഖത്ത് നോക്കി എങ്ങനെ ചോദിക്കും ? ചോദിച്ചാൽ തന്നെ അയാൾ എങ്ങനെ പ്രതികരിക്കും ? അവസാനം മണിയന്റെ സ്വപ്നം പൂവണിഞ്ഞു. എങ്ങനെയാണല്ലേ… ഒരു തരി നൊസ്റ്റാൾജിയ നിങ്ങളുടെ മനസ്സിൽ ബാക്കി ഉണ്ടെങ്കിൽ ഈ ക്ലൈമാക്സ്‌ കാണുമ്പോൾ നിങ്ങളുടെ കണ്ണുകൾ നിറയും തീർച്ച. [ വീഡിയോ ] കാണാം:

ചെറുപ്പം മുതലേ മണിയന്റെ സ്വപ്നമാണ് ഒരു സൈക്കിൾ. എന്നാലോ സൈക്കിൾ നേരെ ചൊവ്വേ ചവിട്ടാൻ ഒട്ടു അറിയുകയുമില്ല. ഇക്കാരണം കൊണ്ട് മണിയന് സൈക്കിൾ ചവിട്ടാൻ പോലും ആരും കൊടുക്കാറില്ല. കൊടുത്താൽ എവിടെങ്കിലും പോയി മറിഞ്ഞു വീഴും. മണിയന് ഈ മോഹം സമ്മാനിച്ചത് മീശയുടെ സൈക്കിളാണ്. എന്നാൽ മീശയുടെ മുഖത്ത് നോക്കി സൈക്കിളൊന്നു ചവിട്ടാൻ തരുമോ എന്ന് ചോദിക്കാനുള്ള ധൈര്യം അവനൊട്ട് ഇല്ല താനും. പക്ഷേ മീശ പറമ്പിൽ പണിക്കു പോകുന്ന തക്കം നോക്കി ആരും കാണാതെ സൈക്കിളിൽ കയറിയിരുന്നു ഓടിച്ചു നോക്കാറുണ്ട് മണിയൻ. പക്ഷേ ഒരിക്കൽ മീശ അത് കയ്യോടെ പൊക്കി. മീശയെ കണ്ടു വിരണ്ടോടിയ മണിയൻ പോയ വഴിക്ക് പിന്നീട് പുല്ല് പോലും മുളച്ചിട്ടുണ്ടാകില്ല. എന്നാലും മണിയൻ തളർന്നില്ല. അവൻ വീണ്ടും സൈക്കിൾ തേടി ചെന്നു.. അവസാനം മീശയുടെ അതേ സൈക്കിൾ തന്നെ അവന് സ്വന്തമാക്കാൻ സാധിച്ചു. എങ്ങനെയാണെന്നല്ലേ ? അതിന് “മീശയും മണിയനും” എന്ന ഈ കൊച്ച് ഹ്രസ്വ ചിത്രം കണ്ടേ മതിയാകൂ.

മനസ്സിൽ അൽപ്പം നന്മ ബാക്കിയുള്ളവർ തീർച്ചയായും ഈ ഷോർട്ട് ഫിലിം കാണണം. കാരണം ഗ്രാമീണതയും, ഗൃഹാത്വരതയും സാമന്യയിപ്പിച്ച ഒരു മികച്ച ഷോർട്ട് ഫിലിമാണ് ഇത്. ഒരു സൈക്കിൾ ഓടിക്കണം, സ്വന്തമായി ഒന്ന് വാങ്ങണം എന്നൊക്കെ ചിന്തിക്കാത്ത ഒരാള് പോലും ഇന്നത്തെ തലമുറയിൽ ഉണ്ടാകില്ല. ഒരുപക്ഷേ നമ്മളിൽ മിക്കവാറും പേരുടെയും ആദ്യത്തെ സ്വപ്നവും ഒരു സൈക്കിൾ സ്വന്തമാക്കുക എന്നതാകും. അതുപോലെ ഒരു സ്വപ്നവും, അതിന് വേണ്ടിയുള്ള നിഷ്കളങ്കമായ ഒരു ബാലന്റെ പരിശ്രമങ്ങളുമാണ് ഈ ഹ്രസ്വ ചിത്രം കാട്ടി തരുന്നത്. ഓരോ രംഗങ്ങളും നമ്മെ നമ്മുടെ ഓർമ്മകളിലേക്ക് കൂട്ടികൊണ്ട് പോകും, ഒരുപക്ഷെ തൊണ്ണൂറുകളിൽ ജനിച്ചവർക്ക് കൂടുതൽ റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു ഹ്രസ്വ ചിത്രം കൂടിയാണ് മണിയൻ.

ആൽവിൻ ആന്റോ, പിവിഎസ് കുമാർ, ജോസഫ് എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. അഭിനേതാക്കളുടെ പ്രകടനം കൂടുതൽ മിഴിവേകുന്നു. തിരക്കഥ,സംവിധാനം, ഛായാഗ്രഹണം, പശ്ചാത്തല സംഗീതം തുടങ്ങി എല്ലാ സാങ്കേതിക മേഖലകളും വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്ത ഒരു ഷോർട്ട് ഫിലിമുകൂടിയാണിത്.

മലയാളികളുടെ പ്രിയ താരം ആന്റണി വർഗീസാണ് മീശയും മണിയനും റിലീസ് ചെയ്‌തത്‌. നിരവധി ചലച്ചിത്ര താരങ്ങളാണ് സോഷ്യൽ മീഡിയ വഴി ഈ ഹ്രസ്വ ചിത്രം പങ്കു വെച്ചത്. സിജു ആന്റണി ആലുക്ക സംവിധാനം ചെയ്ത ഈ ഹ്രസ്വ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബിനീഷ് ജോയ് ആലുക്കയാണ്. ഫെബിൻ തോമസ് ഛായാഗ്രഹണം, എഡിറ്റിംഗ് ആനന്ദ് ബോദ് എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. സംഗീതം വിനീഷ് മണി. നാട്ടിൻപുറം എന്റർടൈൻമെന്റ് ന്റെ ബാനറിൽ ഡോക്ടർ സാജു തോമസ് നിർമ്മിച്ച ചിത്രത്തിൽ അഫ്സർ ഷെയ്ഖ്, അനൂപ് സൈമൺ, സോജോ മുളംകുഴിയിൽ ജോണി, ജിൻസ് ജോസ്, ജിത്തു സാജു തുടങ്ങിയവർ സഹ നിർമ്മാതാക്കളായിരിക്കുന്നു.